HOME
DETAILS

ഈ പഴങ്ങള്‍ ഫ്രിഡ്ജില്‍ വച്ചു കഴിക്കല്ലേ... പണി കിട്ടും

  
Web Desk
February 11 2025 | 09:02 AM

Do not eat these fruits in the fridge

മലയാളികളുടെയും അല്ലെങ്കില്‍ ജോലിക്കു പോകുന്നവരുടെയുമൊക്കെ സ്വഭാവമാണ് ഒരു ആഴ്ചത്തേക്കുള്ള പച്ചക്കറികളും ഫ്രൂട്ട്‌സുമൊക്കെ ഒന്നിച്ചു വാങ്ങിവയ്ക്കുക എന്നത്. ഇതൊക്കെ കൊണ്ടുപോയി ഫ്രിഡ്ജിലാണ് വയ്ക്കുന്നതും. കേടുവരാതെ ഇരിക്കാനാണ് നമ്മള്‍ ഇതെല്ലാം ഫ്രിഡ്ജില്‍ വയ്ക്കുന്നത്. എന്നാല്‍ ഫ്രിഡ്ജില്‍ വയ്ക്കുന്ന പഴങ്ങള്‍ വേഗത്തില്‍ കേടാകുമെന്നത് നമുക്കറിയില്ല. ഫ്രിഡ്ജില്‍ വച്ച് കഴിക്കാന്‍ പറ്റാത്ത പഴങ്ങള്‍ ഏതൊക്കെയാണെന്നു നമുക്ക് നോക്കാം. 

 

വാഴപ്പഴം

വാഴപ്പഴം ഫ്രിഡ്ജില്‍ വയ്ക്കാതിരിക്കുന്നതാണ് നല്ലത്. ഇത് തൊലി പെട്ടെന്നു കറുക്കാനും പഴുക്കുന്നത് മന്ദഗതിയിലാവാനും കാരണമാവും. പഴം പുറത്തു തന്നെ വയ്ക്കുന്നതാണ് ഏറ്റവും നല്ലത്. സാധാരണ താപനിലയില്‍ തന്നെ അവ കേടാവാതെ ഇരുന്നോളും.

 

വത്തക്ക

തണ്ണിമത്തന്‍ നമ്മള്‍ വാങ്ങിക്കൊണ്ടു വന്ന് നേരെ ഫ്രിഡ്ജിലേക്കു വയ്ക്കും. ഇങ്ങനെ വയ്ക്കുമ്പോള്‍ ഇതിലടങ്ങിയ പോഷകങ്ങള്‍ നഷ്ടമാവുന്നതാണ്. എന്നാല്‍, പുറത്ത് തന്നെ വച്ചാല്‍ ഇതിലടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ നഷ്ടമാവുകയുമില്ല. അതുകൊണ്ട് സാധാരണ താപനിലയില്‍ തന്നെ വച്ചു കഴിക്കുന്നതാണ് വത്തയ്ക്ക നല്ലത്.

 

fri2.jpg

 


അവക്കാഡോ


അവക്കാഡോയും സാധാരണ താപനിലയില്‍ പുറത്തു വയ്ക്കുന്നത് തന്നെയാണ് നല്ലത്. പഴുക്കാത്തവയാണെങ്കില്‍ ഇവ പുറത്തെ ചൂടില്‍ ഇരുന്നു തന്നെ പഴുക്കുകയും ചെയ്യും. ഇത് ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ പൂര്‍ണമായി പഴുക്കുകയുമില്ല, അവയുടെ മൃദുവായ ഭാഗം ഉറപ്പുവരുന്നതുമായിരിക്കും. ഇതിനാല്‍ രുചിയും കുറവാകും.


മാമ്പഴം

മാമ്പഴവും ഫ്രിഡ്ജില്‍ വച്ചാല്‍ പഴുക്കാതിരിക്കുകയും തൊലി കറുക്കുകയും രുചി കുറയുകയുമൊക്കെ ചെയ്യുന്നതാണ്.  മാത്രമല്ല ഇവ പഴുക്കാനും ബുദ്ദിമുട്ടാണ്. പുറത്ത് വയ്ക്കുമ്പോള്‍ ഇവ സാധാരണ താപനിലയില്‍ നന്നായി തന്നെ പഴുക്കുകയും ചെയ്യും.


