India vs England; കരിയറിലെ പുതിയ നാഴികക്കല്ല് സ്വന്തമാക്കാൻ സഞ്ജുവിന് സുവർണാവസരം
കൊൽക്കത്ത: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പരക്ക് നാളെയാണ് തുടക്കമാവും. കൊൽക്കത്ത ഈഡൻ ഗാർഡനിൽ രാത്രി 7.30നാണ് ആവേശകരമായ മത്സരം നടക്കുന്നത്. പരമ്പരയിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി മലയാളി സൂപ്പർതാരം സഞ്ജു സാംസൺ ആണ് ഇടം നേടിയിരിക്കുന്നത്.
സമീപകാലങ്ങളിൽ ഇന്ത്യക്കായി ടി-20യിൽ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന സഞ്ജുവിന് ഈ പരമ്പരയിൽ തന്റെ കരിയറിലെ ഒരു നിർണായകമായ ഒരു നാഴികല്ലാണ് സ്വന്തമാക്കാൻ സാധിക്കുക. അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ 190 റൺസ് സ്കോർ ചെയ്‌താൽ ഇന്റർനാഷണൽ ടി-20യിൽ 1000 റൺസ് പൂർത്തിയാക്കാൻ സഞ്ജുവിന് സാധിക്കും.
ഇന്റർനാഷണൽ ടി-20യിൽ 11 താരങ്ങൾ മാത്രമാണ് 1000 റൺസ് കടന്നിട്ടുള്ളത്. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, കെഎൽ രാഹുൽ, ശിഖർ ധവാൻ, ഹർദിക് പാണ്ട്യ, എംഎസ് ധോണി, സുരേഷ് റെയ്‌ന, റിഷബ് പന്ത്, യുവരാജ് സിംഗ്, ശ്രേയസ് അയ്യർ എന്നീ താരങ്ങളാണ് 1000 റൺസ് പിന്നിട്ടുള്ളത്.
2024ൽ ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയിൽ സഞ്ജു തന്റെ ആദ്യ ടി-20 ഇന്റർനാഷണൽ സെഞ്ച്വറി നേടിയിരുന്നു. പിന്നീട് സൗത്ത് ആഫ്രിക്കക്കെതിരെ നടന്ന ടി-20 പരമ്പരയിൽ രണ്ട് സെഞ്ച്വറികൾ നേടിയും സഞ്ജു തിളങ്ങി. താരത്തിന്റെ ഈ മിന്നും പ്രകടനം ഇംഗ്ലണ്ടിനെതിരെയും ഉണ്ടാവുമെന്നാണ് ആരാധകർ ഉറച്ചുവിശ്വസിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."