HOME
DETAILS

ലോക ബാങ്കിന് കീഴില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാം; പ്രതിഫലവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും; അപേക്ഷ 14 വരെ

  
Web Desk
February 12 2025 | 06:02 AM

Internship under world bank

 

ലോക ബാങ്കിന് കീഴില്‍ ഇന്റേണ്‍ഷിപ്പിന് അവസരം. ബിരുദധാരികള്‍ക്കും, പിജി, ഗവേഷണ വിദ്യാര്‍ഥികള്‍ക്കും ലോക ബാങ്കിന് കീഴില്‍ നടക്കുന്ന വിവിധ പദ്ധതികളില്‍ ഇന്റേണ്‍ഷിപ്പിന് ഫെബ്രുവരി 14 വരെ അപേക്ഷിക്കാം. 

യോഗ്യത

അഗ്രികള്‍ച്ചര്‍, ഫിനാന്‍സ്, ഇക്കണോമിക്‌സ്, പബ്ലിക് ഹെല്‍ത്ത് എജ്യുക്കേഷന്‍, ന്യൂട്രീഷന്‍, പോപ്പുലേഷന്‍, ആന്ത്രപ്പോളജി, സോഷ്യോളജി, നാച്ചുറല്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, എന്‍വയോണ്‍മെന്റ്, അര്‍ബന്‍ പ്ലാനിങ്, കമ്മ്യൂണിക്കേഷന്‍സ്, ഹ്യൂമന്‍ റിസോഴ്‌സസ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, പ്രൈവറ്റ് സെക്ടര്‍ ഡെവലപ്‌മെന്റ്, കോര്‍പ്പറേറ്റ് സപ്പോര്‍ട്ട് എന്നീ വിഷയങ്ങളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

മള്‍ട്ടി മീഡിയ ആന്റ് കമ്മ്യൂണിക്കേഷന്‍ ഇന്റേണ്‍, പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, പോവര്‍ട്ടി ഇക്കണോമിസ്റ്റ്, എന്‍വയോണ്‍മെന്റ്, വാട്ടര്‍ സെക്യൂരിറ്റി, പൊളിറ്റിക്കല്‍ സയന്റിസ്റ്റ്, എന്നിങ്ങനെ വിവിധ ഇന്റേണ്‍ഷിപ്പുകള്‍ക്കാണ് അവസരം. 

അപേക്ഷകര്‍ക്ക് പൊതു യോഗ്യതയോടൊപ്പം അതത് മേഖലയില്‍ സാധുവായ യോഗ്യതയും ഉണ്ടായിരിക്കണം. ജോലി ചെയ്യുന്ന മണിക്കൂര്‍ കണക്കാക്കി പ്രതിഫലവും, യാത്രാചെലവും ലഭിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.worldbank.org സന്ദര്‍ശിക്കുക.


അസാപ് കേരളയില്‍ ടെക്നിക്കല്‍ ട്രെയ്‌നര്‍ ഒഴിവ്


കേരള സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരളയില്‍ ടെക്നിക്കല്‍ ട്രെയ്‌നര്‍ എംപാനല്‍മെന്റിനായി അപേക്ഷ ക്ഷണിച്ചു. ഐടി, ഇലക്ട്രോണിക്സ്, ലോജിസ്റ്റിക്സ്, ഓട്ടോമോട്ടീവ് മേഖലകളിലേക്കാണ് ടെക്നിക്കല്‍ ട്രെയ്‌നിര്‍മാരെ ആവശ്യമുള്ളത്. മണിക്കൂറിന് 500 രൂപ മുതല്‍ 1,500 രൂപവരെയാണ് വേതനം. ഒഴിവുകള്‍, യോഗ്യത എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.asapkerala.gov.in/careers/ സന്ദര്‍ശിക്കുക. ഫെബ്രുവരി 15ന് വൈകിട്ട് 5ന് മുമ്പ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.

 

 

Internship under world bank apply now



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തര്‍ കെഎംസിസി സംസ്ഥാന നേതാവ് ഈസ സാഹിബ് അന്തരിച്ചു

qatar
  •  13 hours ago
No Image

അടങ്ങാതെ ആനക്കലി; വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു

Kerala
  •  14 hours ago
No Image

മലപ്പുറത്ത് ജനവാസമേഖലയിലിറങ്ങിയ കരടി കൂട്ടിലായി

Kerala
  •  14 hours ago
No Image

സ്വര്‍ണം വാങ്ങുന്നേല്‍ ഇന്ന് വാങ്ങാം..വില വീണ്ടും കുറഞ്ഞു 

Business
  •  14 hours ago
No Image

'റൂമി, 750 വര്‍ഷത്തെ അസാന്നിധ്യം, എട്ട് നൂറ്റാണ്ടുകളുടെ പ്രഭാവം', ശ്രദ്ധ നേടി റൂമിയെക്കുറിച്ചുള്ള ഷാര്‍ജയിലെ അത്യപൂര്‍വ പ്രദര്‍ശനം

uae
  •  14 hours ago
No Image

നഗ്നരാക്കി ദേഹത്ത് കോമ്പസ് കൊണ്ട് വരച്ചു, മുറിവിൽ ലോഷൻ പുരട്ടി, ഡംബൽ കൊണ്ട് സ്വകാര്യ ഭാ​ഗത്ത് മർദ്ദിച്ചു; കോട്ടയം ​ഗവ. നഴ്സിങ് കോളജ് റാ​ഗിങ്ങിൽ 5 വിദ്യാർഥികൾ അറസ്റ്റിൽ

Kerala
  •  14 hours ago
No Image

ഈ എമിറേറ്റില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന താമസക്കാര്‍ക്ക് ആദരം

uae
  •  14 hours ago
No Image

'എനിക്ക്ധൈര്യമില്ല, എനിക്ക് ഭയമാണ്' എഴുതി പൂർത്തിയാക്കാനാവാതെ മരണത്തിലേക്ക്...ജോളിയുടെ കത്ത് പുറത്ത് 

Kerala
  •  15 hours ago
No Image

ചെക്ക് പോസ്റ്റുകളിലെ അഴിമതി തടഞ്ഞ് വരുമാനം കൂട്ടാമെന്ന മാർഗനിർദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

Kerala
  •  16 hours ago
No Image

മൂന്നാം എൻ.ഡി.എ കാലത്ത് മുസ്‌ലിം വിദ്വേഷ പ്രചാരണത്തിൽ ഇന്ത്യയിൽ ഞെട്ടിക്കുന്ന വർധന; വിഷം ചീറ്റാൻ മുന്നിൽ യോ​ഗിയും മോദിയും അമേരിക്കൻ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട്

Kerala
  •  16 hours ago