HOME
DETAILS

ഹോസ്റ്റലില്‍ കഞ്ചാവ് സൂക്ഷിച്ചത് വില്‍പനയ്ക്കായി; ആകാശ് വില്‍പന നടത്തുന്നയാളെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്‌

  
Web Desk
March 14 2025 | 11:03 AM

kalamasserypolytechnic case-latestnews

എറണാകുളം: കളമശേരി പോളിടെക്‌നിക് കോളജില്‍ നിന്നും കഞ്ചാവ് കണ്ടെടുത്ത് കേസില്‍ റിമാന്‍ഡ് റിപ്പോര്‍ട് പുറത്ത്. കഞ്ചാവ് വില്‍പ്പനയ്ക്കായി സൂക്ഷിച്ചതാണെന്നും കേസില്‍ പിടിയിലായ ആകാശ് വില്‍പന നടത്തുന്നയാളാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കോടതിയില്‍ ഹാജരാക്കിയ ആകാശിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.

സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. സിറ്റര്‍ ജോയന്റ് ഡയറക്ടര്‍ ആനി എബ്രഹാമിനെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. ലഹരിക്കെതിരെ 3500 ജനജാഗ്രത സദസുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി ബിന്ദു പറഞ്ഞു.

അതേസമയം മൂന്ന് വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായ കരുനാഗപ്പള്ളി സ്വദേശി ആര്‍. അഭിരാജ് ,ആദിത്യന്‍ , ആകാശ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വിദ്യാര്‍ത്ഥികളുടെ പക്കല്‍ നിന്ന് 2 കിലോഗ്രാം കഞ്ചാവും മദ്യകുപ്പികളും ഗര്‍ഭനിരോധന ഉറകളും പൊലീസ് പിടികൂടി.

ഇന്ന് നടക്കാന്‍ പോകുന്ന ഹോളി ആഘോഷത്തോട് അനുബന്ധിച്ച് വലിയ തോതില്‍ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് കഞ്ചാവ് പിടികൂടിയത്. ഇന്നലെ രാത്രി 9 മണിയോടെ ആരംഭിച്ച പൊലീസ് പരിശോധന ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് അവസാനിച്ചത്.

പൊലീസ് സംഘം എത്തിയപ്പോള്‍ വിദ്യാര്‍ഥികള്‍ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പാക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നു. അതിനിടെ, ചില വിദ്യാര്‍ഥികള്‍ ഓടി രക്ഷപ്പെട്ടതായും ഇവര്‍ക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഒരു കോളജ് ഹോസ്റ്റലില്‍ നിന്ന് ഇത്രയും വലിയ കഞ്ചാവ് ശേഖരം പിടികൂടുന്നത് ആദ്യമായാണ്. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുക്രൈൻ സൈനികരുടെ ജീവൻ രക്ഷിക്കാൻ പുടിനോട് അഭ്യർത്ഥിച്ച് ട്രംപ്

International
  •  3 hours ago
No Image

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിൽ ഞാൻ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ തോൽക്കില്ലായിരുന്നു: ഇന്ത്യൻ സൂപ്പർതാരം

Cricket
  •  3 hours ago
No Image

36 രാജ്യങ്ങളും സാക്ഷിയായ മെസിയുടെ ഗോൾ വേട്ട; അമ്പരിപ്പിച്ച് അർജന്റൈൻ ഇതിഹാസം

Football
  •  4 hours ago
No Image

ഭീകരതയുടെ പ്രഭവകേന്ദ്രം എവിടെയെന്ന് ലോകത്തിന് അറിയാം; പാകിസ്ഥാന് വായടപ്പിക്കുന്ന മറുപടിയുമായി ഇന്ത്യ

National
  •  4 hours ago
No Image

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ; തകർപ്പൻ റെക്കോർഡിൽ റയലിന് രണ്ടാം സ്ഥാനം, ഒന്നാമതുള്ളത് ചില്ലറക്കാരല്ല

Football
  •  4 hours ago
No Image

സുവർണ ക്ഷേത്രത്തിൽ ഇരുമ്പ് വടിയുമായി ആക്രമണം; അഞ്ച് പേർക്ക് പരുക്ക്, ഹരിയാന സ്വദേശി പിടിയിൽ

National
  •  5 hours ago
No Image

വ്യാജ പരാതികൾ വര്‍ധിക്കുന്നു; ബലാത്സംഗ കേസുകളിൽ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി

Kerala
  •  6 hours ago
No Image

കുട്ടിയെ മടിയിലിരുത്തിയുള്ള ഡ്രൈവിങ്ങ് സ്മാർട് റഡാർ പിടികൂടി; ഡ്രൈവർക്കെതിരെ നടപടിയെടുത്ത് ദുബൈ പൊലിസ്

uae
  •  6 hours ago
No Image

40ാം വയസ്സിൽ യൂറോപ്പ് കീഴടക്കാൻ റൊണാൾഡോ; വമ്പൻ പോരിനൊരുങ്ങി പറങ്കിപ്പട

Football
  •  6 hours ago
No Image

ഷിന്ദഗയില്‍ റമദാന്‍ ആശംസകള്‍ നേര്‍ന്നവരെ സ്വീകരിച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  7 hours ago