
ഇനി ജാതി വിവേചനം ഉണ്ടാകരുത്; IIM, IIT കളിലെ ജാതി വിവേചനത്തിനെതിരേ യു.ജി.സിക്ക് നിര്ദേശവുമായി സുപ്രിംകോടതി

ന്യൂഡല്ഹി: ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം), ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില് ജാതി വിവേചനം ഇല്ലാതാക്കുന്നതിന് ശക്തമായ സംവിധാനം വേണമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷനോട് (യു.ജി.സി) സുപ്രിംകോടതി ആവശ്യപ്പെട്ടു. ജാതിവിവേചനത്തിന്റെ പേരില് കഴിഞ്ഞ 14 മാസത്തിനിടെ 18 ആത്മഹത്യകള് ആണ് ഇത്തരം വിദ്യാഭ്യാസസ്ഥാപനങ്ങളില്നിന്ന് റിപ്പോര്ട്ട്ചെയ്തത്. ഇത്തരം കേസുകളില് മാതൃകാപരമായ ശിക്ഷ നല്കി പ്രശ്നം യു.ജി.സി പരിഹരിക്കണമെന്ന് ജസ്റ്റിസ് സൂര്യകാന്തും എന്. കോടിശ്വര് സിങ്ങും അടങ്ങുന്ന രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.
പ്രശ്നത്തെ നേരിടാന് കോടതി ശക്തമായ സംവിധാനം കൊണ്ടുവരുമെന്നും രണ്ടംഗ ബെഞ്ച് അറിയിച്ചു. ഹൈദരാബാദ് കേന്ദ്ര സര്വകലാശാലയില്വച്ച് 2016ല് ജീവനൊടുക്കിയ ഗവേഷക വിദ്യാര്ഥി രോഹിത് വെമുലയുടെയും
മുംബൈയിലെ ടോപിവാല നാഷണല് മെഡിക്കല് കോളജ് വിദ്യാര്ഥിനി പായല് തദ്വിയുടെയും മാതാക്കളാണ് കാംപസിലെ ജാതിവേവചനത്തിനെതിരേ സുപ്രിംകോടതിയെ സമീപ്പിച്ചത്. രാജ്യത്ത് വലിയതോതിലുള്ള വിദ്യാര്ഥി പ്രക്ഷോഭങ്ങള്ക്കിടയാക്കിയ ഈ രണ്ട് ആത്മഹത്യകളും നടന്ന് വര്ഷങ്ങള് പിന്നിട്ടപ്പോള് അവയെല്ലാം വിസ്മൃതിയിലാകുകയും തുടര്ന്നും ജാതിവിവേചനത്തിന്റെ പേരില് ആത്മഹത്യകള് ഉണ്ടാകുകയാണെന്നുമാണ് ഇവര് ഹരജിയില് ചൂണ്ടിക്കാട്ടിയത്.
സര്വകലാശാലകളും കോളജുകളും അവരുടെ കാംപസുകളിലെ ആത്മഹത്യകളെക്കുറിച്ചുള്ള പൂര്ണ്ണമായ വിവരങ്ങള് ഇതുവരെ സമര്പ്പിച്ചിട്ടില്ലെന്ന് ഹരജിക്കാര്ക്ക് വേണ്ടി ഹാജരായ മുതിര്ന്ന അഭിഭാഷക ഇന്ദിര ജെയ്സിങ് കോടതിയെ അറിയിച്ചു. ജാതി അസമത്വങ്ങള് ഇല്ലാതാക്കാന് മിക്ക സ്ഥാപനങ്ങളും ഒരു സംവിധാനവും നടപ്പാക്കിയിട്ടില്ലെന്നും കേന്ദ്രം പറഞ്ഞു.
