HOME
DETAILS

കയര്‍ ബോര്‍ഡില്‍ തൊഴില്‍ പീഡന പരാതി; കാന്‍സര്‍ അതിജീവിതയായ ജീവനക്കാരി മരിച്ചു

  
Web Desk
February 10 2025 | 07:02 AM

coir-board-official-mental-harassment-jolly-madhu-death

കൊച്ചി : കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കയര്‍ ബോര്‍ഡിന്റെ കൊച്ചി ആസ്ഥാനത്ത് തൊഴില്‍ പീഡനമെന്ന് പരാതി നല്‍കിയ ഉദ്യോഗസ്ഥ മരിച്ചു. സെറിബ്രല്‍ ഹെമിറേജ് ബാധിതയായിലായിരുന്ന ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന സെക്ഷന്‍ ഓഫീസര്‍ ജോളി മധു (56) ആണ് മരിച്ചത്. ഇന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 

കയര്‍ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരുടെ തൊഴില്‍ പീഡനത്തെയും മാനസിക സമ്മര്‍ദ്ദത്തെയും തുടര്‍ന്നാണ് ജോളി സെറിബ്രല്‍ ഹെമിറേജ് ബാധിതയായതെന്ന് കുടുംബം ആരോപിച്ചിരുന്നു.

ബോര്‍ഡില്‍ നടന്ന അഴിമതിയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത ജോളിയോട് മേലുദ്യോഗസ്ഥര്‍ പ്രതികാരബുദ്ധിയോടെ പെരുമാറിയെന്നും കാന്‍സര്‍ രോഗിയെന്ന പരിഗണന പോലും നല്‍കാതെ ആറുമാസം മുന്‍പ് ആന്ധ്രാപ്രദേശിലേക്ക് സ്ഥലംമാറ്റുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു. ശമ്പളം പോലും തടഞ്ഞുവച്ചു.

കയര്‍ബോര്‍ഡ് സെക്രട്ടറിയ്ക്കും എം.എസ്.എം.ഇ മന്ത്രാലയത്തിനുമായിരുന്നു കുടുംബം പരാതി നല്‍കിയത്. ഓഫിസിലെ തൊഴില്‍ പീഡനത്തെ പറ്റി പ്രധാനമന്ത്രിയുടെ ഓഫീസിനും രാഷ്ട്രപതിക്കും ജോളി കത്തയച്ചിരുന്നു.

കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജയെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നുവെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചിരുന്നു.

കയര്‍ ബോര്‍ഡില്‍ 30 വര്‍ഷത്തെ സേവനമുള്ള ജോളിക്ക് വിരമിക്കാന്‍ മൂന്ന് വര്‍ഷം മാത്രമാണു ബാക്കിയുണ്ടായിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യയെയും മക്കളെയും പുറത്താക്കി വീട് പൂട്ടിയ സംഭവം; പൂട്ടുപൊളിച്ച് അകത്ത് കയറി പൊലിസ് 

Kerala
  •  2 days ago
No Image

എറണാകുളത്തും പാലക്കാടും വാഹനാപകടങ്ങള്‍; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ആലപ്പുഴയില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

Kerala
  •  2 days ago
No Image

ബെം​ഗളൂരുവിന്റെ ആകാശത്ത് ചീറിപ്പാഞ്ഞ് സുഖോയും തേജസ്സും സൂര്യകിരണും; ഏഷ്യയിലെ ഏറ്റവും വലിയ വ്യോമാഭ്യാസത്തിന് തുടക്കം

National
  •  2 days ago
No Image

പാമ്പ് കടിയേറ്റ് മരിച്ചാല്‍ നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം

Kerala
  •  2 days ago
No Image

ഡൽഹിയിൽ വീണ്ടും വനിതാ മുഖ്യമന്ത്രിയോ? സൂചനകൾ ഇങ്ങനെ

National
  •  2 days ago
No Image

അഞ്ച് മണിക്കൂറിനുള്ളില്‍ നാല് പേര്‍ക്ക് കുത്തേറ്റ സംഭവം; ബെംഗളൂരുവിലേത് സീരിയല്‍ കില്ലര്‍ അല്ലെന്ന് പൊലിസ്

National
  •  2 days ago
No Image

സ്വകാര്യ സർവകലാശാല ബിൽ ഫെബ്രുവരി 13ന് അവതരിപ്പിക്കും

Kerala
  •  2 days ago
No Image

ഗതാഗത നിയമം; ബോധവൽക്കരണവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 days ago
No Image

കാട്ടാന ആക്രമണം: ഇടുക്കിയില്‍ 45കാരിക്ക് ദാരുണാന്ത്യം

Kerala
  •  2 days ago