
ഉത്തരവുകളെ ന്യായീകരിച്ചും ഉത്തരംമുട്ടിയും മുന്‍ ചീഫ് ജസ്റ്റിസ് ; ബി.ബി.സി അഭിമുഖത്തില്‍ വിയർത്ത് ചന്ദ്രചൂഡ്

ന്യൂഡല്‍ഹി:ബി.ബി.സി ചാനല്‍ മാധ്യമപ്രവര്ത്തകന് സ്റ്റീഫന്‍ സാക്കറുമായുള്ള 'ഹാര്‍ഡ് ടാള്‍ക്ക്' അഭിമുഖത്തില്‍ സുപ്രിംകോടതി മുന്‍ ചീഫ്ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നേരിട്ടത് കടുത്ത ചോദ്യങ്ങള്‍. ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം, ആരാധനാലയ സംരക്ഷണ നിയമം, ജമ്മുകശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച 370 ാം വകുപ്പ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള അതിവൈകാരികവും സുപ്രധാനവുമായ കേസുകളില്‍ ഭരണകക്ഷിയെ തൃപ്തിപ്പെടുത്തുന്ന വിധത്തില്‍ പുറത്തുവന്ന ഉത്തരവുകളില്‍ പങ്കാളിയായ ചന്ദ്രചൂഡ്, ചില ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കിയതുമില്ല.
ജമ്മുകശ്മീരിന്റെ 370 ാം വകുപ്പ് റദ്ദാക്കിയ വിധിയെ അദ്ദേഹം അഭിമുഖത്തില്‍ ന്യായീകരിച്ചു. 370ാം വകുപ്പ് റദ്ദാക്കിയതില്‍ നിയമ പണ്ഡിതര്‍ക്ക് നിരാശയുണ്ടായിട്ടുണ്ടെന്ന നിരീക്ഷണത്തിന്, ഭരണഘടനയിലെ പരിവര്‍ത്തന വ്യവസ്ഥകളുടെ ഭാഗമായിരുന്ന ആര്‍ട്ടിക്കിള്‍ 370 എന്നാണ് ചന്ദ്രചൂഡ് പറഞ്ഞത്. ഇത്തരത്തിലുള്ള വ്യവസ്ഥ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചാല്‍ അത് സ്വീകാര്യമാണെന്ന് അംഗീകരിക്കുകയാണ് ഞങ്ങള്‍ ചെയ്തത്.
കശ്മീരിലെ ജനാധിപത്യം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞതായും ചന്ദ്രചൂഡ് ഓര്‍മിപ്പിച്ചു. കശ്മീരില്‍ ജനാധിപത്യം തിരികെയെത്തിക്കാന്‍ സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്ന ചന്ദ്രചൂഡിന്റെ മറുപടിക്ക്, സമ്പൂര്‍ണമായ സംസ്ഥാന പദവിയില്ലാതെയുള്ള പുനസ്ഥാപനം എന്ന് മറുചോദ്യമുന്നയിച്ച് അദ്ദേഹത്തെ സ്റ്റീഫന്‍ സാക്കര്‍ തിരുത്തുന്നുമുണ്ട്.
താങ്കളെപ്പോലെയുള്ള മേല്‍ജാതിക്കാരാണല്ലോ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ അടക്കിവാഴുന്നതെന്നും, ഇവിടെ ലിംഗ, സാമുദായികനീതി കാണുന്നില്ലല്ലോ എന്നുമുള്ള ചോദ്യത്തോട് കണക്കുകള്‍ സഹിതമുള്ള മറുപടി പറയാന്‍ ചന്ദ്രചൂഡിന് കഴിഞ്ഞില്ല.ബാബരി മസ്ജിദ് കേസ് സംബന്ധിച്ച ചോദ്യങ്ങളോട് അദ്ദേഹം വിശദമായി പ്രതികരിച്ചെങ്കിലും ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് ഉണ്ടായത്.
