HOME
DETAILS

'ടെല്‍ അവീവ് സ്‌ഫോടനത്തിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെ? ;  തെറ്റിദ്ധാരണയുണ്ടാക്കാന്‍ കരുതിക്കൂട്ടി നടത്തിയതെന്ന സംശയം പ്രകടിപ്പിച്ച് ഇസ്‌റാഈലി നിരീക്ഷകര്‍

  
February 21 2025 | 04:02 AM

Tel Aviv Explosions May Be Fabricated

ടെല്‍ അവീവ്: ടെല്‍ അവീവിലുണ്ടായ സ്‌ഫോടനം കരുതിക്കൂട്ടി നടത്തിയാവാമെന്ന വിലയിരുത്തലുമായി ഇസ്‌റാഈലില്‍ നിന്ന് തന്നെയുള്ള നിരീക്ഷകര്‍ രംഗത്തെത്തി. എഴുത്തുകാരും നിരീക്ഷകരുമായ ഇഹാബ് ജബാരിനും ഏലിയാസ് ഹന്നയുമാണ് അഭിപ്രായപ്രകടനവുമായി രംഗത്തെത്തിയത്.   ടെല്‍ അവീവിന് സമീപപ്രദേശത്തുണ്ടായ സ്‌ഫോടന പരമ്പര 'കെട്ടിച്ചമച്ചതും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവുമാകാം' എന്ന് ഇവര്‍ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ ദിവസം ബന്ദികളുടെ മൃതദേഹം തിരിച്ചെത്തിയച്ചതിന് പിന്നാലെ രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ വീണ്ടും തലപൊക്കിയിരുന്നു. ബന്ദികളെ സുരക്ഷിതരായി തിരിച്ചെത്തിക്കുന്നുതില്‍ നെതന്യാഹുവിനുണ്ടായ പരാജയമാണിതെന്ന വിമര്‍ശനം വീണ്ടും ശക്തമായി. സര്‍ക്കാര്‍ സ്വന്തം പൗരന്‍മാരെ ഒറ്റക്കൊടുക്കുകയായിരുന്നുവെന്ന ശക്തമായ ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഈ എതിര്‍പ്പുകളില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടുന്നതിനും സംഘര്‍ഷഭരിതമായ അന്തരീക്ഷം തണുപ്പിക്കുന്നതിനുമായി മനഃപൂര്‍വ്വമുണ്ടാക്കിയ സ്‌ഫോടനമാണ് ഇതെന്നാണ് ഇവര്‍ സംശയം പ്രകടിപ്പിച്ചത്.  അല്‍ജസീറ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇവരുടെ പ്രതികരണം. 

സ്‌ഫോടനങ്ങള്‍ ദേശീയ സ്വഭാവമുള്ളതാണെന്ന ഇസ്‌റാഈലിന്റെ പെട്ടെന്നുള്ള നിഗമനത്തെ ഇസ്‌റാഈലി കാര്യ എഴുത്തുകാരനായ ഇഹാബ് ജബാരിന്‍ ചോദ്യം ചെയ്തു.  തടവുകാരുടെ മൃതദേഹങ്ങള്‍ കൈമാറിയതിന് പിന്നാലെ എല്ലാ കണ്ണുകളും ഇസ്‌റാഈലിലേക്ക് തിരിഞ്ഞിരിക്കുന്ന സമയമാണിത്. ഈ ദിവസം ഇത് ആര്‍ക്കാണ് പ്രയോജനം ചെയ്യുക- അദ്ദേഹം ചോദിച്ചു. നേരത്തെ ഇസ്‌റാഈലിലുണ്ടായ സ്‌ഫോടനങ്ങള്‍ അദ്ദേഹം ഓര്‍മിപ്പിച്ചു. ഒരാളും ഏറ്റെടുക്കാത്ത സാധാരണ സ്‌ഫോടനങ്ങള്‍ പലതും സംഭവിച്ചുട്ടത് ഇത്തരം നിര്‍ണായക സന്ദര്‍ഭങ്ങളിലായിരുന്നുവെന്നതാണ് ശ്രദ്ധേയം- അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സ്‌ഫോടനങ്ങളെ പല സന്ദര്‍ഭങ്ങളിലും നെതന്യാഹു സര്‍ക്കാര്‍ ഒരു ഒഴിവുകഴിവായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 
ഗസ്സയിലേറ്റ പരാജയം വെസ്റ്റ് ബാങ്കില്‍ തിരുത്താനാണ് ഇസ്‌റാഈല്‍ ശ്രമിക്കുന്നത്. ഹമാസിനെ നിരായുധീകരിക്കുന്നത് ഉള്‍പെടെ ഗസ്സയുദ്ധത്തില്‍ ലക്ഷ്യങ്ങളൊന്നും നേടാന്‍ ഇസ്‌റാഈലിന് കഴിഞ്ഞിട്ടില്ല. ഇത്തരം സ്‌ഫോടനങ്ങളെ അത്തരത്തില്‍ വെസ്റ്റ് ബാങ്കില്‍ തങ്ങളുടെ ലക്ഷ്യം പൂര്‍ത്തിയാക്കാനുള്ള ഉപാധിയാക്കാനവക്കാനാണ് ഇസ്‌റാഈലിന്റെ നീക്കമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. 

