ഗില്ലല്ല, ഇന്ത്യയുടെ ഭാവി ക്യാപ്റ്റനാവേണ്ടത് അവനാണ്: മുൻ പാക് താരം
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അടുത്ത ക്യാപ്റ്റനാകാൻ ശുഭ്മൻ ഗില്ലിനേക്കാൾ റിഷബ് പന്തിനു സാധിക്കുമെന്ന് പറഞ്ഞിരിക്കുയാണ് മുൻ പാകിസ്താൻ താരം ബാസിത് അലി. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുൻ പാക് താരം.
'ഇന്ത്യയുടെ ഭാവി ക്യാപ്റ്റൻ ആവാനുള്ള എന്റെ വോട്ട് റിഷബ് പന്തിനാണ്. ഒരു ക്യാപ്റ്റനെന്ന നിലയിൽ ഗില്ലിന് ഉയർന്ന റേറ്റിംഗ് ലഭിച്ചേക്കാം, പക്ഷേ എൻ്റെ അഭിപ്രായത്തിൽ റിഷബ് പന്തിൻ്റെ നിലവാരം ഇന്ത്യയ്ക്കും വലിയ ഗുണകരമാണ്. അവൻ തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ അവൻ കളിയുടെ ഗതി തന്നെ മാറ്റും,' ബാസിത് അലി പറഞ്ഞു.
2025 ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പറായി റിഷബ് പന്താണ് ഇടം നേടിയത്. മലയാളി സൂപ്പർതാരം സഞ്ജു സാംസണിനെ മറികടന്നുകൊണ്ടാണ് പന്ത് ടീമിൽ ഇടം പിടിച്ചത്. ഇന്ത്യക്കായി ഏകദിനത്തിൽ 2018ൽ അരങ്ങേറ്റം കുറിച്ച പന്ത് ഇതുവരെ 31 മത്സരങ്ങളിൽ നിന്നും 871 റൺസാണ് നേടിയിട്ടുള്ളത്. ഒരു സെഞ്ച്വറിയും അഞ്ചു അർദ്ധ സെഞ്ച്വറികളുമാണ് പന്ത് നേടിയിട്ടുള്ളത്.അടുത്തിടെ അവസാനിച്ച ബോർഡർ ഗവാസ്കർ ട്രോഫിയിൾ 255 റൺസാണ് പന്ത് നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."