ചോദ്യം: താങ്കള്‍ ഉള്‍പ്പെട്ട ബഞ്ചാണ് അയോധ്യ കേസില്‍ വിധി പറഞ്ഞത്. ആരാധനാലയ നിയമത്തിന് ഒരു അപവാദമേയുള്ളുവെന്നും അത് അയോധ്യകേസില്‍ മാത്രമാണെന്നുമാണ് അതില്‍ കോടതി പറഞ്ഞത്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഗ്യാന്‍വാപി കേസിലെ വിധി വിമര്‍ശിക്കപ്പെട്ടത്.?
ഉത്തരം: അയോധ്യ കേസില്‍ വസ്തുതാപരമായ തര്‍ക്കമാണ് പരിശോധിച്ചത്. വിധിയുടെ മെറിറ്റിലേക്ക് കടക്കുന്നില്ല. അതിനെ വിമര്‍ശിക്കാനും അംഗീകരിക്കാനുമുള്ള അവകാശം പൊതുസമൂഹത്തിനുണ്ട്. ഗ്യാന്‍വാപി കേസില്‍ സുപ്രിംകോടതി വിധി പറഞ്ഞിട്ടില്ല.
ചോദ്യം: അയോധ്യകേസിലെ വിധിയുമായി ബന്ധപ്പെട്ട് താങ്കള്‍ നടത്തിയ വെളിപ്പെടുത്തല്‍ വിവാദമായി. ഭരണഘടനയില്‍ വിശ്വാസമര്‍പ്പിക്കുന്നതിന് പകരം ദൈവികതയിലേക്ക് തിരിഞ്ഞെന്നാണ് വിമര്‍ശനം.
ഉത്തരം: ആയിരത്തോളം പേജുകളുള്ള വിധിയാണ് അയോധ്യയിലേത്. ഓരോ പേജിലും വസ്തുതകളുടെയും തെളിവുകളുടെയും വിശകലനമാണ്.
വിശ്വാസം എന്നത് എന്നെ സംബന്ധിച്ച് വെറും വിശ്വാസമല്ല. സാര്‍വ്വലൗകികതയും സഹാനുഭൂതിയുമാണ് വിശ്വാസം എന്നെ പഠിപ്പിക്കുന്നത്.
ഭരണഘടനയനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഒരു ജഡ്ജി ഭക്തനോ നിരീശ്വരവാദിയോ ആവേണ്ടതില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സന്നദ്ധ സേവനങ്ങൾക്ക് താത്പര്യമുണ്ടോ? റമദാനില്‍ മക്ക, മദീന പള്ളികളില്‍ വളണ്ടിയര്‍മാരാവാം; പ്രവാസികള്‍ക്കും അവസരം
Saudi-arabia
• 2 days ago
ഡ്രൈവിങ് ടെസ്റ്റ് മാർഗനിര്‍ദേശങ്ങള്‍ വീണ്ടും പരിഷ്കരിച്ചു; 40 പേര്‍ക്കുള്ള ടെസ്റ്റില്‍ പുതിയ അപേക്ഷകര്‍ 25 മാത്രം
Kerala
• 2 days ago
കാലിക്കറ്റിൽ ഡിഗ്രി പരീക്ഷകൾ പുനഃക്രമീകരിച്ചു; കേന്ദ്ര സർവകലാശാലകളിലേക്കുള്ള എൻട്രൻസ് പരീക്ഷ എഴുതാം
Kerala
• 2 days ago
സംസ്ഥാനത്ത് ഇന്നുമുതൽ ഡിജിറ്റൽ ആർ.സി; ഡിജിലോക്കർ, എം പരിവാഹൻ എന്നിവയിൽ നിന്നും പകർപ്പ് ഡൗൺലോഡ് ചെയ്യാം
Kerala
• 2 days ago
തലക്ക് അടിച്ചത് നഞ്ചക്ക് ഉപയോഗിച്ചെന്ന് പൊലിസ്; ഷഹബാസിന്റെ മരണത്തിൽ കൊലക്കുറ്റം ചുമത്തി പൊലിസ്
Kerala
• 2 days ago
