HOME
DETAILS

കൂടുതല്‍ വ്യായാമം ഗുണത്തേക്കാളേറെ ദോഷം; ഹൃദയാഘാതം, മാനസികസമ്മര്‍ദവും വില്ലനാണ്

  
സബീല്‍ ബക്കര്‍
February 21 2025 | 02:02 AM

Heart attack too much exercise does more harm than good

കൊച്ചി: അമിതമായ വ്യായാമവും മാനസികസമ്മര്‍ദവും ജീവനെടുത്തേക്കാമെന്ന് കൊച്ചി ലൂര്‍ദ് ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജോര്‍ജ് തയ്യില്‍. സുപ്രാഭത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരീരത്തിന് ആവശ്യമായതില്‍ കൂടുതല്‍ വ്യായാമം ഗുണത്തേക്കാളേറെ ദോഷം ഉണ്ടാക്കും. ഇതിന്റെ മറുപുറമാണ് മാനസികസമ്മര്‍ദവും. പുറമേ കാണാന്‍ കഴിയാത്ത സമ്മര്‍ദങ്ങള്‍ പാരമ്പര്യ ഹൃദ്രോഗസാധ്യതകള്‍ക്കൊപ്പം വില്ലനാകും. ജോലി സ്ഥലത്തും വീടിനകത്തും ഉണ്ടാകുന്ന സമ്മര്‍ദങ്ങള്‍ ഇന്ന് പ്രധാന വില്ലനാണെന്നും അദ്ദേഹം വ്യക്തമാക്കി.

സാധാരണ വ്യായാമത്തിനപ്പുറത്തേക്ക് പോകുമ്പോള്‍  ആരോഗ്യത്തെക്കുറിച്ചും ഓര്‍ക്കണം. അമിതമായ ഭാരം ഉയര്‍ത്തുന്ന വ്യായാമങ്ങള്‍ സ്ഥിരമാക്കുമ്പോള്‍ കൃത്യമായ രക്തസമ്മര്‍ദവും പ്രമേഹവും കൊളസ്‌ട്രോളും അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് കൃത്യമായ പരിശോധനകള്‍ നടത്തണം. മദ്യപാനവും ലഹരിയും മയക്കുമരുന്നുകളുടെ ഉപയോഗവും ഹൃദ്രോഗത്തിന് പ്രധാനകരാണമാകുന്നു.

ലഹരിയുടെ ഉപയോഗം മാനസിക സമ്മര്‍ദമുള്‍പ്പെടെയുള്ളവയിലേക്കാണ് എത്തിക്കുക. ഇത്തരം കാര്യങ്ങള്‍ ഓരോ വ്യക്തികളേയും പിന്നീട് കുടുംബത്തെയും ബാധിക്കും. കേരളത്തില്‍ ഹൃദയാഘാതത്തിന് പ്രായം കുറഞ്ഞുവരികയാണ്.  മുന്‍പ് 60 ന് മുകളില്‍ പ്രായമായവരില്‍ കണ്ടിരുന്നു. ഇന്ന് 25 വയസ് മുതല്‍ കണ്ടുവരുന്നു. ചെറുപ്പക്കാരില്‍ ഹൃദയാഘാതം ഉണ്ടാകുന്നവരില്‍ 25 ശതമാനവും 30 വയസില്‍ താഴെയുള്ളവരാണ്.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഹൃദ്രോഗസാധ്യതയും  കേരളത്തില്‍ കൂടുതലാണ്. ഇന്ത്യയില്‍ ഓരോ 33 സെക്കൻഡിലും ഒരാള്‍ ഹൃദയാഘാതം മൂലം മരണപ്പെടുമ്പോൾ കേരളത്തില്‍ ഇത് 25-30 ശതമാനമാണ്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും പരിശോധനകളുടെ കാര്യത്തിൽ കേരളം മുന്നിലാണ്. പരിശോധന അത്യന്താപേക്ഷിതമാണെന്നും ഡോ. ജോര്‍ജ് തയ്യില്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതികളുടെ വീടുകളില്‍ റെയ്ഡ്; ഷഹബാസിനെ മര്‍ദ്ദിക്കാനുപയോഗിച്ച നഞ്ചക്ക് കണ്ടെത്തി

Kerala
  •  17 hours ago
No Image

യുഎഇയില്‍ കാലാവസ്ഥയും വാടക വര്‍ധനവും കാരണം ഇഫ്താര്‍ ബുഫെ നിരക്കുകളില്‍ 30% വരെ വര്‍ധനവ്

uae
  •  17 hours ago
No Image

'യഥാര്‍ഥ സാഹചര്യമല്ല റിപ്പോര്‍ട്ടുകളില്‍ വരുന്നത്'; നിലപാടില്‍ മലക്കം മറിഞ്ഞ് ശശി തരൂര്‍ എം.പി

Kerala
  •  18 hours ago
No Image

വിദര്‍ഭാജയം; മൂന്നാം രഞ്ജി ട്രോഫി കിരീടം; കേരളത്തിന് നിരാശ

Cricket
  •  18 hours ago
No Image

ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ഗസ്സയിലേക്കുള്ള സഹായങ്ങള്‍ തടഞ്ഞ് ഇസ്‌റാഈല്‍

International
  •  18 hours ago
No Image

മോഷ്ടിച്ചത് 22 വാഹനങ്ങള്‍, ഒടുവില്‍ വാഹനങ്ങള്‍ മോഷ്ടിക്കുന്ന ദമ്പതികളെ അറസ്റ്റു ചെയ്ത് കുവൈത്ത് പൊലിസ്

Kuwait
  •  18 hours ago
No Image

ഗസ്സയില്‍ ഇത് മരണം പെയ്യാത്ത പുണ്യമാസം;  റമദാനില്‍ ആക്രമണം വേണ്ടെന്ന യു.എസ് നിര്‍ദേശം അംഗീകരിച്ച് ഇസ്‌റാഈല്‍

International
  •  19 hours ago
No Image

പത്താംക്ലാസ് വിദ്യാര്‍ഥിക്കുനേരെ നായ്കുരണയെറിഞ്ഞ സംഭവം; അഞ്ച് വിദ്യാര്‍ഥികള്‍ക്കും രണ്ട് അധ്യാപകര്‍ക്കുമെതിരെ കേസ്

Kerala
  •  19 hours ago
No Image

റൗളാ ശരീഫ് സന്ദര്‍ശനം ഇനി വേഗത്തില്‍; ഫാസ്റ്റ് ട്രാക്ക് സേവനം ആരംഭിച്ച് നുസുക് ആപ്പ്

Saudi-arabia
  •  20 hours ago
No Image

കുട്ടിക്കാലത്ത് തിളച്ച വെള്ളം പതിച്ച് മുഖത്തേറ്റ പാട് മാറ്റാമെന്ന് വാഗ്ദാനംചെയ്ത് യുഎഇയിലെത്തിച്ചു, ഇപ്പോള്‍ വധശിക്ഷ കാത്ത് ജയിലില്‍; ഷെഹ്‌സാദിയുടെ മോചനം ആവശ്യപ്പെട്ട് പിതാവ് ഡല്‍ഹി ഹൈക്കോടതിയില്‍ | Shahzadi Khan Case

National
  •  20 hours ago