HOME
DETAILS

'ഇന്ത്യ ചാംപ്യന്‍സ് ട്രോഫി നേടണമെങ്കില്‍ കോലിയും രോഹിത്തും വിചാരിക്കണം'; പ്രവചനവുമായി മുൻ താരം

  
February 11 2025 | 09:02 AM

Ex-Cricketer Predicts Indias Champions Trophy Win Credits Kohli and Rohit

ദുബൈ: ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ടീമുകളുടെ മുന്നേറ്റങ്ങൾ നിശ്ചയിക്കുക സ്പിന്നർമാരുടെ പ്രകടനമായിരിക്കുമെന്ന് ശ്രീലങ്കൻ ഇതിഹാസം മുത്തയ്യാ മുരളീധരൻ. ഇന്ത്യ കപ്പ് നേടണമെങ്കിൽ രോഹിത് ശർമയും വിരാട് കോലിയും ഫോമിലേക്ക് എത്തണമെന്നും താരം വ്യക്തമാക്കി. എല്ലാ ടീമുകൾക്കും മികച്ച ബൗളിംഗ് നിരയുണ്ടെങ്കിലും സ്പിന്നർമാർ ആയിരിക്കും കളിയുടെ ഗതി നിശ്ചയിക്കുകയെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യയും പാകിസ്ഥാനും എതിരാളികൾക്ക് ഭീഷണിയാവും, എന്നാൽ കിരീടം നേടാൻ ഇന്ത്യക്ക് രോഹിത് ശർമയും വിരാട് കോലിയും ഫോമിലേക്ക് തിരിച്ചെത്തേണ്ടത് അനിവാര്യമെന്നും മുരളീധരൻ പറഞ്ഞു.

അതേസമയം, മുൻ പാക് പേസർ ഷൊയ്ബ് അക്തർ ടൂർണമെന്റിലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ചിരിക്കുകയാണ്. ഇതിലെ പ്രത്യേകത എന്തെന്നാൽ ലോക ചാംപ്യൻമാരായ ഓസ്‌ട്രേലിയ അക്തർ തെരഞ്ഞെടുത്ത സെമി ഫൈനലിസ്റ്റുകളില്ല എന്നതാണ്. എന്നാൽ, അഫ്ഗാനിസ്ഥാൻ അക്തർ തെരഞ്ഞെടുത്ത സെമി ഫൈനലിസ്റ്റുകളുടെ കൂട്ടത്തിലുണ്ടെന്നതും ശ്രദ്ധേയമാണ്.

പക്വതയോടെ കളിച്ചാൽ അഫ്ഗാനിസ്ഥാന് ചാംപ്യൻസ് ട്രോഫി സെമി ഫൈനലിലെത്താനുള്ള കരുത്തുണ്ടെനാണ് താൻ വിശ്വസിക്കുന്നതെന്ന് പറഞ്ഞു അക്തർ, അഫ്ഗാനിസ്ഥാന് പുറമെ ഇന്ത്യയും പാകിസ്ഥാനുമായിരിക്കും സെമിയിലെത്തുന്ന മറ്റ് രണ്ട് ടീമുകളെന്നും വ്യക്തമാക്കി. അതേസമയം, സെമിയിലെത്താൻ സാധ്യതയുള്ള നാലാമത്തെ ടീമേതാണെന്ന് അക്തർ വ്യക്തമാക്കിയില്ല.

2023 ഏകദിന ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച അഫ്ഗാനിസ്ഥാൻ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയും പാകിസ്ഥാനും ഒരു ഗ്രൂപ്പിലാണ്. അക്തറിന്റെ പ്രവചനം പോലെ ഇന്ത്യയും പാകിസ്ഥാനും സെമിയിലെത്തിയാൽ ന്യൂസിലൻഡും ബംഗ്ലാദേശും ഇന്ത്യയുടെ ഗ്രൂപ്പിൽ നിന്ന് പുറത്താവും.

രണ്ടാം ഗ്രൂപ്പിൽ നിന്ന് അഫ്ഗാനിസ്ഥാൻ സെമിയിലെത്തിയാൽ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളിലൊന്നാവും സെമിയിലെത്തുന്ന നാലാമത്തെ ടീം. അതേസമയം, ചാംപ്യൻസ് ട്രോഫിയിൽ ഫെബ്രുവരി 23ന് നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിൽ പാകിസ്ഥാൻ ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും അക്തർ പറഞ്ഞു.

A former cricketer has made a bold prediction that India will win the Champions Trophy, attributing the team's potential success to the leadership and batting prowess of Virat Kohli and Rohit Sharma.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാമ്പ്യൻസ് ലീ​ഗിൽ സിറ്റിയും - റയലും നേർക്കുനേർ

Football
  •  16 hours ago
No Image

പാവം ഇനി ജീവിതത്തിൽ സ്പീക്കർ ഫോണിൽ സംസാരിക്കില്ല; എട്ടിന്റെ പണിയല്ലേ കിട്ടിയത്

International
  •  16 hours ago
No Image

കനത്ത ചൂട്: ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ തൊഴിലാളികള്‍ക്ക് വിശ്രമം; സംസ്ഥാനത്ത് ജോലി സമയം പുനഃക്രമീകരിച്ചു

Kerala
  •  16 hours ago
No Image

മുഴുവൻ ബന്ദികളേയും വിട്ടയച്ചില്ലെങ്കിൽ വെടിനിർത്തൽ റദ്ദാക്കും, ​ഗസ്സ നരകമാക്കും ഭീഷണിയുമായി ട്രംപ്

International
  •  17 hours ago
No Image

കുറഞ്ഞ ചെലവില്‍ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം; പുതിയ പദ്ധതിയുമായി ഷാര്‍ജ

uae
  •  17 hours ago
No Image

Kerala Gold Rate Updates | സര്‍വകാല റെക്കോര്‍ഡിട്ട് രണ്ട് മണിക്കൂറിനകം കുത്തനെ താഴോട്ട്; സ്വര്‍ണവിലയില്‍ ഇടിവ് 

Business
  •  17 hours ago
No Image

​ഗതാ​ഗത നിയമലംഘനം, യുഎഇയിൽ നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു

uae
  •  17 hours ago
No Image

8 മാസമുള്ള കുഞ്ഞ് തൊണ്ടയില്‍ അടപ്പു കുടുങ്ങി മരിച്ചു; 2 വര്‍ഷം മുന്‍പ് മുലപ്പാല്‍ കുടങ്ങി ആദ്യകുട്ടിയും, ദുരൂഹതയെന്ന് പിതാവ്

Kerala
  •  17 hours ago
No Image

യുഎഇയിലെ പ്രൊബേഷൻ കാലയളവ്; ഈ ഏഴ് കാര്യങ്ങൾ അറിഞ്ഞിരിക്കണം

uae
  •  18 hours ago
No Image

തോൽവിക്കു പിന്നാലെ പഞ്ചാബിലെ എ.എ.പി എം.എൽ.എമാരെ കാണാൻ കെജ്‌രിവാൾ; അടിയന്തര യോഗം

Kerala
  •  19 hours ago