
പാവക്കുട്ടി തിരഞ്ഞിറങ്ങിയ അഞ്ച് വയസുകാരൻ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരിച്ചു

തിരുവനന്തപുരം: നേമത്ത് വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് അഞ്ച് വയസുകാരൻ മരിച്ചു. സുമേഷ്, ആര്യ എന്നീ ദമ്പതിമാരുടെ മകൻ ധ്രുവൻ ആണ് മരണപ്പെട്ടത്.സംസാരശേഷിയില്ലാത്ത കുട്ടിയാണ് ധ്രുവൻ. അതുകൊണ്ടുതന്നെ ധ്രുവൻ കിണറ്റിൽ വീണത് ആരും അറിയാതെ പോവുകയായിരുന്നു. കളഞ്ഞുപോയ പാവക്കുട്ടിയെ തിരയുന്നതിനിടെ കുട്ടി കിണറ്റിൽ വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.
ധ്രുവിനെ കാണാതായതിന് പിന്നാലെ അമ്മ ആര്യ നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടി കിണറ്റിൽ വീണതായി കണ്ടെത്തിയത്. വൈകിട്ട് നഴ്സറി വിട്ടു വന്നശേഷം വീട്ടുമുറ്റത്ത് സഹോദരി ധ്രുവികയോടൊപ്പം കളിക്കുകയായിരുന്നു ധ്രുവൻ. അച്ഛൻ സുമേഷ് ജോലിക്ക് പോയിരിക്കുകയായിരുന്നു.
ധ്രുവിനെ കാണാതായതിന് പിന്നാലെയുള്ള തെരച്ചിലിൽ കിണറിന് അടുത്ത് നിന്നും കസേര കണ്ടെത്തിയതിന് പിന്നാലെയാണ് ആര്യ കിണറ്റിൽ പരിശോധന നടത്തിയത്. ധ്രുവൻ കസേരയിൽ കയറി നിന്നുകൊണ്ട് കൈവരിക്ക് മുകളിലൂടെ എത്തി നോക്കിയതിന് പിന്നാലെയാണ് അപകടം ഉണ്ടായതെന്നുള്ള സംശയങ്ങളും നിലനിൽക്കുന്നുണ്ട്.
അപകടം നടന്നതിന് പിന്നാലെ ഫയർഫോഴ്സ് സംഭവസ്ഥലത്ത് എത്തുകയും കുട്ടിയെ പുറത്തെടുക്കുകയും ആയിരുന്നു. നേമം താലൂക്ക് ആശുപത്രിയിൽ ധ്രുവിനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഫയർ ഫോഴ്സിന്റെ തെരച്ചിലിൽ കിണറ്റിൽ നിന്നും പാവക്കുട്ടിയും കിട്ടിയിരുന്നു. വീടിന് അടുത്തുള്ള ഡൈനിക്ക് ഡേ പ്രീ പ്രൈമറി സ്കൂളിലാണ് ധ്രുവൻ പഠിക്കുന്നത്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ ആണ് ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം; അഴിമതിയും ധൂര്ത്തും മുഖമുദ്രയാക്കിയ ഈ സര്ക്കാരിനെ ജനം തൂത്തെറിയും; പ്രതിപക്ഷ നേതാവ്
Kerala
• 6 days ago
ഇറ്റലിയിൽ നിന്നും ആപ്പിൾ ഇറക്കുമതി ചെയ്യാൻ ലുലു ഗ്രൂപ്പ്
uae
• 6 days ago
14 ഗാര്ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഏജന്സികള്ക്കെതിരെ നിയമനടപടിയെടുത്ത് യുഎഇ മാനവ വിഭവശേഷി, സ്വദേശിവല്ക്കരണ മന്ത്രാലയം
uae
• 6 days ago
ദുബൈയില് ഇനി പാര്ക്കിംഗ് കഴിഞ്ഞ് 48 മണിക്കൂറിനുള്ളില് പണമടച്ചാല് മതിയാകും, പുതിയ ഫീച്ചറുമായി പാര്ക്കിന്
