HOME
DETAILS

​ഗതാ​ഗത നിയമലംഘനം, യുഎഇയിൽ നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു

  
Web Desk
February 11 2025 | 08:02 AM

Multiple Vehicles Seized in UAE for Traffic Violations

ഉമ്മുൽഖുവൈൻ: എമിറേറ്റിലെ റോഡുകളിൽ അശ്രദ്ധമായി വാഹനമോടിച്ചതിനും, അനുമതിയില്ലാതെ റേസിങ്ങും സ്റ്റണ്ടും നടത്തിയതിനും നിരവധി വാഹനങ്ങൾ പിടിച്ചെടുത്ത് ഉമ്മുൽഖുവൈൻ പൊലിസ്. പൊതു സുരക്ഷയെ അപകടകരമായി ബാധിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങൾ തടയുന്നതിന്റെ ഭാ​ഗമായാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. 

ഇത്തരത്തിലുള്ള പ്രവൃത്തികൾ മറ്റു ഡ്രൈവർമാരെയും യാത്രക്കാരെയും അപകടത്തിലാക്കുമെന്നതിനാൽ റോ‍‍ഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി നിയമം ലംഘിക്കുന്നവർക്കെതിരെ നടപടികൾ ശക്തമാക്കുമെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് വിഭാ​ഗം അധികൃതർ അറിയിച്ചു. അപകടങ്ങളും നിയമപരമായ പ്രത്യാഘാതങ്ങളും തടയുന്നതിന് വാഹനമോടിക്കുന്നവർ ഗതാഗത നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. 

അനധികൃതമായി റോഡിലൂടെ മത്സരങ്ങളും സ്റ്റണ്ടുകളും നടത്തുന്നതിനെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും വാഹനം കണ്ടുകെട്ടുന്നത് കൂടാതെ കനത്ത പിഴകൾ ചുമത്തുമെന്നും അധികൃതർ അറിയിച്ചു. പൊതുജനങ്ങളെ റോ‍ഡ് സുരക്ഷയെപ്പറ്റി ബോധവാന്മാരാക്കുന്നതിനായി കാമ്പയിനുകൾ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ, പതിവ് പട്രോളിങ്ങുകൾ ശക്തിപ്പെടുത്തുമെന്നും ഉമ്മുൽഖുവൈൻ പൊലിസ് അറിയിച്ചു. ഏതെങ്കിലും ​ഗതാ​ഗത നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു.

Authorities in the UAE have seized numerous vehicles for violating traffic laws, emphasizing the country's commitment to road safety and strict enforcement of traffic regulations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

Kerala Gold Rate Updates | സര്‍വകാല റെക്കോര്‍ഡിട്ട് രണ്ട് മണിക്കൂറിനകം കുത്തനെ താഴോട്ട്; സ്വര്‍ണവിലയില്‍ ഇടിവ് 

Business
  •  17 hours ago
No Image

8 മാസമുള്ള കുഞ്ഞ് തൊണ്ടയില്‍ അടപ്പു കുടുങ്ങി മരിച്ചു; 2 വര്‍ഷം മുന്‍പ് മുലപ്പാല്‍ കുടങ്ങി ആദ്യകുട്ടിയും, ദുരൂഹതയെന്ന് പിതാവ്

Kerala
  •  17 hours ago
No Image

യുഎഇയിലെ പ്രൊബേഷൻ കാലയളവ്; ഈ ഏഴ് കാര്യങ്ങൾ അറിഞ്ഞിരിക്കണം

uae
  •  18 hours ago
No Image

തോൽവിക്കു പിന്നാലെ പഞ്ചാബിലെ എ.എ.പി എം.എൽ.എമാരെ കാണാൻ കെജ്‌രിവാൾ; അടിയന്തര യോഗം

Kerala
  •  19 hours ago
No Image

ഭക്ഷണം താഴെ വീണു; വിമാനത്തിൽ യാത്രാക്കാരുടെ കൂട്ടത്തല്ല്; ഒടുവിൽ പൊലിസെത്തി രം​ഗം ശാന്തമാക്കി

International
  •  19 hours ago
No Image

കൊക്കെയ്ന്‍ കേസില്‍ ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തന്‍; മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

Kerala
  •  19 hours ago
No Image

തിരുവനന്തപുരത്തും കാട്ടാന ആക്രമണം; പാലോട് മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തിലെന്ന് സ്ഥിരീകരണം

Kerala
  •  19 hours ago
No Image

ഇലകളിൽ നിന്ന് സുഗന്ധം പരത്തുന്ന അപൂർവ്വ സസ്യം; ഫ്രാഗ്രന്റ് ഓക്സിയെപ്പറ്റി അറിയാം 

Saudi-arabia
  •  20 hours ago
No Image

തമിഴ്നാട്ടിൽ 12 വയസ്സുകാരി സ്കൂളിൽ കുഴഞ്ഞു വീണ് മരിച്ചു

National
  •  20 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനുവിന്റെ ഭാര്യയെ കണ്ടെത്തി; പ്രതിഷേധം തുടര്‍ന്ന് നാട്ടുകാര്‍

Kerala
  •  20 hours ago