ഏകദേശം 40 ശതമാനം സര്വകലാശാലകളും അതിന്റെ ഇരട്ടിയിലധികം ശതമാനവും കോളജുകളും ജാതി, ലിംഗഭേദം എന്നിവയുള്പ്പെടെ വിദ്യാര്ത്ഥി ജനസംഖ്യയിലെ അസമത്വങ്ങള് പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങള് ഇതുവരെ സൃഷ്ടിച്ചിട്ടില്ലെന്നും അവര് പറഞ്ഞു. വിഷയത്തില് കരട് ചട്ടങ്ങള് യു.ജി.സി തയാറാക്കിയിട്ടുണ്ടെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റര് ജനറല് തുഷാര് മേത്ത അറിയിച്ചു. കരട് പൊതുജനങ്ങള്ക്കും മറ്റ് ബന്ധപ്പെട്ടവര്ക്കും നിര്ദ്ദേശങ്ങള് പങ്കുവയ്ക്കുന്നതിനായി യു.ജി.സി വെബ്സൈറ്റില് അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്എക്സ് കാർഗോ
International
• 9 hours ago
വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം
uae
• 10 hours ago
കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു
Kerala
• 10 hours ago
അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ
Football
• 10 hours ago
ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്
Kerala
• 10 hours ago
ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി
Football
• 10 hours ago
റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്
International
• 10 hours ago
വിടപറയുകയാണോ, മൈക്രോസോഫ്റ്റിന്റെ ബില്യൺ ഡോളർ സ്വപ്നം സ്കൈപ്പ് ഓർമയാകുന്നു
Business
• 10 hours ago
ന്യൂസിലാൻഡിനെ കറക്കി വീഴ്ത്തി ചരിത്രനേട്ടത്തിലേക്ക്; സ്പിന്നർമാരിൽ മൂന്നാമനായി ചക്രവർത്തി
Cricket
• 11 hours ago
റമദാനിൽ അറവുശാലകളുടെ പ്രവർത്തന സമയം ക്രമീകരിച്ച് ദുബൈ മുനിസിപ്പാലിറ്റി
uae
• 11 hours ago
കിവികളുടെ ചിറകരിഞ്ഞ് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ; സെമിയിൽ എതിരാളികൾ ഓസ്ട്രേലിയ
Cricket
• 11 hours ago
ഷഹബാസ് കൊലക്കേസ്: ‘എന്റെ ദുരവസ്ഥ മറ്റൊരു മാതാപിതാക്കളും നേരിടരുത് ; കുറ്റക്കാർക്ക് പരമാവധി ശിക്ഷ വേണം’ ; ഷഹബാസിന്റെ പിതാവ്
Kerala
• 11 hours ago
യുഎഇ-കൊച്ചി റൂട്ടിൽ പുതിയ നേരിട്ടുള്ള പ്രതിദിന സര്വിസ് പ്രഖ്യാപിച്ച് ഇന്ഡിഗോ
uae
• 11 hours ago
ദുബൈ ജിഡിആർഎഫ്എയുടെ റമദാനിലെ പ്രവർത്തന സമയം അറിയാം
uae
• 12 hours ago
റഷ്യ-ഉക്രൈൻ യുദ്ധം; യൂറോപ്യൻ നേതാക്കളെ കേന്ദ്രീകരിച്ച് സമാധാന ചർച്ചകൾ ശക്തമാക്കുന്നു
International
• 13 hours ago
കിവീസ് നമ്പർ വൺ, ഇന്ത്യയെ എറിഞ്ഞുവീഴ്ത്തി തകർത്തത് ഇന്ത്യയുടെ തന്നെ റെക്കോർഡ്
Cricket
• 13 hours ago
'അമ്മമാർക്ക് സ്നേഹപൂർവം'; ജീവനക്കാരുടെ അമ്മമാർക്ക് സഹായ പദ്ധതിയുമായി ദുബൈയിലെ പ്രശസ്ത ഭക്ഷ്യോൽപാദന കമ്പനി
uae
• 14 hours ago
തായ്വാൻ അധിനിവേശത്തിന് ചൈന സൈനിക തയ്യാറെടുപ്പുകൾ ശക്തമാക്കുന്നു; 11 ചൈനീസ് വിമാനങ്ങളും 6 നാവിക കപ്പലുകളും അതിർത്തിയിൽ കണ്ടതായി റിപ്പോർട്ട്
International
• 14 hours ago
ഉത്തരാഖണ്ഡിലെ ഹിമപാതം: അവസാന തൊഴിലാളിയുടെയും മൃതദേഹം കണ്ടെത്തി, മരണസംഖ്യ എട്ടായി; രക്ഷാപ്രവർത്തനം അവസാനിച്ചു
National
• 12 hours ago
റമദാനിൽ തിരക്ക് വർധിക്കുന്നു; മക്ക-മദീന ഹറമൈൻ എക്സ്പ്രസ് ട്രെയിനുകളിൽ 18 ശതമാനം സീറ്റുകൾ വർധിപ്പിച്ചു
Saudi-arabia
• 13 hours ago
അഴിയിലാകുമോ ബുച്ച്; സെബി മേധാവി മാധബി പുരി ബുച്ചിനും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ മുംബൈ കോടതി
Economy
• 13 hours ago