കുന്നംകുളത്ത് വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം; തീ ആളി പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം തുടരുന്നു
തൃശൂര്‍: കുന്നംകുളം പെരുമ്പിലാവ് അക്കിക്കാവിൽ വ്യാപാര സ്ഥാപനത്തിൽ വൻ അഗ്നിബാധ. അക്കിക്കാവ് സിഗ്നലിന് സമീപത്തെ ഹരിത അഗ്രി ടെക്ക് സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് രാത്രി 8.15 നാണ് സ്ഥാപനത്തിനുള്ളിൽ തീപിടുത്തം ഉണ്ടായത്. തീപിടുത്തം ഉണ്ടായ സമയത്ത് സ്ഥാപനത്തിൽ മറ്റാരും ഉണ്ടായിരുന്നില്ല എന്നാണ് പ്രാഥമിക റിപ്പോർട്ട്. വിവരം അറിയിച്ചതിനെ തുടർന്ന് കുന്നംകുളത്ത് നിന്നുള്ള മൂന്ന് യൂണിറ്റ് അഗ്നിരക്ഷാസേനാ സംഘം സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
കൃഷിക്ക് ആവശ്യമായ യന്ത്രങ്ങള്‍ വില്പന നടത്തുന്ന സ്ഥാപനത്തിലാണ് തീ ആളി പടർന്നത്. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. മുകളിലെ നിലയിലുള്ള കടയിൽ നിന്ന് തീ വലിയ രീതിയൽ ആളി പടരുകയാണ്. സംഭവത്തെ തുടര്‍ന്ന് കുന്നംകുളം കുറ്റിപ്പുറം സംസ്ഥാനപാതയിൽ ഗതാഗത തടസമുണ്ടായിരിക്കുകയാണ്. സ്ഥാപനം അടച്ചതിനുശേഷം ആണ് തീപിടിത്തമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."