
ഓടുന്ന 'ആനവണ്ടി'കളില്‍ കൂടുതലും പതിനഞ്ച് വര്‍ഷങ്ങള്‍ക്കുമുകളില്‍ പഴക്കമുള്ളവയാണെന്ന് വിവരാവകാശ രേഖ

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ സര്‍വീസ് നടത്തികൊണ്ടിരിക്കുന്ന കെസ്ആര്‍ടിസി ബസുകളില്‍ ഭൂരിഭാഗം ബസുകളും കാലപ്പഴക്കമായതാണെന്ന് വിവരാവകാശ നിയമപ്രകാരം ജീവനക്കാര്‍ക്ക് നല്കിയ മറുപടിയില്‍ അറിയിച്ചു. 4717 ബസുകളില്‍ മൂവായിരത്തിലധികവും പത്ത് വര്‍ഷങ്ങള്‍ക്കുമുകളില്‍ പഴക്കമുള്ളവയാണ്. ഇതില്‍ മതിയായ അറ്റകുറ്റപ്പണികള്‍ നടത്താതെ വര്‍ക്ക്ഷോപ്പുകളില്‍ കിടക്കുന്ന ബസുകളുടെ എണ്ണം 600 കവിയും. എട്ട് മുതല്‍ ഒമ്പത് വര്‍ഷം പഴക്കമുള്ള 673 ബസുകള്‍ സംസ്ഥാനത്ത് നിലവിലുണ്ട്. ഒമ്പത് മുതല്‍ പത്ത് വര്‍ഷം വരെ പഴക്കമുള്ള 857 എണ്ണവും പതിനൊന്നു മുതല്‍ പതിമൂന്ന് വര്‍ഷം പഴക്കമുള്ള 883 ബസുകളും സര്‍വീസ് നടത്തുന്നുണ്ട്. പതിമൂന്ന് മുതല്‍ പതിനഞ്ച് വര്‍ഷം വരെ പഴക്കമുള്ളതായ 891 ബസുകളും ,1261 ബസുകള്‍ നിലവില്‍ പതിനഞ്ച് വര്‍ഷങ്ങള്‍ക്കുമുകളില്‍ പഴക്കമുള്ളവയുമാണ്.
ഇടുക്കിയില്‍ ബ്രേക്ക് തകരാറിനെ തുടര്‍ന്ന് കെസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാലുപേരുടെ മരണത്തിനിടയായത് അടുത്ത കാലത്താണ് . വര്‍ക്ക് ഷോപ്പ് അധികൃതരുടെ എണ്ണത്തിലുള്ള കുറവ് , അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാവശ്യമായ സ്ഥല സൗകര്യമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കാന്‍ വൈകുന്നതുമൂലം ജീവനക്കാര്‍ സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ സര്‍വീസ് നടത്താന്‍ നിര്‍ബന്ധിതരാകുന്നു . ഇത് ജീവനക്കാര്‍ക്കിടയിലും യാത്രക്കാര്‍ക്കിടയിലും ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അധികൃതരെ അറിയിച്ചിട്ടും അറ്റകുറ്റപ്പണിക്ക് എത്താന്‍ തയാറാവാത്ത വര്‍ക് ഷോപ്പുകളുമുണ്ടെന്നും പരാതിയുണ്ട്. സ്പെയര്‍ പാര്‍ട്സിന്റെ ലഭ്യത കുറവും മതിയായ ജീവനക്കാര്‍ ഇല്ലാത്തതുമാണ് അറ്റകുറ്റപ്പണികള്‍ നടത്താന്‍ കഴിയാതെ വരുന്നെന്ന് അധികൃതര്‍ ചൂണ്ടി കാണിക്കുന്നു.
