HOME
DETAILS

ഇത് തകർക്കും, നിക്ഷേപകരെ ഉന്നംവച്ച് യുഎഇയുടെ ബിസിനസ് ഓപ്പർച്യൂണിറ്റീസ് വിസ; കൂടുതലറിയാം

  
Web Desk
February 20 2025 | 13:02 PM

UAEs Business Opportunities to Boost Investors

അബൂദബി: യുഎഇ പ്രഖ്യാപിച്ച ബിസിനസ് ഓപ്പർച്യൂണിറ്റീസ് വിസ പ്രയോജനപ്പെടുത്തുന്നതിനായി ആഗോള നിക്ഷേപകരെയും സംരംഭകരെയും യുഎഇയിലേക്ക് ക്ഷണിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്‌റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി). യുഎഇയിലെ ബിസിനസ് സാധ്യതകൾ നേരിട്ട് മനസ്സിലാക്കാനും നടപടികൾ പൂർത്തിയാക്കാനുമാണ് ബിസിനസ് ഓപ്പർച്യൂണിറ്റീസ് വിസ നൽകുന്നത്.

നിക്ഷേപകരെ ആകർഷിക്കുന്നതിനായി 60, 90, 120 ദിവസത്തെ കാലാവധിയുള്ള ബിസിനസ് ഓപ്പർച്യൂണിറ്റീസ് വിസകളാണ് നൽകുന്നത്. സിംഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി വിസകളിൽ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം എന്നാൽ ഒരു നിബന്ധനയുണ്ട്, വർഷത്തിൽ യുഎഇയിലെ മൊത്തം താമസം 180 ദിവസത്തിൽ കവിയാൻ പാടില്ലെന്നു മാത്രം.

യുഎഇയിൽ തിരഞ്ഞെടുക്കുന്ന ബിസിനസുമായി ബന്ധപ്പെട്ട് യോഗ്യതയുള്ള പ്രഫഷനൽ ആയിരിക്കണം അപേക്ഷകൻ. കൂടാതെ, 6 മാസത്തിൽ കൂടുതൽ കാലാവധിയുള്ള പാസ്പോർട്ടും മടക്കയാത്രാ വിമാന ടിക്കറ്റും, യുഎഇയിൽ സാധുതയുള്ള ആരോഗ്യ ഇൻഷുറൻസും നിർബന്ധമാണ്.

സംരംഭകർക്കും നിക്ഷേപകർക്കും അനുകൂല അന്തരീക്ഷമാണ് രാജ്യത്തേതെന്നും, ബിസിനസ് തുടങ്ങാൻ ആവശ്യമായ എല്ലാ സേവനങ്ങളും വേഗത്തിൽ ലഭ്യമാക്കുമെന്നും ഐസിപി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി വ്യക്തമാക്കി. മാത്രമല്ല, ബിസിനസ് വിജയിപ്പിക്കാനും വിപുലീകരിക്കാനുമുള്ള ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ യുഎഇയിലുണ്ട്.

അപേക്ഷിക്കേണ്ട വിധം

അബൂദബി, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഫുജൈറ, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളില്‍ വിസ നല്‍കുന്നതിന് ഉത്തരവാദിത്തമുള്ള എമിഗ്രേഷന്‍ അതോറിറ്റിയാണ് ഐസിപി. യുഎഇയിലെ രജിസ്റ്റര്‍ ചെയ്ത ടൈപ്പിംഗ് സെന്ററുകള്‍ വഴിയും വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്.


ആവശ്യമുള്ള രേഖകള്‍ 

പാസ്‌പോര്‍ട്ടിന്റെ കോപ്പി
യുഎഇയിലെ താസമസ്ഥലത്തിന്റെ വിലാസം തെളിയിക്കുന്ന രേഖ (നിങ്ങള്‍ ഒരു സുഹൃത്തിനോടോ ബന്ധുവിനോടോ ഒപ്പമാണ് താമസിക്കുന്നതെങ്കില്‍, വാടക കരാര്‍ നല്‍കുക. ഹോട്ടലിലാണ് താമസിക്കുന്നതെങ്കില്‍, നിങ്ങളുടെ റിസര്‍വേഷന്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കുക.)
സമീപകാലത്തെടുത്ത പാസ്‌പോര്‍ട്ട് സൈസിലുള്ള ഫോട്ടോ
ബാങ്ക് സ്റ്റേറ്റ്‌മെന്റ്
ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജ്
യോഗ്യതാ സര്‍ട്ടിഫിക്കറ്റ്
റിട്ടേണ്‍ ടിക്കറ്റ് 

അപേക്ഷയില്‍ നല്‍കിയിരിക്കുന്ന ഡാറ്റയെ ആശ്രയിച്ച് നിര്‍ബന്ധിതമോ ഓപ്ഷണല്‍ ഡോക്യുമെന്റുകളോ വ്യത്യാസപ്പെടാം.

Discover how the UAE's business-friendly environment and opportunities are set to revolutionize the investment landscape, offering a boost to investors and entrepreneurs alike.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 38.85 ലക്ഷം രൂപ ആർപിഎഫ് പിടികൂടി

Kerala
  •  a day ago
No Image

സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരി അംശം; കോട്ടയത്ത് 4 വയസുകാരൻ ആശുപത്രിയിൽ

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-01-03-2025

PSC/UPSC
  •  a day ago
No Image

വില വര്‍ധനവ് തടയല്‍ ലക്ഷ്യം; മിന്നല്‍ പരിശോധനയ്ക്ക് നേരിട്ടിറങ്ങി കുവൈത്ത് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി 

latest
  •  a day ago
No Image

2026 ലോകകപ്പല്ല, ഇപ്പോൾ മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: മെസി

Football
  •  a day ago
No Image

അവകാശങ്ങൾക്ക് വേണ്ടി യാചിക്കേണ്ടിവരുന്നത് വേദനാജനകം; ആശാവർക്കർമാരുടെ സമരത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി

latest
  •  a day ago
No Image

കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാടുകാരി അർച്ചന തങ്കച്ചൻ പിടിയിൽ

Kerala
  •  a day ago
No Image

ബാഴ്സക്ക് പകരം ഞാൻ ആ ടീമിലേക്ക് പോയിരുന്നെങ്കിൽ മൂന്നിരട്ടി പണം കിട്ടുമായിരുന്നു: നെയ്മർ

Football
  •  a day ago
No Image

ബംഗാളില്‍ വീട്ടില്‍ പ്രാര്‍ഥന നടത്തുകയായിരുന്ന ക്രിസ്ത്യാനികള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം, യേശുവിന്റെ രൂപത്തിന് മുകളില്‍ തുളസിച്ചെടി നട്ടു

Trending
  •  a day ago
No Image

15 വർഷത്തിലധികം പഴക്കമുള്ള വാഹനമാണോ നിങ്ങളുടെ കൈവശമുള്ളത്? മാർച്ച് 31 ന് ശേഷം ഡൽഹിയിൽ പെട്രോളും ഡീസലും ലഭിക്കില്ല; കാരണം ഇതാണ്

National
  •  a day ago