അതേസമയം, ഈ സ്‌ഫോടനങ്ങള്‍ ഷിന്‍ ബെറ്റ് മേധാവി റോണന്‍ ബാറിനെ പുറത്താക്കാനുള്ള തീരുമാനമെടുക്കുന്നതിന് നെതന്യാഹുവിനെ നിര്‍ബന്ധിതനാക്കിയേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

വെസ്റ്റ് ബാങ്കില്‍ രാത്രിയുടനീളം ആക്രമണങ്ങളും റെയ്ഡുകളും ശക്തമാക്കിയതിന് പിന്നാലെയാണ് ടെല്‍ അവീനു സമീപം സ്‌ഫോടന പരമ്പരയുണ്ടായത്. ടെല്‍ അവീവിന്റെ തൊട്ടടുത്ത സമീപത്തുള്ള ബാത്‌യാമിലും ഹോളോണിലുമായി നിര്‍ത്തിയിട്ടിരുന്ന മൂന്നു ബസ്സുകളില്‍ സ്‌ഫോടനമുണ്ടാവുകയായിരുന്നു. എന്നാല്‍ സ്‌ഫോടനങ്ങളില്‍ ആളപായം ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.

മറ്റു രണ്ടു ബസ്സുകളിലെ സ്‌ഫോടക വസ്തുക്കള്‍ പൊലിസ് നിര്‍വീര്യമാക്കിയിട്ടുമുണ്ട്. ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട നാലു ബന്ദികളുടെ മൃതദേഹങ്ങള്‍ ഇന്നലെയാണ് ഹമാസ് കൈമാറിയത്. സ്‌ഫോടന പരമ്പരക്കു പിന്നാലെ വെസ്റ്റ്ബാങ്കിലെ നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റമദാന്‍ തുടങ്ങി, യാചകര്‍ വരും, പണം കൊടുക്കരുതെന്ന് യുഎഇ പോലിസ്; സംഭാവന അംഗീകൃത മാര്‍ഗങ്ങളിലൂടെ മാത്രം

uae
  •  a day ago
No Image

വെഞ്ഞാറമ്മൂട് കൂട്ടക്കൊല; പ്രതി അഫാന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

Kerala
  •  a day ago
No Image

ഷഹബാസിന്റെ കൊലപാതകം; കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ പൊലിസ്

Kerala
  •  a day ago
No Image

UAE Weather Updates | യുഎഇയില്‍ ഇന്നത്തെ നോമ്പ് മഴയ്‌ക്കൊപ്പമാകാന്‍ സാധ്യത; ശക്തമായ കാറ്റും

uae
  •  a day ago
No Image

രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 38.85 ലക്ഷം രൂപ ആർപിഎഫ് പിടികൂടി

Kerala
  •  a day ago
No Image

സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരി അംശം; കോട്ടയത്ത് 4 വയസുകാരൻ ആശുപത്രിയിൽ

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-01-03-2025

PSC/UPSC
  •  a day ago
No Image

വില വര്‍ധനവ് തടയല്‍ ലക്ഷ്യം; മിന്നല്‍ പരിശോധനയ്ക്ക് നേരിട്ടിറങ്ങി കുവൈത്ത് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി 

latest
  •  a day ago
No Image

2026 ലോകകപ്പല്ല, ഇപ്പോൾ മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: മെസി

Football
  •  a day ago
No Image

അവകാശങ്ങൾക്ക് വേണ്ടി യാചിക്കേണ്ടിവരുന്നത് വേദനാജനകം; ആശാവർക്കർമാരുടെ സമരത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി

latest
  •  a day ago