
രാത്രി കത്തിയുമായി നഗരത്തിൽ കറങ്ങിനടന്ന് 5 പേരെ കുത്തിവീഴ്ത്തിയ 26കാരനായി അന്വേഷണം ഊർജിതമാക്കി ബംഗളുരു പൊലീസ്

ബംഗളുരു:ഇന്ദിരാനഗറിൽ കത്തിയുമായി കറങ്ങിനടന്ന് അഞ്ച് പേരെ കുത്തിവീഴ്ത്തിയ യുവാവിനായി ബംഗളുരു പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ രണ്ട് പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. ഇവർക്ക് രണ്ട് പേർക്കും കഴുത്തിലാണ് ആഴത്തിൽ കുത്തേറ്റിരിക്കുന്നത്. 26കാരനായ യുവാവാണ് അഞ്ച് പേരെയും കുത്തിയതെന്ന് പൊലീസ് കണ്ടെത്തി. എന്നാൽ ഇതുവരെ ഇയാളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
ഇന്ദിരാനഗറിൽ കഴിഞ്ഞ ദിവസമായിരുന്നു ഭയാനകമായ സംഭവങ്ങൾ നടന്നത്. അഞ്ച് പേർക്ക് ഒരു രാത്രി തന്നെ കുത്തേറ്റതായി വാർത്തകൾ പരന്നതോടെ, നഗരത്തിൽ കൊലപാതകി കറങ്ങിനടക്കുന്നുവെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും പറയുന്ന സോഷ്യൽ മീഡിയ സന്ദേശങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ ഇത് തള്ളിയ പൊലീസ്, പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും അക്രമിയെ ഉടൻ തന്നെ പിടികൂടുമെന്നും അറിയിച്ചു.
ജോഗുപാല്യ സ്വദേശിയായ കടംബ എന്ന 26കാരനാണ് സംഭവങ്ങൾക്ക് പിന്നിലെന്നും ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഒരു മൊബൈൽ ഫോൺ മോഷണ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ള ഇയാൾ ജാമ്യത്തിലിറങ്ങിയ ശേഷം പിന്നീട് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇയാളുടെ പിതാവും ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്നും പൊലീസ് വ്യക്കതമാക്കി.
ശനിയാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവമുണ്ടായത്. ആദ്യം ഒരു സ്കൂട്ടർ യാത്രക്കാരനെ തടഞ്ഞുനിർത്തി പിന്നിൽ കയറി. പറഞ്ഞത് പോലെ ഒരു സ്ഥലത്ത് വാഹനം തിരിക്കാതിരുന്നപ്പോൾ ബൈക്ക് ഉടമയുടെ കഴുത്തിൽ കുത്തുകയായിരുന്നു. ചോരയൊലിച്ച് ഇയാൾ റോഡിൽ കിടന്നപ്പോൾ യുവാവ് മുന്നോട്ട് നീങ്ങി. പിന്നീട് ഒരു പാനിപുരി കച്ചവടക്കാരന്റെ അടുത്തെത്തിയെങ്കിലും പാനിപുരി തീർന്നുപോയിരുന്നു. തെറി പറഞ്ഞ ശേഷം കച്ചവടക്കാരനെയും കുത്തി. ആളുകൾ പോകുന്നതു വരെ കാത്തിരുന്ന ശേഷമായിരുന്നു ഇത്.
