HOME
DETAILS

കാൻസറിനെ പ്രതിരോധിക്കുന്ന കൂൺ ഇനങ്ങൾ; കേരളത്തിലെമ്പാടും 100 കൂൺ ഉത്പാദന യൂണിറ്റുകൾ, കൂൺ കൃഷിക്കായി കൃഷിവകുപ്പിന്റെ കൂൺ ഗ്രാമം. കൂടുതലറിയാം.....

  
February 15 2025 | 07:02 AM

Kerala Agriculture Unit Introduce New Mushroom Farming

ചെറിയ മുടക്ക് മുതൽ, രുചിയുടെ കാര്യത്തിലോ മുൻപന്തിയിൽ കൂടാതെ പോഷക ഗുണങ്ങളും ഔഷധ ഗുണങ്ങളും, ഇങ്ങനെ വാ തോരാതെ സംസാരിക്കാനുണ്ട് കൂൺ കൃഷിയെ കുറിച്ച്. മികച്ച വരുമാനദാതാവ് കൂടെയാണ് കൂൺകൃഷി. ഗുണങ്ങളും നേട്ടങ്ങളും കൊണ്ട് സമ്പന്നമായ കൂണിന്റെ ലഭ്യത സംസ്ഥാനത്തുടനീളം ഉറപ്പാക്കുന്നതിനും കൂണിന്റെ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനുമായി കൂൺ ഗ്രാമം എന്ന ബൃഹത് പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് കൃഷി വകുപ്പ്. പദ്ധതിയിലൂടെ 30 കോടിയിലധികം രൂപ ധനസഹായം നൽകിക്കൊണ്ട് സംസ്ഥാനത്തുടനീളം 100 കൂൺ ഗ്രാമങ്ങൾ സ്ഥാപിക്കാനൊരുങ്ങുകയാണ് കൃഷി വകുപ്പും സംസ്ഥാന ഹോർട്ടികൾച്ചർ മിഷനും. 

കൂൺ ഗ്രാമം പദ്ധതിയിൽ ജില്ലയിലെ ആദ്യത്തെ സംരംഭം വട്ടിയൂർക്കാവ് മണികണ്ഠേശ്വരത്ത് കൃഷി മന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തിൽ ഉദ്‌ഘാടനവും ചെയ്തു. പോഷക ഔഷധ ഗുണങ്ങളുടെ കലവറയായ കൂൺ നമ്മുടെ ദൈനം ദിന ജീവിതത്തിലെ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നതിലൂടെ ജീവിത ശൈലി രോഗങ്ങളോടൊപ്പം കാൻസർ പോലുള്ള മാരക രോഗങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ നമ്മെ സഹായിക്കുമെന്നും കൃഷി മന്ത്രി പറഞ്ഞു. 

എന്താണ് കൂൺ ഗ്രാമം ?

100 ചെറുകിട കൂൺ ഉത്പാദന യൂണിറ്റുകളും, 2 വൻകിട കൂൺ ഉൽപ്പാദന യൂണിറ്റും, 1 കൂൺ വിത്തുത്പാദന യൂണിറ്റ്, 3 കൂൺ സംസ്കരണ യൂണിറ്റ്, 2 പാക്ക് ഹൗസ്, 10 കമ്പോസ്റ്റിങ് യൂണിറ്റ് എന്നിവയെല്ലാം ചേരുന്ന ഒരു ബ്രിഹത്തായ ശൃംഖലയാണ് കൂൺ ഗ്രാമം. കൂൺ ഗ്രാമത്തിന്റെ ഭാഗമായി ഫാം വേഗൻ മഷ്‌റൂം എന്ന പേരിൽ മണികണ്ഠേശ്വരത്ത് സർക്കാർ സഹായത്തോടെ കൂൺ ഉല്പാദന യൂണിറ്റിന് ആദ്യമായി തുടക്കം കുറിച്ചു അരുന്ധതി എന്ന യുവ വനിതാ കർഷകയും ശ്രദ്ധേയമായി. 

കൂടാതെ കാൻസറിനെ പ്രതിരോധിക്കുന്ന കൂൺ ഇനങ്ങളെ കുറിച്ച് പഠിക്കാനും ഗവേഷണം നടത്താനും അതിലൂടെ കൃഷി വ്യാപിപ്പിക്കുന്നതിനുമായി ഒരു സംഘത്തെ ഈ വർഷം തന്നെ ഹിമാചൽ പ്രദേശ് സോളനിലെ ഡയറക്ടറേറ്റ് ഓഫ് മഷ്‌റൂം റിസർച്ചിൽ ഒരു പരിശീലന പരിപാടിക്കായി അയക്കുന്നുണ്ടെന്ന വിവരവും മന്ത്രി പരിപാടിയിൽ വ്യക്തമാക്കി.സംഘത്തിൽ റീജിയണൽ കാൻസർ സെന്ററിലെ ഡോക്ടർമാരും കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരും കൂൺ കൃഷി മേഖലയിലെ കർഷകരുമുണ്ടാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 38.85 ലക്ഷം രൂപ ആർപിഎഫ് പിടികൂടി

Kerala
  •  a day ago
No Image

സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരി അംശം; കോട്ടയത്ത് 4 വയസുകാരൻ ആശുപത്രിയിൽ

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-01-03-2025

PSC/UPSC
  •  a day ago
No Image

വില വര്‍ധനവ് തടയല്‍ ലക്ഷ്യം; മിന്നല്‍ പരിശോധനയ്ക്ക് നേരിട്ടിറങ്ങി കുവൈത്ത് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി 

latest
  •  a day ago
No Image

2026 ലോകകപ്പല്ല, ഇപ്പോൾ മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: മെസി

Football
  •  a day ago
No Image

അവകാശങ്ങൾക്ക് വേണ്ടി യാചിക്കേണ്ടിവരുന്നത് വേദനാജനകം; ആശാവർക്കർമാരുടെ സമരത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി

latest
  •  a day ago
No Image

കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാടുകാരി അർച്ചന തങ്കച്ചൻ പിടിയിൽ

Kerala
  •  a day ago
No Image

ബാഴ്സക്ക് പകരം ഞാൻ ആ ടീമിലേക്ക് പോയിരുന്നെങ്കിൽ മൂന്നിരട്ടി പണം കിട്ടുമായിരുന്നു: നെയ്മർ

Football
  •  a day ago
No Image

ബംഗാളില്‍ വീട്ടില്‍ പ്രാര്‍ഥന നടത്തുകയായിരുന്ന ക്രിസ്ത്യാനികള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം, യേശുവിന്റെ രൂപത്തിന് മുകളില്‍ തുളസിച്ചെടി നട്ടു

Trending
  •  a day ago
No Image

15 വർഷത്തിലധികം പഴക്കമുള്ള വാഹനമാണോ നിങ്ങളുടെ കൈവശമുള്ളത്? മാർച്ച് 31 ന് ശേഷം ഡൽഹിയിൽ പെട്രോളും ഡീസലും ലഭിക്കില്ല; കാരണം ഇതാണ്

National
  •  a day ago