HOME
DETAILS

പിപി ദിവ്യയ്ക്ക് ബെനാമി സ്വത്ത് ഇടപാടുകളെന്ന് കെ.എസ്.യു; രേഖകള്‍ പുറത്തുവിട്ടു

  
January 22 2025 | 07:01 AM

ksu-state-vice-president-muhammed-shammas-against-kannur-former-district-president-pp-divya-benami-property

തിരുവനന്തപുരം: കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്ക് ബിനാമി സ്വത്ത് ഇടപാടുകളുണ്ടെന്ന്  സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. ഭൂമി ഇടപാട് രേഖകളുമായാണ് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് രംഗത്തെത്തിയത്. 

ഭര്‍ത്താവിന്റെയും ബിനാമികളുടെയും പേരില്‍ സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കരാറുകള്‍ നല്‍കിയ കമ്പനി ദിവ്യയുടെ ബെനാമി കമ്പനിയാണെന്ന് മുഹമ്മദ് ഷമ്മാസ് പറഞ്ഞു. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ കരാറുകള്‍ ബിനാമി കമ്പനിക്ക് നല്‍കി. കമ്പനി ഉടമയായ ആസിഫിന്റേയും ദിവ്യയുടെ ഭര്‍ത്താവിന്റേയും പേരില്‍ സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടിയെന്നും ഷമ്മാസ് ആരോപിച്ചു.

ദിവ്യ പ്രസിഡന്റ് ആയിരിക്കെ 11കോടിയോളം രൂപയുടെ കരാറുകള്‍ കമ്പനിക്ക് നല്‍കിയിരുന്നു. കണ്ണൂര്‍ പാലക്കയം തട്ടില്‍ മുഹമ്മദ് ആസിഫിന്റെയും ദിവ്യയുടെ ഭര്‍ത്താവ് അജിത്തിന്റെയും പേരില്‍ വാങ്ങിയത് നാലേക്കര്‍ ഭൂമിയാണെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു. സ്ഥലം രജിസ്റ്റര്‍ ചെയ്ത രേഖകള്‍ മുഹമ്മദ് ഷമ്മാസ് പുറത്തുവിടുകയും ചെയ്തു. 

മുന്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണ വിധേയയായ പി.പി ദിവ്യ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെസ്റ്റ്ബാങ്കിലെ ജൂത കുടിയേറ്റക്കാര്‍ക്കെതിരേയുള്ള യു.എസ് ഉപരോധം നീക്കി ട്രംപ്

International
  •  4 hours ago
No Image

അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയെ മയക്കുവെടി വച്ചു

Kerala
  •  5 hours ago
No Image

2023ലെ ഹമാസ് മിന്നലാക്രമണം തടയാനായില്ല;  ഇസ്‌റാഈല്‍ സൈനിക മേധാവി രാജിവച്ചു

International
  •  5 hours ago
No Image

ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് തുടങ്ങി; ഡയസ്‌നോണുമായി സര്‍ക്കാര്‍

Kerala
  •  5 hours ago
No Image

യെല്ലാപുരയില്‍ പച്ചക്കറി ലോറി മറിഞ്ഞ് ഒമ്പത് മരണം

National
  •  6 hours ago
No Image

ശൂന്യതയില്‍ നിന്ന് കെട്ടിപ്പടുക്കണം ഗസ്സയെ, 92 ശതമാനം വീടുകളും,90 ശതമാനം കുടുയിറക്കപ്പെട്ടു പുനര്‍നിര്‍മാണത്തിന് വേണ്ടത് 4000 കോടി ഡോളര്‍

International
  •  6 hours ago
No Image

കുതിച്ച് കുതിച്ച്...സ്വര്‍ണ വില അറുപതിനായിരം കടന്നു, പവന് 60,200

Business
  •  6 hours ago
No Image

ജാഗ്രതൈ...ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Weather
  •  7 hours ago
No Image

കഠിനംകുളം കൊലപാതകം: ആതിരയുടെ സ്‌കൂട്ടര്‍ കണ്ടെത്തി

Kerala
  •  7 hours ago
No Image

അനധികൃതമായി ഭൂമി സ്വന്തമാക്കി; പി.വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം

Kerala
  •  7 hours ago