
കൊച്ചിയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കൊച്ചി: കളമശേരിയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. ആലപ്പുഴയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പരിശോധിച്ച അഞ്ച് വിദ്യാര്‍ഥികളുടെ ഫലവും പോസിറ്റീവാണ്.
അതേസമയം വിദ്യാര്‍ഥികളുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിഞ്ഞ കുട്ടികള്‍ക്കാണ് ഇപ്പോള്‍ രോഗബാധ സ്ഥിരീകരിച്ചത്. ഇവര്‍ വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. പിന്നീട് നടത്തിയ സ്രവ പരിശോധനയിലാണ് വിദ്യാര്‍ഥികളുടെ ഫലം പോസിറ്റീവായത്.
എന്താണ് മസ്തിഷ്‌കജ്വരം
സാധാരണമായി നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്‌ക്കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിൽ അപൂർവമായുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നത്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.
കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി സമ്പർക്കത്തിൽ വരുന്നവരിലാണ് രോഗം പിടിപെടുന്നത്. ഈ രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല. രോഗാണുബാധ ഉണ്ടായി ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നവർ ഈ രോഗ ലക്ഷണങ്ങൾ കണ്ടാൽ ഇക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്.
നട്ടെല്ലിൽ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിർണയം നടത്തുന്നത്. പിസിആർ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. അമീബയ്‌ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന 5 മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. എത്രയും വേഗം മരുന്നുകൾ നൽകിത്തുടങ്ങുന്നവരിലാണ് രോഗം ഭേദമാക്കാൻ സാധിക്കുന്നത്. അതിനാൽ രോഗലക്ഷണങ്ങൾ തുടങ്ങി എത്രയും വേഗം മരുന്നുകൾ നൽകേണ്ടതാണ്. അതിലൂടെ മരണനിരക്ക് കുറയ്ക്കാൻ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ്; എട്ട് ദിവസത്തില്‍ പിടിച്ചത് 1.9 കോടിയുടെ ലഹരിമരുന്ന്
Kerala
• 6 hours ago
മയാമിക്ക് വേണ്ടിയല്ല, കരിയറിന്റെ അവസാനത്തിൽ മെസി ആ ക്ലബ്ബിലാണ് കളിക്കേണ്ടത്: മുൻ ബാഴ്സ താരം
Football
• 7 hours ago
കണ്ണൂരില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് പരുക്ക്
Kerala
• 7 hours ago
അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നിന്ന് പറന്നുയരാന്‍ ഒരുങ്ങി യുഎഇയുടെ ഇത്തിഹാദ്-സാറ്റ്
uae
• 7 hours ago
ഹോസ്റ്റലില്‍ കഞ്ചാവ് സൂക്ഷിച്ചത് വില്‍പനയ്ക്കായി; ആകാശ് വില്‍പന നടത്തുന്നയാളെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
Kerala
• 8 hours ago
ഗതാഗത നിയമലംഘനം; ഒമാനില്‍ അഞ്ഞൂറിലധികം വാഹനങ്ങള്‍ പിടിച്ചെടുത്തു
oman
• 8 hours ago
കുവൈത്തില്‍ ഈദുല്‍ ഫിത്തര്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു
Kuwait
• 9 hours ago
ചുട്ടുപൊള്ളും; പത്ത് ജില്ലകളില്‍ താപനില ഉയരും,ജാഗ്രതാ നിര്‍ദേശം
Kerala
• 9 hours ago
യുഎഇയില്‍ ഡ്രൈവിംഗ് ലൈസന്‍സില്ലാതെയാണോ വാഹനമോടിക്കുന്നത്, എങ്കില്‍ കീശ കാലിയാകും
uae
• 9 hours ago
സമസ്ത പൊതുപരീക്ഷ: ഫല പ്രഖ്യാപനം നാളെ
organization
• 10 hours ago
കളമശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ട: പിടിയിലായ വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു
Kerala
• 11 hours ago
തലച്ചോറിനെയും ആന്തരികാവയവങ്ങളേയും ബാധിക്കാന്‍ സാധ്യത; ഭീതിയുയര്‍ത്തി വീണ്ടും സ്ക്രബ് ടൈഫസ്
National
• 11 hours ago
4,000 റേഷൻ കടകൾ അടച്ചുപൂട്ടാൻ ശുപാർശ; റേഷൻ അരിക്ക് വില വർധിപ്പിക്കും
Kerala
• 14 hours ago
ഉപരോധം തുടർന്ന് ഇസ്റാഈൽ; ഗസ്സ കൊടുംപട്ടിണിയിലേക്ക്
International
• 14 hours ago
കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്ന് 2 കിലോ കഞ്ചാവ് പിടികൂടി; 3 വിദ്യാർത്ഥികൾ അറസ്റ്റിൽ
Kerala
• 17 hours ago
നീണ്ട കാത്തിരിപ്പിന് വിരാമം; മാസങ്ങളായി ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം ഇന്ന്
National
• 17 hours ago
ഉത്തര്‍പ്രദേശില്‍ മാത്രം ടാര്‍പോളിനിട്ട് മൂടിയത് 189 പള്ളികള്‍; ഹോളി ആഘോഷത്തിനൊരുങ്ങി രാജ്യം
National
• 18 hours ago
ഭാഷാ വിവാദം കത്തുന്നു; ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍, സ്റ്റാലിന് പിന്തുണയുമായി കര്‍ണാടകയും തെലങ്കാനയും
National
• a day ago
ഷോക്കടിപ്പിച്ച് സ്വര്‍ണ വില; ഇന്ന് വന്‍ കുതിപ്പ്, കയ്യെത്താ ദൂരത്തേക്കോ ഈ പോക്ക്
Business
• 15 hours ago
കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ടയിൽ അറസ്റ്റിലായത് എസ്എഫ്ഐ പ്രവർത്തകർ പിന്നാലെ ജാമ്യവും
Kerala
• 15 hours ago
ആശ്വാസം, കൊല്ലത്ത് നിന്ന് കാണാതായ 13കാരിയെ കണ്ടെത്തി, മാതാവിനെ ഫോണില്‍ വിളിച്ചതായി റിപ്പോര്‍ട്ട്
Kerala
• 16 hours ago