HOME
DETAILS

വന്യജീവി ആക്രമണം; വയനാട്ടിൽ യുഡിഎഫ് ഹർത്താൽ തുടങ്ങി; ലക്കിടിയിൽ സംഘർഷം

  
Web Desk
February 13 2025 | 01:02 AM

Wild Animal Attack UDF Calls for Hartal in Wayanad

കൽപ്പറ്റ: വയനാട്ടിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചതിന് പിറകെ ലക്കിടിയിൽ സംഘർഷം. ലക്കിടിയിൽ വാഹനങ്ങൾ തടയാനുള്ള കോൺഗ്രസ് - യുഡിഎഫ് പ്രവർത്തകരുടെ ശ്രമം പൊലിസ് തടഞ്ഞതാണ് സംഘർഷത്തിലേക്ക് നയിച്ചത്. വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കാൻ സർക്കാർ പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചത്.

ലക്കിടിയിൽ വയനാട് ജില്ലാ അതിർത്തിയിലായിരുന്നു വാഹനങ്ങൾ തടഞ്ഞത്. അകാരണമായി പൊലിസ് പ്രകോപനമുണ്ടാക്കിയെന്ന് പ്രവർത്തരിലൊരാൾ പ്രതികരിച്ചപ്പോൾ, വയനാടൻ ജനതയ്ക്ക് വേണ്ടി മറ്റെങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് ഒരു കോൺഗ്രസ് പ്രവർത്തകൻ ചോദിച്ചു. ഹർത്താൽ അനുകൂലികളെ അറസ്റ്റ് ചെയ്തു നീക്കിയ ശേഷം സ്ഥലത്ത് ഗതാഗതം പുനഃസ്ഥാപിച്ചു.

അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹർത്താലിനോട് അനുബന്ധിച്ച് യുഡിഎഫിന്റെ പ്രതിഷേധ മാർച്ചും ഇന്ന് നടക്കും.

സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയിൽ സർവിസ് നടത്തേണ്ടതില്ലെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റർമാർ തീരുമാനിച്ചു. അതേസമയം കെഎസ്ആർടിസി സർവിസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളും ഓടുന്നുണ്ട്.

പാൽ, പരീക്ഷ, പത്രം, വിവാഹം, ആശുപത്രി ആവശ്യങ്ങൾക്കായുള്ള യാത്രകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം ബത്തേരി കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് ദീർഘദൂര ബസുകൾ രാവിലെ സർവിസ് ആരംഭിച്ചിട്ടുണ്ട്. യുഡിഎഫ് ഹർത്താലിനെ വിമർശിച്ച എൽഡിഎഫ് നേതാക്കൾ വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട ഉത്തരവാദിത്തത്തിൽ നിന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധിക്കും മുൻ എംപി രാഹുൽ ഗാന്ധിക്കും ഒഴിഞ്ഞുമാറാനാവില്ലെന്ന് വിമർശിക്കുകയും ചെയ്തു.

UDF has called for a hartal in Wayanad, excluding essential services, following a wild animal attack in the region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എന്തേലും ഉണ്ടേല്‍ പൊരുത്തപ്പെട്ടുതരണം', അക്രമത്തിന് ശേഷം ഷഹബാസിന്റെ ഫോണിലേക്ക് മര്‍ദ്ദിച്ച വിദ്യാര്‍ഥിയുടെ ശബ്ദസന്ദേശം

Kerala
  •  2 days ago
No Image

20 മണിക്കൂര്‍ വരെ നോമ്പ് നീണ്ടുനില്‍ക്കുന്ന രാജ്യങ്ങളും ഉണ്ട്; അറിയാം ഓരോ രാജ്യത്തെയും നോമ്പ് സമയം

uae
  •  2 days ago
No Image

കോഴിക്കോട് നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; വിവാഹം കഴിഞ്ഞത് കഴിഞ്ഞ മാസം

Kerala
  •  2 days ago
No Image

'ഷഹബാസിന്റെ മരണം ഏറെ ദു:ഖകരം'; വകുപ്പുതല അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  2 days ago
No Image

ജബൽ അലിയിൽ ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീപിടിച്ച് ഒരാൾ മരിച്ചു; ഒരാൾ ​ഗുരുതര പരുക്കുകളോടെ ചികിത്സയിൽ

uae
  •  2 days ago
No Image

മാർച്ച് 3 മുതൽ ഷാർജയിൽ പുതിയ നമ്പർപ്ലേറ്റുകൾ പ്രാബല്യത്തിൽ

uae
  •  2 days ago
No Image

സന്നദ്ധ സേവനങ്ങൾക്ക് താത്പര്യമുണ്ടോ? റമദാനില്‍ മക്ക, മദീന പള്ളികളില്‍ വളണ്ടിയര്‍മാരാവാം; പ്രവാസികള്‍ക്കും അവസരം

Saudi-arabia
  •  2 days ago
No Image

ഡ്രൈവിങ് ടെസ്റ്റ് മാർഗനിര്‍ദേശങ്ങള്‍ വീണ്ടും പരിഷ്‌കരിച്ചു; 40 പേര്‍ക്കുള്ള ടെസ്റ്റില്‍  പുതിയ അപേക്ഷകര്‍ 25 മാത്രം

Kerala
  •  2 days ago
No Image

കാലിക്കറ്റിൽ ഡിഗ്രി പരീക്ഷകൾ പുനഃക്രമീകരിച്ചു; കേന്ദ്ര സർവകലാശാലകളിലേക്കുള്ള എൻട്രൻസ് പരീക്ഷ എഴുതാം

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് ഇന്നുമുതൽ ഡിജിറ്റൽ ആർ.സി; ഡിജിലോക്കർ, എം പരിവാഹൻ എന്നിവയിൽ നിന്നും പകർപ്പ് ഡൗൺലോഡ് ചെയ്യാം

Kerala
  •  2 days ago