
സന്നദ്ധ സേവനങ്ങൾക്ക് താത്പര്യമുണ്ടോ? റമദാനില് മക്ക, മദീന പള്ളികളില് വളണ്ടിയര്മാരാവാം; പ്രവാസികള്ക്കും അവസരം

റിയാദ്: മക്കയിലെ ഗ്രാന്ഡ് മോസ്കിൻ്റെയും മദീനയിലെ പ്രവാചക പള്ളിയുടെയും സേവനത്തിനായി വളണ്ടിയര്മാരാവാന് ഇപ്പോൾ അവസരം. രണ്ട് പള്ളികളുടെയും സംരക്ഷണ ചുമതലയുള്ള ജനറല് അതോറിറ്റി ഇതുമായി ബന്ധപ്പെട്ട് അപേക്ഷകള് ക്ഷണിച്ചു. വിശുദ്ധ റമദാന് മാസത്തില് പുരുഷന്മാര്ക്കും സ്ത്രീകള്ക്കും ഒരുപോലെ വളണ്ടിയര്മാരായി പ്രവർത്തിക്കാൻ അവസരങ്ങള് ഉണ്ടായിരിക്കുമെന്ന് അധികൃതര് വ്യക്തമാക്കി.
റമദാനില് ഇരുപള്ളികളിലും വലിയ തിരക്കുണ്ടാകാറുണ്ട് ഇത് പരിഗണിച്ചാണ് വളണ്ടിയര് പദ്ധതി നടപ്പിലാക്കുന്നത്. ഉംറ തീര്ഥാടനത്തിനും അഞ്ച് നേരത്തേ നിസ്ക്കാരത്തിനും റമദാനില് പ്രത്യേകമായുള്ള തറാവീഹ് പ്രാര്ഥനക്കുമായി ലോകത്തിൻ്റെ നാനാഭാഗങ്ങളില് നിന്നായി ജനലക്ഷങ്ങളാണ് ഇവിടെ എത്തുന്നത്. ഇവര്ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാന് വളണ്ടിയര്മാരുടെ സേവനം ഏറെ സഹായിക്കും.
മക്കയിലെയും മദീനയിലെയും രണ്ട് വിശുദ്ധ പള്ളികളിലും തീര്ത്ഥാടകര്ക്കും ആരാധകര്ക്കും സേവനം നല്കുന്നതിനായാണ് സന്നദ്ധ പ്രവര്ത്തകരെ നിയോഗിക്കുന്നത്. വിശുദ്ധ റമദാനില് ഉംറ തീര്ഥാടനത്തിനും പ്രാര്ഥനകള്ക്കുമായി എത്തിച്ചേരുന്ന വിശ്വാസികളെ സഹായിക്കാുന്നതിനുള്ള അവസരം ഇതിലൂടെ വളണ്ടിയര്മാര്ക്ക് ലഭിക്കും. വിശ്വാസികള്ക്ക് നോമ്പ് തുറക്കുന്നതിനായുള്ള ഇഫ്ത്താര് വിരുന്ന് ഒരുക്കുക, അവര്ക്കുള്ള ഭക്ഷണം വിതരണം ചെയ്യുക തുടങ്ങിയ കാര്യങ്ങളിലും സന്നദ്ധ പ്രവര്ത്തികരുടെ സേവനം ഉപയോഗിക്കും.
കൂടാതെ, സാമൂഹിക സേവനങ്ങള്, ബോധവല്ക്കരണ കാമ്പെയ്നുകള്, ആരോഗ്യ സംരക്ഷണം, ജനക്കൂട്ട നിയന്ത്രണം തുടങ്ങി വിവിധ മേഖലകളെ ഉള്ക്കൊള്ളുന്ന സമഗ്രമായ വളണ്ടിയര് പരിപാടികള് വികസിപ്പിച്ചെടുത്തതായി അധികൃതര് അറിയിച്ചു. വളണ്ടിയര്മാര്ക്ക് ഈ അവസരങ്ങള് ലഭ്യമാണ്. കൂടാതെ, വളണ്ടിയർമാരുടെ സേവനങ്ങള് ഗ്രാന്ഡ് മോസ്കിലും പ്രവാചക പള്ളിയിലും എത്തിച്ചേരുന്ന വിശ്വാസികളുടെ സന്ദര്ശന അനുഭവം മെച്ചപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കുമെന്നും ജനറല് അതോറിറ്റി വ്യക്തമാക്കി.
സര്ക്കാര് സ്ഥാപനങ്ങള്, ചാരിറ്റബിള് സംഘടനകള്, സ്വകാര്യ എന്ഡോവ്മെൻ്റുകള്, ലൈസന്സുള്ള വളണ്ടിയര് ടീമുകള് എന്നിങ്ങനെ ദേശീയ വളണ്ടിയര് പ്ലാറ്റ്ഫോമില് രജിസ്റ്റര് ചെയ്തിട്ടുള്ള ആർക്കും സേവന പദ്ധതിയിലേക്ക് അപേക്ഷിക്കാമെന്നും അധികൃതര് അറിയിച്ചു.