സര്‍ക്കാര്‍ വിഷയത്തില്‍ ആവശ്യമായ നടപടികള്‍ കൈ കൊള്ളുന്നതിനു വേണ്ടി വാഹന തകരാര്‍ പരിഹാര രജിസ്ട്രേഷന് ആരംഭിച്ചതായി അറിയിച്ചിട്ടുണ്ട് , ദീര്‍ഘദൂര ബസുകളാണ് കൂടുതലായും ഇത്തരം പ്രശ്നങ്ങളെ നേരിടുന്നത്. വാതിലുകള്‍ ഇളകിയും ബ്രേക്ക് തകരാറും മൂലം നിരവധി ബസുകളാണ് വഴിയില്‍ കുടുങ്ങി കിടക്കേണ്ടതായി വരുന്നത് . ദീര്‍ഘദൂര യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുകളാണ് ഇത് മൂലം സംഭവിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 38.85 ലക്ഷം രൂപ ആർപിഎഫ് പിടികൂടി
Kerala
• a day ago
സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരി അംശം; കോട്ടയത്ത് 4 വയസുകാരൻ ആശുപത്രിയിൽ
Kerala
• a day ago
കറന്റ് അഫയേഴ്സ്-01-03-2025
PSC/UPSC
• a day ago
വില വര്‍ധനവ് തടയല്‍ ലക്ഷ്യം; മിന്നല്‍ പരിശോധനയ്ക്ക് നേരിട്ടിറങ്ങി കുവൈത്ത് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി
latest
• a day ago
2026 ലോകകപ്പല്ല, ഇപ്പോൾ മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: മെസി
Football
• a day ago
അവകാശങ്ങൾക്ക് വേണ്ടി യാചിക്കേണ്ടിവരുന്നത് വേദനാജനകം; ആശാവർക്കർമാരുടെ സമരത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി
latest
• a day ago
കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാടുകാരി അർച്ചന തങ്കച്ചൻ പിടിയിൽ
Kerala
• a day ago
ബാഴ്സക്ക് പകരം ഞാൻ ആ ടീമിലേക്ക് പോയിരുന്നെങ്കിൽ മൂന്നിരട്ടി പണം കിട്ടുമായിരുന്നു: നെയ്മർ
Football
• a day ago
ബംഗാളില്‍ വീട്ടില്‍ പ്രാര്‍ഥന നടത്തുകയായിരുന്ന ക്രിസ്ത്യാനികള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം, യേശുവിന്റെ രൂപത്തിന് മുകളില്‍ തുളസിച്ചെടി നട്ടു
Trending
• a day ago
15 വർഷത്തിലധികം പഴക്കമുള്ള വാഹനമാണോ നിങ്ങളുടെ കൈവശമുള്ളത്? മാർച്ച് 31 ന് ശേഷം ഡൽഹിയിൽ പെട്രോളും ഡീസലും ലഭിക്കില്ല; കാരണം ഇതാണ്
National
• a day ago
ഓൺ ഗോളിൽ വിജയം നഷ്ടമായി; കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന് സമനിലപൂട്ട്
Football
• a day ago
കരുവാരകുണ്ടിൽ ചുഴലിക്കാറ്റ് വീശിയടിച്ചു; 19,000 വാഴകൾ ഒടിഞ്ഞു വീണു
Kerala
• 2 days ago
കന്യാകുമാരിയിൽ പള്ളിപ്പെരുന്നാൾ ഒരുക്കത്തിനിടെ അപകടം; നാലുപേർ ഷോക്കേറ്റ് മരിച്ചു
latest
• 2 days ago
ട്രാഫിക് പിഴകളില്‍ 35% ഇളവുമായി അബൂദബി
latest
• 2 days ago
വെറും 11 രൂപയ്ക്ക് കൊച്ചിയിൽ നിന്ന് വിയറ്റ്നാമിലേക്ക് പറന്നാലോ; ഈ കിടിലൻ ഓഫർ നഷ്ടപ്പെടുത്തരുത്
Kerala
• 2 days ago
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: "സാമ്പത്തിക പ്രശ്നങ്ങളില്ല", പൊലിസ് സത്യം കണ്ടെത്തട്ടെ; അഫാന്റെ പിതാവ്
Kerala
• 2 days ago
ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ആ ടീം ഓസ്ട്രേലിയയെ ഒരു റൺസിന് തോൽപ്പിക്കും: മൈക്കൽ ക്ലർക്ക്
Cricket
• 2 days ago
മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ റമദാന് വ്രതാരംഭം
Kerala
• 2 days ago
മൂന്നും തോറ്റ് ഇംഗ്ലണ്ട് മടങ്ങി, ഒപ്പം അഫ്ഗാനും; സൗത്ത് ആഫ്രിക്ക ചാമ്പ്യൻസ് ട്രോഫി സെമിയിൽ
Cricket
• 2 days ago
പെരുന്നാൾ ആഘോഷത്തിനെത്തിയവർ സഞ്ചരിച്ച ബോട്ട് മറിഞ്ഞു; സുഹൃത്ത് മരിച്ചു, 4 പേർ രക്ഷപ്പെട്ടു
Kerala
• 2 days ago
ഡ്രൈ ഡേയിൽ അനധികൃത മദ്യവിൽപന; സി.പി.എം ബ്രാഞ്ച് സെക്രട്ടറി എക്സൈസ് പിടിയിലായി
Kerala
• 2 days ago