ശൂന്യതയില്‍ നിന്ന് കെട്ടിപ്പടുക്കണം ഗസ്സയെ, 92 ശതമാനം വീടുകളും,90 ശതമാനം കുടുയിറക്കപ്പെട്ടു പുനര്‍നിര്‍മാണത്തിന് വേണ്ടത് 4000 കോടി ഡോളര്‍
ഗസ്സ: ഗസ്സയില്‍ തകര്‍ത്തത് 4.36 ലക്ഷം വീടുകള്‍. അതായത് ഗസ്സ മുനമ്പിലെ 92 ശതമാനം വീടുകളും ഇസ്‌റാഈല്‍ തകര്‍ത്ത് തകര്‍ത്തി തരിപ്പണമാക്കിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. 90 ശതമാനം മനുഷ്യരും കുടിയിറക്കപ്പെട്ടവരാണ്. കഴിഞ്ഞദിവസം പ്രാബല്യത്തില്‍വന്ന വെടിനിര്‍ത്തല്‍ കരാറിലെ സുപ്രധാന വ്യവസ്ഥയായ ഗസ്സ പുനഃനിര്‍മാണത്തിനായി ചുരുങ്ങിയത് 4,000 കോടി (ഏകദേശം 3.4 ലക്ഷം കോടി രൂപ) ഡോളര്‍ വേണ്ടിവരുമെന്നും യു.എന്നിന് കീഴിലുള്ള പുനരധിവാസ ഏജന്‍സിസായ ഒ.സി.എച്ച്.എ അറിയിക്കുന്നു. മൂന്നുഘട്ട വെടിനിര്‍ത്തല്‍ കരാറിലെ അവസാനഘട്ടം പ്രധാനമായും ഗസ്സ പുനഃനിര്‍മാണമാണ്.
'ഗസ്സയിലെ വെടിനിര്‍ത്തല്‍ ഏറെ പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ നിരവധി വെല്ലുവിളികളാണ് മുന്നിലുള്ളത്' ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.
നാശത്തിന്റെ വ്യാപ്തിയും പ്രവര്‍ത്തനത്തിനുള്ള സങ്കീര്‍ണ്ണതയും പരിമിതിയും കണക്കിലെടുക്കുമ്പോള്‍ വെല്ലുവിളി അധികരിക്കുന്നു. ആവശ്യങ്ങള്‍ നിറവേറ്റുന്നതും ആരോഗ്യ സംവിധാനം പുനഃസ്ഥാപിക്കുന്നതും വളരെ സങ്കീര്‍ണ്ണവും വെല്ലുവിളി നിറഞ്ഞതുമായ ഒരു ജോലിയായിരിക്കും- ആരോഗ്യ സംഘടനാ പ്രതിനിധി പറയുന്നു. ആധുനിക ചരിത്രത്തില്‍ അപൂര്‍വ്വത നിറഞ്ഞ നാശമെന്നാണ് യു.എന്‍ ഗസ്സയിലെ തകര്‍ച്ചയെ വിശേഷിപ്പിച്ചത്. മനുഷ്യര്‍ക്ക് താമസിക്കാനുള്ള അവസ്ഥയിലേക്ക് മാറ്റാന്‍ 35 ബില്യണ്‍ അവശിഷ്ടങ്ങളാണ് ഗസ്സയില്‍ നിന്ന് നീക്കം ചെയ്യേണ്ടത്.
അതിനിടെ ഗസ്സയില്‍ നിന്ന് പിന്മാറിയ ഇസ്‌റാഈല്‍ വെസ്റ്റ്ബാങ്കില്‍ കൂട്ടക്കൊല നടത്തുന്നതാണ് ഇപ്പോള്‍ ലോകം കാണുന്നത്. 24 മണിക്കൂറിനുള്ളില്‍ 10 പേരെയാണ് ഇവിടെ ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത്. ജെനിന്‍ അഭയാര്‍ഥി ക്യാംപിനു സമീപം നടത്തിയ ആക്രമണത്തില്‍ ആണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇസ്‌റാഈലുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായ രണ്ടാംഘട്ട ബന്ദി കൈമാറ്റ വ്യവസ്ഥപ്രകാരം നാലുപേരെ ശനിയാഴ്ച കൈമാറും. കൈമാറുന്ന നാലുബന്ദികളും സ്ത്രീകളാണെന്ന് ഹമാസ് വക്താവ് താഹിറുല്‍ നുനു അറിയിച്ചു. ഇവരുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
ധാരണപ്രകാരം മോചിതരാകുന്നവരുടെ വിശദാംശങ്ങള്‍ 24 മണിക്കൂറിനു മുമ്പ് വെളിപ്പെടുത്തിയാല്‍ മതി. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന ഞായറാഴ്ച മൂന്നു വനിതകളെ ഇസ്‌റാഈലിനു കൈമാറിയിരുന്നു. ഹമാസിന്റെ തടവില്‍ ഇപ്പോഴും ഏഴുവനിതകളുണ്ട്. അതില്‍ അഞ്ചും യുവ വനിതാ സൈനികരാണ്. ട്രംപ് യു.എസ് പ്രസിഡന്റായി അധികാരമേറ്റ ശേഷമുള്ള ആദ്യ തടവുകാരെ കൈമാറ്റമാണിത്. നേരത്തെ വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമായതിന്റെ ക്രെഡിറ്റ് തനിക്കാണെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."