HOME
DETAILS

ഹിരോഷിമയെ തകര്‍ത്ത ബോംബിനേക്കാള്‍ 500 ഇരട്ടി, ഒരു നഗരത്തെ പൂര്‍ണമായും നശിപ്പിക്കാന്‍ പ്രഹരശേഷി; ഭൂമിയില്‍ എവിടെയാവും പതിക്കുക ആ ഛിന്നഗ്രഹം?  

  
Web Desk
February 20 2025 | 09:02 AM

Nasa planning to destroy city-killer asteroid 2024 YR4

ഭൂമിക്കരികിലൂടെ പലപ്പോഴായി നിരവധി ഛിന്നഗ്രഹങ്ങള്‍ കടന്നുപോയിട്ടുണ്ട്. എപ്പോഴും ഒരു ഭീതി സൃഷ്ടിക്കാറുണ്ടെങ്കിലും അത്യപൂര്‍വമായി മാത്രമേ അവ ഭൂമിയില്‍ പതിച്ച് അപകടങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളൂ. എന്നാല്‍ ഇപ്പോഴിതാ ഒരു ഛിന്നഗ്രഹം ഭൂമിയോടടുത്തു വരുന്നുവെന്നും അത് ഭൂമിയില്‍ പതിക്കാന്‍ പോകുന്നുവെന്നും ആശങ്കള്‍ പരക്കുകയാണ്. 

'2024 വൈ.ആര്‍4' എന്നാണ് അതിന്റെ പേര്. 2032ല്‍ അത് ഭൂമിയുടെ സമീപത്തെത്തുമെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. ഭൂമിയില്‍ പതിക്കാന്‍ സാധ്യത നന്നേകുറവ് എന്നായിരുന്നു ആദ്യം ശാസ്ത്രലോകം നല്‍കിയിരുന്ന വിശദീകരണം.  തുടക്കത്തില്‍ സാധ്യത കല്‍പിക്കപ്പെട്ടിരുന്ന സാധ്യത വെറും 1.2 ശതമാനം മാത്രമായിരുന്നു. പിന്നീടത് 2.6 ശതമാനമായി വര്‍ധിച്ചു. ഇപ്പോഴിതാ സാധ്യത 3.1 ശതമാനമായി ഉയര്‍ന്നിരിക്കുന്നുവെന്ന വിശദീകരണമാണ് കഴിഞ്ഞദിവസം നാസ നല്‍കിയിരിക്കുന്നത്.

53 മീറ്റര്‍ വ്യാസമുള്ള ഛിന്നഗ്രഹമാണ് '2024 വൈ.ആര്‍4'. താരതമ്യേന ചെറുതാണിത്. അതുകൊണ്ടുതന്നെ ഗ്രഹത്തിന്റെ ആഘാതം ഭൂമിയൊട്ടാകെയുള്ള അപകടങ്ങള്‍ക്ക് കാരണമാകില്ലെന്നാണ് സൂചന. എന്നാല്‍ ഒരു നഗരത്തെ പൂര്‍ണമായും ഇല്ലായ്മ ചെയ്യാന്‍ അതിനാകും. ഗ്രഹം ഭൂമിയില്‍ പതിക്കുമ്പോള്‍, 8 മെഗാടണ്‍ ഊര്‍ജം ഉല്‍പാദിപ്പിക്കപ്പെടുമെന്നും ചൂണ്ടിക്കാണിക്കുന്നു.  ഹിരോഷിമയില്‍ പതിച്ച അണുബോംബിനേക്കാള്‍ 500 ഇരട്ടി വരും ഇത്. 

