![IND](/_next/image?url=%2F_next%2Fstatic%2Fmedia%2Find.af4de3d0.png&w=48&q=75)
സോപ്പിലും ക്രീമിലുമടക്കം രാസവസ്തു: 1.5 ലക്ഷത്തിന്റെ ഉത്പ്പന്നങ്ങൾ പിടികൂടി, 12 സ്ഥാപനങ്ങൾക്കെതിരേ നടപടി
![Chemicals including soaps take action against 12 firms](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1019-02-94capture.jpg?w=200&q=75)
തിരുവനന്തപുരം: വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായുള്ള 'ഓപ്പറേഷൻ സൗന്ദര്യ' പരിശോധനയുടെ മൂന്നാം ഘട്ടത്തിൽ പിടി വീണത് 12 സ്ഥാപനങ്ങൾക്ക്. മതിയായ ലൈസൻസുകളോ കോസ്‌മെറ്റിക്‌സ് റൂൾസ് 2020 നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങളോ പാലിക്കാതെ നിർമ്മിച്ച് വിതരണം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
ലിപ്സ്റ്റിക്, ഫേസ് ക്രീം, ബേബി പൗഡർ, ബേബി സോപ്പ്, ബേബി ഓയിൽ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചത്. ഗുണനിലവാരമില്ലാത്ത ഒന്നര ലക്ഷത്തിലധികം രൂപയുടെ കോസ്‌മെറ്റിക് ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. 59 സാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധനയ്ക്കയച്ചു. ഇവയുടെ പരിശോധനാഫലം വരുന്നതനുസരിച്ച് ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ഓപ്പറേഷൻ സൗന്ദര്യയുടെ ഒന്നും രണ്ടും ഘട്ടങ്ങളിൽ നടത്തിയ പരിശോധനകളിൽ സൗന്ദര്യ വർദ്ധക വസ്തുക്കളിൽ ശരീരത്തിന് ഹാനീകരമാകുന്ന അളവിൽ രാസവസ്തുക്കൾ ചേർത്തിട്ടുണ്ടെന്ന് കണ്ടെത്തിയതോടെയാണ് പരിശോധന കർശനമാക്കിയത്.
ഏഴ് ലക്ഷത്തിലധികം രൂപ വില വരുന്ന വിവിധ കോസ്‌മെറ്റിക് ഉത്പ്പന്നങ്ങൾ പിടിച്ചെടുക്കുകയും 33 സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കുകയും ചെയ്തു. അന്ന് പരിശോധനയ്ക്ക് വിധേയമാക്കിയ ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളിൽ അനുവദനീയമായതിൽ കൂടുതൽ അളവിൽ മെർക്കുറിയുടെ അംശം കണ്ടെത്തിയിരുന്നു. ഇത് ആന്തരികാവയവങ്ങളെ വരെ ബാധിക്കുന്ന തരത്തിൽ ദൂഷ്യഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതാണ്. ഈ കണ്ടെത്തലിനെ തുടർന്നാണ് പരിശോധനകൾ കൂടുതൽ കർശനമാക്കാൻ മന്ത്രി നിർദേശം നൽകിയത്.
സൗന്ദര്യ വർദ്ധക വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം ഉത്പ്പന്നങ്ങൾ മതിയായ ലൈസൻസോട് കൂടി നിർമ്മിച്ചതാണോ എന്നും നിർമ്മാതാവിന്റെ മേൽവിലാസം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ലേബൽ പരിശോധിച്ച് വാങ്ങേണ്ടതാണ്. ഇനി എന്തെങ്കിലും പരാതിയുള്ളവർ ഡ്രഗ്‌സ് കൺട്രോൾ വകുപ്പിനെ 18004253182 എന്ന ടോൾ ഫ്രീ നമ്പരിൽ വിവരം അറിയിക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1208-02-84mvd.jpg?w=200&q=75)
ചെക്ക് പോസ്റ്റുകളിലെ അഴിമതി തടഞ്ഞ് വരുമാനം കൂട്ടാമെന്ന മാർഗനിർദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്
Kerala
• 5 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1208-02-46hate11.jpg?w=200&q=75)
മൂന്നാം എൻ.ഡി.എ കാലത്ത് മുസ്‌ലിം വിദ്വേഷ പ്രചാരണത്തിൽ ഇന്ത്യയിൽ ഞെട്ടിക്കുന്ന വർധന; വിഷം ചീറ്റാൻ മുന്നിൽ യോഗിയും മോദിയും അമേരിക്കൻ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട്
Kerala
• 5 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1207-02-10screenshot-2025-02-12-071928.png?w=200&q=75)
വന്യജീവി ആക്രമണം; വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍
Kerala
• 6 hours ago![No Image](https://suprabhaatham-bucket.s3.ap-south-1.amazonaws.com/2024-12-25014803Police_vehicle_livery_of_Kerala_Police.png?w=200&q=75)
മംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോയ സംഭവം; നാല് പ്രതികളും പിടിയില്‍
Kerala
• 7 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1200-02-87dfgxdftgde.png?w=200&q=75)
'ശനിയാഴ്ച ഉച്ചയ്ക്കുമുമ്പ് ബന്ദികളെ കൈമാറണം; അല്ലെങ്കിൽ ഗസയെ ആക്രമിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു
International
• 13 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1200-02-99aasadasds.png?w=200&q=75)
തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തി ഒരാൾ മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
Kerala
• 14 hours ago![No Image](https://suprabhaatham-bucket.s3.ap-south-1.amazonaws.com/2024-03-13154635CURRENT-AFFAIRS.jpg.png?w=200&q=75)
കറന്റ് അഫയേഴ്സ്-11-02-2025
PSC/UPSC
• 14 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1123-02-07ghcdfgyhcdfg.png?w=200&q=75)
അമേരിക്കൻ മഹത്വത്തെ ബഹുമാനിക്കുന്ന പേരുകൾ പുനഃസ്ഥാപിക്കണം; ട്രംപിന്റെ ഉത്തരവ് നടപ്പാക്കി ഗൂഗിൾ
International
• 14 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1123-02-34-1739295235-suprbhatham.jpg?w=200&q=75)
നിയമവിരുദ്ധമായ യുടേണുകള്‍ക്കെതിരെ കര്‍ശന ശിക്ഷകള്‍ ഏര്‍പ്പെടുത്തി കുവൈത്ത്
Kuwait
• 15 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1122-02-11ghjucgftju.png?w=200&q=75)
പത്തുസെന്റ് തണ്ണീര്‍ത്തട ഭൂമിയില്‍ വീട് നിര്‍മിക്കാന്‍ ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ല; ഇളവുമായി സംസ്ഥാന സര്‍ക്കാര്‍
Kerala
• 15 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1122-02-11ghmjcgfhdj.png?w=200&q=75)
കാട്ടാന ആക്രമണം: വയനാട്ടില്‍ നാളെ കര്‍ഷക സംഘടനയായ ഫാര്‍മേഴ്സ് റിലീഫ് ഫോറത്തിന്റെ ഹര്‍ത്താല്‍; സഹകരിക്കില്ലെന്ന് ബസുടമകളും വ്യാപാരികളും
Kerala
• 15 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1122-02-23vghbdfrtres.png?w=200&q=75)
മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പതിനഞ്ചുകാരനെ കണ്ടെത്തി; 2 പേർ അറസ്റ്റിൽ
Kerala
• 16 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1121-02-26-1739291055-suprbhatham.jpg?w=200&q=75)
യുഎഇയില്‍ പെട്രോള്‍ വില ഇനിയും ഉയരുമോ? ട്രംപിന്റെ രണ്ടാം വരവ് പ്രതികൂലമാകുന്നോ?
uae
• 16 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1121-02-76ghjcfghdrf.png?w=200&q=75)
ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റ പ്രവണത കുറഞ്ഞെന്ന് ധനമന്ത്രി, 'ഏത് ഗ്രഹത്തിലാണ് അവര്‍ ജീവിക്കുന്നത്'; പരിഹസിച്ച് പ്രിയങ്ക ഗാന്ധി
latest
• 16 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1120-02-05dfgvddzsfwa.png?w=200&q=75)
ജമ്മു കശ്മീരില്‍ സൈനിക പട്രോളിങ്ങിനിടെയുണ്ടായ സ്ഫോടനത്തിൽ രണ്ട് ജവാന്മാര്ക്ക് വീരമൃത്യു
National
• 17 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1120-02-84my-pp-photo-(2).jpg?w=200&q=75)
ഡിഗ്രി വിദ്യാർത്ഥികൾക്കായി AI പിന്തുണയുള്ള പാഠപുസ്തകം അവതരിപ്പിച്ച് ഫാറൂക്ക് കോളേജ് അധ്യാപകൻ
Kerala
• 18 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1119-02-24capture.jpg?w=200&q=75)
ജെഇഇ മെയിന്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 14 വിദ്യാര്‍ഥികള്‍ക്ക് നൂറില്‍ നൂറ് മാര്‍ക്ക്,ഫലമറിയാന്‍ ചെയ്യേണ്ടത്
National
• 18 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1119-02-53gfvbcvfbgd.png?w=200&q=75)
കൈക്കൂലി വാങ്ങവേ വിജിലൻസ് വലയിലായി മാനന്തവാടി റവന്യൂ ഇൻസ്പെക്ടർ
Kerala
• 18 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1121-02-28gjmkcvgnjcf.png?w=200&q=75)
രാത്രി കത്തിയുമായി നഗരത്തിൽ കറങ്ങിനടന്ന് 5 പേരെ കുത്തിവീഴ്ത്തിയ 26കാരനായി അന്വേഷണം ഊർജിതമാക്കി ബംഗളുരു പൊലീസ്
National
• 16 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1121-02-76uae-salary-issue.jpg?w=200&q=75)
യുഎഇയില്‍ ശമ്പളം ലഭിക്കുന്നില്ലെങ്കില്‍ എന്താണ് ചെയ്യേണ്ടതെന്നറിയാമോ? ഇല്ലെങ്കില്‍ ഇനിമുതല്‍ അറിഞ്ഞിരിക്കാം
uae
• 17 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1121-02-43ghjrrsthsd.png?w=200&q=75)
മംഗലപുരത്ത് പത്താം ക്ലാസുകാരനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കാറിൽ തട്ടി കൊണ്ടു പോയതായി പരാതി
Kerala
• 17 hours ago![No Image](https://files.suprabhaatham.com/uploads/suprabhaatham-bucket/2025-02-1120-02-25vcbxdfxdhn.png?w=200&q=75)