HOME
DETAILS

ഉംറ പ്രവേശനം; പുത്തന്‍ വിസ ഓപ്ഷനുകള്‍ അവതരിപ്പിച്ച് സഊദി അറേബ്യ

  
February 14 2025 | 12:02 PM

Umrah entry Saudi Arabia introduces new visa options

ഉംറ നിര്‍വഹിക്കാന്‍ സഊദിയിലേക്ക് എത്തുന്നവര്‍ക്ക് യാത്ര ഇനിമുതല്‍ കൂടുതല്‍ സുഗമമാകും. പുതിയ വിസ ഓപ്ഷനുകള്‍ അവതരിപ്പിച്ചതിലൂടെ ജിസിസി രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഉംറ നിര്‍വഹിക്കാനുള്ള യാത്ര ഇനിമുതല്‍ കൂടുതല്‍ എളുപ്പമാകും. പരമ്പരാഗത ഉംറ വിസയ്ക്ക് പുറമേ ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്ക് ഇപ്പോള്‍ ട്രാന്‍സിറ്റ്, ടൂറിസ്റ്റ് വിസകളിലും യാത്ര ചെയ്യാന്‍ കഴിയും. സഊദി അറേബ്യയുടെ വിഷന്‍ 2030 ന്റെ ഭാഗമായാണ് പുതിയ നീക്കം.

അടുത്തിടെ നടപ്പാക്കിയ ട്രാന്‍സിറ്റ് വിസ ഉപയോഗിച്ച് സന്ദര്‍ശകര്‍ക്ക് പരമാവധി 96 മണിക്കൂര്‍ സഊദിയില്‍ ചിലവഴിക്കാം. സ്‌റ്റോപ് ഓവര്‍ സമയത്ത് ഉംറ നിര്‍വഹിക്കാന്‍ കഴിയുമെന്നതിനാല്‍, സഊദിയില്‍ ലേ ഓവര്‍ ഉള്ള യാത്രക്കാര്‍ക്ക് ഇത് വളരെയധികം ഉപകാരപ്രദമായിരിക്കും. സഊദി ആസ്ഥാനമായുള്ള എയര്‍ലൈനുകളില്‍ വിമാനങ്ങള്‍ ബുക്ക് ചെയ്യുമ്പോള്‍ ട്രാന്‍സിറ്റ് വിസ നേടുന്നതിലൂടെ ജിസിസി പൗരന്‍മാര്‍ക്ക് എളുപ്പത്തിലും ചെലവ് ചുരുക്കിയും ഉംറ നിര്‍വഹിക്കാന്‍ കഴിയും.

ട്രാന്‍സിറ്റ് വിസ കൂടാതെ ജിസിസിയില്‍ നിന്നുള്ള സഊദി സന്ദര്‍ശകര്‍ക്ക് ടൂറിസ്റ്റ് വിസയ്ക്കും അപേക്ഷിക്കാവുന്നതാണ്. ടൂറിസം വിസയില്‍ എത്തുന്നവര്‍ക്ക് ഉംറ നിര്‍വഹിക്കുന്ന സമയത്ത് രാജ്യത്തെ നിരവധി ചരിത്ര സ്മാരകങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും സന്ദര്‍ശിക്കാവുന്നതാണ്. സഊദിയുടെ ഔദ്യോഗികമായ പ്ലാറ്റ്‌ഫോമുകള്‍ മുഖേന ടൂറിസ്റ്റ് വിസ എളുപ്പത്തില്‍ ലഭിക്കുന്നതാണ്.


ഉംറ ചെയ്യുന്നതിനായി ട്രാന്‍സിറ്റ് വിസയ്ക്ക് എങ്ങനെ അപ്ലൈ ചെയ്യാം

ഏറ്റവും ആദ്യം സഊദിയിലേക്ക് വിമാനം ബുക്ക് ചെയ്യുക. സഊദി കാരിയറിലാണ് ബുക്ക് ചെയ്യുന്നതെങ്കില്‍ യാത്രക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസയ്ക്ക് അപേക്ഷിക്കാം. തുടര്‍ന്ന് എയര്‍ലൈന്‍ പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ വിസ അപേക്ഷ സമര്‍പ്പിക്കുക.

അപേക്ഷ സ്വീകരിക്കപ്പെട്ടാല്‍ യാത്രക്കാര്‍ക്ക് ഇ-വിസ ലഭിക്കും. നാലു ദിവസം വരെ രാജ്യത്ത് താമസിക്കാന്‍ ഈ വിസ മതിയാകും. സഊദി അറേബ്യയില്‍ എത്തിക്കഴിഞ്ഞാല്‍ മക്ക, മദീന തുടങ്ങിയ ഇടങ്ങളിലേക്ക് തീര്‍ത്ഥാടകര്‍ക്ക് തിരിക്കാവുന്നതാണ്.

എന്നാല്‍ ഉംറ വിസയില്‍ സഊദിയില്‍ എത്തുന്നവര്‍ മൂന്നു മാസം കാലാവധി കണക്കാക്കാതെ ഏപ്രില്‍ 29ന് മുന്‍പ് നാട്ടിലേക്ക് മടങ്ങണം. ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി എല്ലാ വര്‍ഷവും സഊദി സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ട്. ഏപ്രില്‍ 29 വരെ മാത്രമേ ഉംറ വിസക്കാര്‍ക്ക് സൗഉദിയില്‍ തങ്ങാനുള്ള അനുമതിയുള്ളൂ.

Umrah entry; Saudi Arabia introduces new visa options



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും...പത്തനംതിട്ടയിൽ യുവാവ് ഭാര്യയേയും സുഹൃത്തിനേയും വെട്ടിക്കൊന്നു

Kerala
  •  2 hours ago
No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  3 hours ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  9 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  9 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  10 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  10 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  10 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  10 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  10 hours ago