ഛിന്ന ഗ്രഹം ഏത് നഗരത്തിലായിരിക്കും പതിക്കുക എന്നതുസംബന്ധിച്ചും ചില ചര്‍ച്ചകള്‍ ശാസ്ത്രലോകത്ത് തുടങ്ങിയിട്ടുണ്ട്. തെക്കേ അമേരിക്കയിലെ വടക്കു ഭാഗത്തുള്ള കൊളംബിയ, വെനസ്വേല, സബ് സഹാറന്‍ രാഷ്ട്രങ്ങള്‍, ഇന്ത്യ, ദക്ഷിണ ചൈന എന്നിവിടങ്ങളിലെ ഏതെങ്കിലുമൊരു നഗരത്തിലാകാമെന്നാണ് പറയുന്നത്. 2032 ഡിസംബര്‍ 22 ന് ഉച്ചയ്ക്ക് 2:02 ജി.എം.ടി (ഇന്ത്യന്‍ സമയം വൈകീട്ട് 7:32) ന് ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കുമെന്നാണ് നാസയുടെ കണക്കുകൂട്ടലുകള്‍. 

അതേസമയം, ഈ ഛിന്നഗ്രഹം ഭൂമിയില്‍ നിന്ന് അകന്നു പോവാനുള്ള സാധ്യത 96.9 ശതമാനമാണ് എന്നതാണ് ആശ്വാസകരമായ കാര്യം. ഛിന്നഗ്രഹത്തിന്റെ വലുപ്പം, വേഗത, ആഘാത സ്ഥാനം എന്നിവയെക്കുറിച്ച് കൃത്യമായി അറിയാന്‍ നാസയും മറ്റ് ബഹിരാകാശ ഏജന്‍സികളും ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി ഉള്‍പ്പെടെയുള്ള നൂതന ദൂരദര്‍ശിനികള്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നത് തുടരുകയാണ്.
ഛിന്നഗ്രഹത്തിന്റെ സഞ്ചാരപാതയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വരും നാളുകളില്‍ ലഭ്യമാകും എന്ന് പ്രതീക്ഷിക്കാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 38.85 ലക്ഷം രൂപ ആർപിഎഫ് പിടികൂടി

Kerala
  •  a day ago
No Image

സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരി അംശം; കോട്ടയത്ത് 4 വയസുകാരൻ ആശുപത്രിയിൽ

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-01-03-2025

PSC/UPSC
  •  a day ago
No Image

വില വര്‍ധനവ് തടയല്‍ ലക്ഷ്യം; മിന്നല്‍ പരിശോധനയ്ക്ക് നേരിട്ടിറങ്ങി കുവൈത്ത് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി 

latest
  •  a day ago
No Image

2026 ലോകകപ്പല്ല, ഇപ്പോൾ മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: മെസി

Football
  •  a day ago
No Image

അവകാശങ്ങൾക്ക് വേണ്ടി യാചിക്കേണ്ടിവരുന്നത് വേദനാജനകം; ആശാവർക്കർമാരുടെ സമരത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി

latest
  •  a day ago
No Image

കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാടുകാരി അർച്ചന തങ്കച്ചൻ പിടിയിൽ

Kerala
  •  a day ago
No Image

ബാഴ്സക്ക് പകരം ഞാൻ ആ ടീമിലേക്ക് പോയിരുന്നെങ്കിൽ മൂന്നിരട്ടി പണം കിട്ടുമായിരുന്നു: നെയ്മർ

Football
  •  a day ago
No Image

ബംഗാളില്‍ വീട്ടില്‍ പ്രാര്‍ഥന നടത്തുകയായിരുന്ന ക്രിസ്ത്യാനികള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം, യേശുവിന്റെ രൂപത്തിന് മുകളില്‍ തുളസിച്ചെടി നട്ടു

Trending
  •  a day ago
No Image

15 വർഷത്തിലധികം പഴക്കമുള്ള വാഹനമാണോ നിങ്ങളുടെ കൈവശമുള്ളത്? മാർച്ച് 31 ന് ശേഷം ഡൽഹിയിൽ പെട്രോളും ഡീസലും ലഭിക്കില്ല; കാരണം ഇതാണ്

National
  •  a day ago