uae
• 6 days ago
ഗതാഗതക്കുരുക്ക് അഴിക്കാന് എഐ സംവിധാനം അവതരിപ്പിച്ച് ദുബൈ ആര്ടിഎ; ഇനി ട്രാഫിക് കുരുക്കിലിരുന്ന് മുഷിയേണ്ട
uae
• 6 days ago
വിവാദങ്ങള്ക്കിടെ ബി.ജെ.പി നേതാവ് പിയൂഷ് ഗോയലിനൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ശശി തരൂര്
National
• 6 days ago
വല്യുമ്മയെ കൊന്ന് ഇറങ്ങിപ്പോയത് വെറും ഏഴു മിനുട്ടില്; സിസിടിവി ദൃശ്യങ്ങള്
Kerala
• 6 days ago
1984ലെ സിഖ് വിരുദ്ധ കലാപം: കോണ്ഗ്രസ് മുന് എം.പി സജ്ജന് കുമാറിന് ജീവപര്യന്തം
National
• 6 days ago
സംസ്ഥാനത്ത് വൈദ്യുതി ബിൽ കുറയുന്നു; കാരണമിതാ
Economy
• 6 days ago
ദുബൈ കാൻ സംരംഭം; മൂന്ന് വർഷത്തിനകം വെട്ടിക്കുറച്ചത് 30 മില്യണിലധികം പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകളുടെ ഉപഭോഗം
uae
• 6 days ago
'സാമ്പത്തിക ബാധ്യത, ഇഖാമ പുതുക്കാത്തതിന്റെ നിയമക്കുരുക്ക്, നാട്ടില് വന്നിട്ട് ഏഴ് വര്ഷം' നിസ്സഹായതയുടെ മരവിപ്പില് അഫ്നാന്റെ പിതാവ്
Kerala
• 6 days ago
ചുങ്കത്തറയില് എല്ഡിഎഫിന് ഭരണം നഷ്ടമായി; യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായി
Kerala
• 6 days ago
റമദാനിൽ വിശന്നിരിക്കുന്നവർ വേണ്ട; സൗജന്യ ഇഫ്താര് ലൊക്കേഷനുകളും റമദാന് ടെന്റുകളും ഒരുക്കി ഷാര്ജ ചാരിറ്റി അസോസിയേഷന്
uae
• 6 days ago
2 °C മുതല് 4 °C വരെ താപനില ഉയര്ന്നേക്കും; കാസര്കോട്,കണ്ണൂര് ജില്ലകളില് ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യത
Kerala
• 6 days ago
26, 27 തിയതികളിൽ സര്വിസ് സമയം വര്ധിപ്പിച്ച് കൊച്ചി മെട്രോ
Kerala
• 6 days ago
മത്സരശേഷം മെസിയോട് ഓട്ടോഗ്രാഫ് ചോദിച്ചു; റഫറിക്ക് കിട്ടിയത് എട്ടിന്റെ പണി
Football
• 6 days ago
കുവൈത്ത് ദേശീയ ദിനം ഇന്ന്; രാജ്യമൊട്ടാകെ ആഘോഷ തിമിർപ്പിൽ
Kuwait
• 6 days ago
പാതിവില തട്ടിപ്പ്: ജസ്റ്റിസ് സി.എന് രാമചന്ദ്രന് നായരെ പ്രതിപട്ടികയില് നിന്ന് ഒഴിവാക്കും
Kerala
• 6 days ago
വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള നടപടിക്രമങ്ങളിൽ ഭേദഗതി വരുത്തി കുവൈത്ത്
Kuwait
• 6 days ago
ക്രിക്കറ്റിൽ കോഹ്ലി ഇനി എത്ര സെഞ്ച്വറികൾ കൂടി നേടുമെന്ന് പ്രവചിച്ച് മുൻ ഇന്ത്യൻ താരം
Cricket
• 6 days ago
റൊണാൾഡോയല്ല, ഫുട്ബോളിലെ ഏറ്റവും മികച്ച താരം അദ്ദേഹം: ബെൻസിമ
Football
• 6 days ago