 

fre3.jpg



പൈനാപ്പിള്‍


പൈനാപിളും ഫ്രിഡ്ജില്‍ വയ്ക്കാതിരിക്കുന്നതാണ് നല്ലത്. നന്നായി പഴുക്കണമെങ്കില്‍ ഇവ പുറത്തു തന്നെയിരിക്കണം. അപ്പോഴാണ് ഇവയിലെ പോഷകങ്ങളും ലഭിക്കുക. ഇനി ഫ്രിഡ്ജില്‍ വയ്ക്കുകയാണെങ്കില്‍ പഴുത്തവ മാത്രം വയ്ക്കുക.


പപ്പായ

പപ്പായയും ഫ്രിഡ്ജില്‍ വച്ചാല്‍ പഴുക്കില്ല. പുറത്തെ ചൂടില്‍ ഇവ പഴുക്കുകയും രുചിയോടെ കഴിക്കുകയും ചെയ്യാവുന്നതാണ്. ഫ്രിഡ്ജില്‍ വച്ച് കഴിക്കുമ്പോള്‍ ചവര്‍പ്പുള്ള രുചിയായിരിക്കും ലഭിക്കുക. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ത്യ ചാംപ്യന്‍സ് ട്രോഫി നേടണമെങ്കില്‍ കോലിയും രോഹിത്തും വിചാരിക്കണം'; പ്രവചനവുമായി മുൻ താരം

Cricket
  •  16 hours ago
No Image

മുഴുവൻ ബന്ദികളേയും വിട്ടയച്ചില്ലെങ്കിൽ വെടിനിർത്തൽ റദ്ദാക്കും, ​ഗസ്സ നരകമാക്കും ഭീഷണിയുമായി ട്രംപ്

International
  •  17 hours ago
No Image

കുറഞ്ഞ ചെലവില്‍ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം; പുതിയ പദ്ധതിയുമായി ഷാര്‍ജ

uae
  •  17 hours ago
No Image

Kerala Gold Rate Updates | സര്‍വകാല റെക്കോര്‍ഡിട്ട് രണ്ട് മണിക്കൂറിനകം കുത്തനെ താഴോട്ട്; സ്വര്‍ണവിലയില്‍ ഇടിവ് 

Business
  •  17 hours ago
No Image

​ഗതാ​ഗത നിയമലംഘനം, യുഎഇയിൽ നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു

uae
  •  17 hours ago
No Image

8 മാസമുള്ള കുഞ്ഞ് തൊണ്ടയില്‍ അടപ്പു കുടുങ്ങി മരിച്ചു; 2 വര്‍ഷം മുന്‍പ് മുലപ്പാല്‍ കുടങ്ങി ആദ്യകുട്ടിയും, ദുരൂഹതയെന്ന് പിതാവ്

Kerala
  •  17 hours ago
No Image

യുഎഇയിലെ പ്രൊബേഷൻ കാലയളവ്; ഈ ഏഴ് കാര്യങ്ങൾ അറിഞ്ഞിരിക്കണം

uae
  •  18 hours ago
No Image

തോൽവിക്കു പിന്നാലെ പഞ്ചാബിലെ എ.എ.പി എം.എൽ.എമാരെ കാണാൻ കെജ്‌രിവാൾ; അടിയന്തര യോഗം

Kerala
  •  18 hours ago
No Image

ഭക്ഷണം താഴെ വീണു; വിമാനത്തിൽ യാത്രാക്കാരുടെ കൂട്ടത്തല്ല്; ഒടുവിൽ പൊലിസെത്തി രം​ഗം ശാന്തമാക്കി

International
  •  19 hours ago
No Image

കൊക്കെയ്ന്‍ കേസില്‍ ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തന്‍; മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

Kerala
  •  19 hours ago