The General Authority for the Affairs of the Grand Mosque and the Prophet's Mosque is calling for volunteers to serve at the two holy sites during Ramadan, offering opportunities for both men and women to contribute.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

UAE Weather Updates | യുഎഇയില് ഇന്നത്തെ നോമ്പ് മഴയ്ക്കൊപ്പമാകാന് സാധ്യത; ശക്തമായ കാറ്റും
uae
• a day ago
രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 38.85 ലക്ഷം രൂപ ആർപിഎഫ് പിടികൂടി
Kerala
• a day ago
സ്കൂളിൽ നിന്ന് കഴിച്ച ചോക്ലേറ്റിൽ ലഹരി അംശം; കോട്ടയത്ത് 4 വയസുകാരൻ ആശുപത്രിയിൽ
Kerala
• a day ago
കറന്റ് അഫയേഴ്സ്-01-03-2025
PSC/UPSC
• a day ago
വില വര്ധനവ് തടയല് ലക്ഷ്യം; മിന്നല് പരിശോധനയ്ക്ക് നേരിട്ടിറങ്ങി കുവൈത്ത് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി
latest
• a day ago
2026 ലോകകപ്പല്ല, ഇപ്പോൾ മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: മെസി
Football
• a day ago
അവകാശങ്ങൾക്ക് വേണ്ടി യാചിക്കേണ്ടിവരുന്നത് വേദനാജനകം; ആശാവർക്കർമാരുടെ സമരത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി
latest
• a day ago
കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാടുകാരി അർച്ചന തങ്കച്ചൻ പിടിയിൽ
Kerala
• a day ago
ബാഴ്സക്ക് പകരം ഞാൻ ആ ടീമിലേക്ക് പോയിരുന്നെങ്കിൽ മൂന്നിരട്ടി പണം കിട്ടുമായിരുന്നു: നെയ്മർ
Football
• a day ago
ബംഗാളില് വീട്ടില് പ്രാര്ഥന നടത്തുകയായിരുന്ന ക്രിസ്ത്യാനികള്ക്ക് നേരെ ആള്ക്കൂട്ട ആക്രമണം, യേശുവിന്റെ രൂപത്തിന് മുകളില് തുളസിച്ചെടി നട്ടു
Trending
• a day ago
സിഐഡി ചമഞ്ഞ് വ്യാപാരസ്ഥാപനത്തില് നിന്ന് 10 ദശലക്ഷം ദിര്ഹം തട്ടിയ രണ്ടുപേര് ദുബൈയില് പിടിയില്; കവര്ച്ചയിലും വമ്പന് ട്വിസ്റ്റ്
uae
• a day ago
ഓൺ ഗോളിൽ വിജയം നഷ്ടമായി; കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന് സമനിലപൂട്ട്
Football
• a day ago
കരുവാരകുണ്ടിൽ ചുഴലിക്കാറ്റ് വീശിയടിച്ചു; 19,000 വാഴകൾ ഒടിഞ്ഞു വീണു
Kerala
• 2 days ago
കന്യാകുമാരിയിൽ പള്ളിപ്പെരുന്നാൾ ഒരുക്കത്തിനിടെ അപകടം; നാലുപേർ ഷോക്കേറ്റ് മരിച്ചു
latest
• 2 days ago
UAE Ramadan 2025 | റമദാനില് പ്രവാസികള് അവധിയെടുത്ത് നാട്ടില് പോകാത്തതിനു കാരണങ്ങളിതാണ്
latest
• 2 days ago
വെറും 11 രൂപയ്ക്ക് കൊച്ചിയിൽ നിന്ന് വിയറ്റ്നാമിലേക്ക് പറന്നാലോ; ഈ കിടിലൻ ഓഫർ നഷ്ടപ്പെടുത്തരുത്
Kerala
• 2 days ago
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: "സാമ്പത്തിക പ്രശ്നങ്ങളില്ല", പൊലിസ് സത്യം കണ്ടെത്തട്ടെ; അഫാന്റെ പിതാവ്
Kerala
• 2 days ago
ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ആ ടീം ഓസ്ട്രേലിയയെ ഒരു റൺസിന് തോൽപ്പിക്കും: മൈക്കൽ ക്ലർക്ക്
Cricket
• 2 days ago
ട്രാഫിക് പിഴകളില് 35% ഇളവുമായി അബൂദബി
latest
• 2 days ago
മൂന്നും തോറ്റ് ഇംഗ്ലണ്ട് മടങ്ങി, ഒപ്പം അഫ്ഗാനും; സൗത്ത് ആഫ്രിക്ക ചാമ്പ്യൻസ് ട്രോഫി സെമിയിൽ
Cricket
• 2 days ago
പെരുന്നാൾ ആഘോഷത്തിനെത്തിയവർ സഞ്ചരിച്ച ബോട്ട് മറിഞ്ഞു; സുഹൃത്ത് മരിച്ചു, 4 പേർ രക്ഷപ്പെട്ടു
Kerala
• 2 days ago