HOME
DETAILS

ഈ കാര്‍ കണ്ടോ...? അതിശയിപ്പിക്കുന്ന, തിളങ്ങുന്ന 'പൈസാ വാലി കാര്‍' ഒരു രൂപയുടെ നാണയങ്ങള്‍ കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത് 

  
Web Desk
February 14 2025 | 03:02 AM

A car decorated with one rupee coins

സോഷ്യല്‍ മീഡിയയില്‍ വൈറലാവാന്‍ വേണ്ടി പലരും പുതുമയുള്ള പല വിഡിയോകളും പങ്കുവയ്ക്കാറുണ്ട്. അദ്ഭുതപ്പെടുത്തുന്ന എന്തെങ്കിലുമൊക്കെ ചെയ്യാന്‍ ആളുകള്‍ ആഗ്രഹിക്കുന്നു. അങ്ങനെയാണ് കാറുമായി ബന്ധപ്പെട്ട  വിഡിയോ കണ്ടത്. സോഷ്യല്‍ മീഡിയയില്‍ കൊടുങ്കാറ്റായിട്ടുണ്ട് ഈ കാര്‍. വിഡിയോയില്‍ കാണുന്നത് കാര്‍ ഒരു രൂപയുടെ നാണയങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നതാണ്.

കാര്‍ പൂര്‍ണമായും നാണയം കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. ഈ കാറിന്റെ ഡിസൈന്‍ കണ്ട് ആളുകളൊക്കെ ഒന്നു ഞെട്ടിയിരിക്കുകയാണ്. മാത്രമല്ല, നാണയങ്ങള്‍ ഒട്ടിക്കാനുള്ള പരിശ്രമം കണ്ട് അതിലും അതിശയിച്ചു നില്‍ക്കുകയാണ് ആളുകള്‍. 'എക്‌സ്പിരിമെന്റ് കിങ്' എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോയുള്ളത്. 'പൈസാവാലി കാര്‍' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ കാറിനെ കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും പറഞ്ഞിട്ടുമില്ല. 

 

car.jpg

വിഡിയോയില്‍ കാണുന്നത്, വിചനമായ സ്ഥലത്ത് കാര്‍ ഒറ്റയ്ക്കു നില്‍ക്കുന്നതാണ്. രാജസ്ഥാനില്‍ നിന്നാണ് കാറിന്റെ നമ്പര്‍ പ്ലേറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിനാല്‍ രാജസ്ഥാനിലുള്ള ആരെങ്കിലുമാവാം ഈ കാറിന്റെ ഉടമ. കാറിന്റെ മുഴുവന്‍ ഭാഗങ്ങളിലും ഒട്ടിച്ചിരിക്കുന്നത് ഒരു രൂപയുടെ നാണയങ്ങള്‍ മാത്രമാണ്.

തിളങ്ങുന്ന ലോഹനാണയങ്ങള്‍ കൊണ്ട് പൊതിഞ്ഞിരിക്കുന്ന കാര്‍. കലാസൃഷ്ടി അപാരം തന്നെ. നാണയങ്ങള്‍ ഒട്ടിക്കാത്ത ഒരു ഭാഗവും കാറിനില്ല. നല്ല വൃത്തിയോടെ ഭംഗിയോടെയാണ് ഇത് ചെയ്തിരിക്കുന്നത്.

 

 

vewca.jpg

 

കാറിന്റെ വശങ്ങളിലുള്ള കണ്ണാടികളില്‍ പോലും നാണയം ഒട്ടിച്ചിരിക്കുന്നു. കാറിന്റെ നിറം തന്നെ വെള്ളിക്കളറായിട്ടുണ്ട്. നമ്പര്‍ പ്ലേറ്റും മുന്‍ഭാഗവും പിന്‍ഭാഗവും എല്ലാം നാണയങ്ങളാണ്. ഒരുപാട് രസകരമായ കമന്റുകളുമാണ് ഉപയോക്താക്കള്‍ ഇതിനു നല്‍കിയിരിക്കുന്നത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുക്രൈന് സുരക്ഷാ ഉറപ്പുകൾ നൽകേണ്ടത് യൂറോപ്പാണെന്ന് ട്രംപ്

International
  •  3 days ago
No Image

തിരുവനന്തപുരത്ത് യുവാവ് അമ്മയെ ആക്രമിച്ച് വീട് തകർത്തു; അറസ്റ്റിൽ

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-27-02-2025

latest
  •  3 days ago
No Image

മയക്കുമരുന്ന് കടത്ത്: എസ്ഐയെ കാറിടിച്ച് പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

പൊതുജനങ്ങളിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; ഖത്തറിൽ മൂന്ന് പബ്ലിക് പാർക്കുകൾ തുറന്നു

qatar
  •  3 days ago
No Image

സുഡിയോയും യൂസ്റ്റയും അടക്കി ഭരിച്ചത് മതി; ഫാഷൻ രംഗത്ത് പുതിയ ചുവടുമായി ബർഷ്ക ഇന്ത്യയിൽ, ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ ബ്രാൻഡ്

Business
  •  3 days ago
No Image

ചെക്ക്‌പോസ്റ്റിൽ വാഹനപരിശോധന: 200 മയക്കുമരുന്ന് ഗുളികകളുമായി തമിഴ്നാട് സ്വദേശി പിടിയിൽ

Kerala
  •  3 days ago
No Image

ഇസ്റാഈലിൽ കാൽനട യാത്രക്കാർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി; ഭീകരാക്രമണമെന്ന് സംശയം, പ്രതി പിടിയിൽ

International
  •  3 days ago
No Image

ഇതറിഞ്ഞിരിക്കണം; 2025 മാർച്ചിൽ യുഎഇയിൽ സംഭവിക്കുന്ന ആറ് പ്രധാന കാര്യങ്ങൾ

uae
  •  3 days ago
No Image

പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചു; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ ട്രോളി മീമുകളും ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറയുന്നു

Cricket
  •  3 days ago