താമരശ്ശേരിയിൽ വിദ്യാര്‍ത്ഥികള്‍ തമ്മിൽ ഏറ്റുമുട്ടിയ സംഭവം; തലക്ക് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു
Kerala
• 2 days ago
മൂന്നാം ലോകമഹായുദ്ധത്തിന് ശ്രമിക്കുന്നോ; വൈറ്റ് ഹൗസ് ചർച്ചയിൽ സെലൻസ്കിക്ക് തിരിച്ചടി
International
• 3 days ago
രാത്രി 11 മണിയോടെ കടൽ തീരത്തടിഞ്ഞ് രണ്ട് ബാഗുകൾ; സുരക്ഷാ ഏജൻസികൾ പരിശോധന നടത്തി, കപ്പലിൽ നിന്ന് വീണതെന്ന് നിഗമനം
Kerala
• 3 days ago
എറണാകുളം കുണ്ടന്നൂരിൽ ഹോട്ടലിൽ തീപിടുത്തം; വലിയ അപകടം ഒഴിവാക്കി അഗ്നിരക്ഷാ സേന
Kerala
• 3 days ago
കറന്റ് അഫയേഴ്സ്-28-02-2025
latest
• 3 days ago
ദമ്മാം, അൽഖോബാർ, ബുറൈദ എന്നിവിടങ്ങളിൽ പാര്‍ക്കിംഗ് സൗജന്യമാക്കി
Saudi-arabia
• 3 days ago
അവർ മൂന്ന് പേരുമാണ് ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങൾ: റൊണാൾഡോ നസാരിയോ
Football
• 3 days ago
തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലായിരുന്ന 2 മാസം പ്രായമായ ആൺകുഞ്ഞ് പനി ബാധിച്ച് മരിച്ചു
Kerala
• 3 days ago
ഇനി ജാതി വിവേചനം ഉണ്ടാകരുത്; IIM, IIT കളിലെ ജാതി വിവേചനത്തിനെതിരേ യു.ജി.സിക്ക് നിര്‍ദേശവുമായി സുപ്രിംകോടതി
National
• 3 days ago
പ്രവാസികളുടെ ശ്രദ്ധക്ക്; ഏപ്രിൽ മുതൽ ദുബൈയിൽ പുതിയ പാർക്കിങ്ങ് നിരക്ക്
uae
• 3 days ago
മഴ കളിച്ചു, ഓസ്ട്രേലിയ മുന്നോട്ട്; അഫ്ഗാന് സെമിയിലെത്താൻ ഇനി അവർ കനിയണം
Cricket
• 3 days ago
മൂന്ന് വയസ്സുള്ള അതിജീവിതയെ അധിക്ഷേപിച്ച് കളക്ടർ; കളക്ടറെ ചുമതലയിൽ നിന്ന് നീക്കി സർക്കാർ
Kerala
• 3 days ago
മാർച്ച് 30 മുതൽ ലണ്ടനിലേക്ക് നേരിട്ട് സർവിസ് ആരംഭിക്കാൻ ഗൾഫ് എയർ
bahrain
• 3 days ago
കേരളത്തെ എറിഞ്ഞിട്ട് രഞ്ജിയിൽ ഒന്നാമനായി; ചരിത്രം സൃഷ്ടിച്ച് വിദർഭ താരം
Cricket
• 3 days ago
ആർആർബി പരീക്ഷ; 10 ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ചു
Kerala
• 3 days ago
ആശ പ്രവർത്തകരുടെ സമരത്തിനിടെ സർക്കാർ നീക്കം; ഹെൽത്ത് വോളണ്ടിയർമാരെ കണ്ടെത്താൻ തീരുമാനം
Kerala
• 3 days ago