പിന്നീട് മറ്റൊരു പാനിപൂരി കച്ചവടക്കാരന്റെ മുഖത്തും കുത്തി പരിക്കേൽപ്പിച്ചു. പിന്നീട് കെ.ടി റോഡിലെ ഒരു ചിക്കൻ കടയ്ക്ക് സമീപം നിൽക്കുകയായിരുന്ന ഒരാളെയും കുത്തി. ഇതിന് ശേഷം മറ്റൊരാളുടെ ബൈക്കിൽ കയറാൻ ശ്രമിച്ചെങ്കിലും ബൈക്കോടിച്ചിരുന്നയാൾ എതിർത്തതോടെ അയാളെയും കുത്തിവീഴ്ത്തുകയായിരുന്നു പ്രതി. തുടർന്ന് ഈ ബൈക്കും ബൈക്ക് ഉടമയുടെ ഫോണും കൊണ്ടാണ് ഇയാൾ രക്ഷപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

40ാം വയസ്സിൽ യൂറോപ്പ് കീഴടക്കാൻ റൊണാൾഡോ; വമ്പൻ പോരിനൊരുങ്ങി പറങ്കിപ്പട
Football
• 18 hours ago
ഷിന്ദഗയില് റമദാന് ആശംസകള് നേര്ന്നവരെ സ്വീകരിച്ച് ഷെയ്ഖ് മുഹമ്മദ്
uae
• 18 hours ago
സെക്യൂരിറ്റി ജീവനക്കാര്ക്ക് തൊഴിലുടമ ഇരിപ്പിടം, കുട, കുടി വെള്ളം എന്നിവ നല്കണം; സര്ക്കുലര് പുറത്തിറക്കി തൊഴില് വകുപ്പ്
Kerala
• 18 hours ago
യുഎഇയിൽ മൂടൽമഞ്ഞ് തുടരുമെന്ന് പ്രവചനം; മാർച്ച് 16 മുതൽ 18 വരെ മഴ
uae
• 18 hours ago
അനധികൃതമായി അതിര്ത്തികടന്നു; 80ലധികം പേരെ നാടുകടത്തി ഒമാന്
oman
• 18 hours ago
അബൂദബിയിൽ പുതിയ സംവിധാനം; കോടതി ഫീസ്, നോട്ടറി സേവനങ്ങൾ തുടങ്ങിയവക്ക് ഇനി ഗഡുക്കളായി പണമടക്കാം
uae
• 19 hours ago
കൊച്ചിയില് അഞ്ച് വിദ്യാര്ഥികള്ക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
Kerala
• 19 hours ago
ഓപ്പറേഷന്‍ ക്ലീന് സ്റ്റേറ്റ്; എട്ട് ദിവസത്തില് പിടിച്ചത് 1.9 കോടിയുടെ ലഹരിമരുന്ന്
Kerala
• 19 hours ago
മയാമിക്ക് വേണ്ടിയല്ല, കരിയറിന്റെ അവസാനത്തിൽ മെസി ആ ക്ലബ്ബിലാണ് കളിക്കേണ്ടത്: മുൻ ബാഴ്സ താരം
Football
• 20 hours ago
കണ്ണൂരില് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് പരുക്ക്
Kerala
• 20 hours ago
ഹോസ്റ്റലില് കഞ്ചാവ് സൂക്ഷിച്ചത് വില്പനയ്ക്കായി; ആകാശ് വില്പന നടത്തുന്നയാളെന്ന് റിമാന്ഡ് റിപ്പോര്ട്ട്
Kerala
• 21 hours ago
ഗതാഗത നിയമലംഘനം; ഒമാനില് അഞ്ഞൂറിലധികം വാഹനങ്ങള് പിടിച്ചെടുത്തു
oman
• 21 hours ago
കുവൈത്തില്‍ ഈദുല് ഫിത്തര് അവധി ദിവസങ്ങള് പ്രഖ്യാപിച്ചു
Kuwait
• 21 hours ago
ചുട്ടുപൊള്ളും; പത്ത് ജില്ലകളില്‍ താപനില ഉയരും,ജാഗ്രതാ നിര്ദേശം
Kerala
• a day ago
തലച്ചോറിനെയും ആന്തരികാവയവങ്ങളേയും ബാധിക്കാന് സാധ്യത; ഭീതിയുയര്ത്തി വീണ്ടും സ്ക്രബ് ടൈഫസ്
National
• a day ago
4,000 റേഷൻ കടകൾ അടച്ചുപൂട്ടാൻ ശുപാർശ; റേഷൻ അരിക്ക് വില വർധിപ്പിക്കും
Kerala
• a day ago
ഉപരോധം തുടർന്ന് ഇസ്റാഈൽ; ഗസ്സ കൊടുംപട്ടിണിയിലേക്ക്
International
• a day ago
ഷോക്കടിപ്പിച്ച് സ്വര്ണ വില; ഇന്ന് വന് കുതിപ്പ്, കയ്യെത്താ ദൂരത്തേക്കോ ഈ പോക്ക്
Business
• a day ago
യുഎഇയില് ഡ്രൈവിംഗ് ലൈസന്സില്ലാതെയാണോ വാഹനമോടിക്കുന്നത്, എങ്കില്‍ കീശ കാലിയാകും
uae
• a day ago
സമസ്ത പൊതുപരീക്ഷ: ഫല പ്രഖ്യാപനം നാളെ
organization
• a day ago
പോളിടെക്നിക്കിലെ കഞ്ചാവ് വേട്ട; സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ആര്.ബിന്ദു
Kerala
• a day ago