HOME
DETAILS
MAL
തൃശൂരില്‍ ബൈക്കില്‍ നിന്ന് വീണ് പൊലിസുകാരന് ദാരുണാന്ത്യം
January 16 2025 | 13:01 PM
തൃശ്ശൂര്‍: അക്കരപ്പുറത്ത് ബൈക്കില്‍ നിന്ന് വീണ് പൊലിസ് ഉദ്യോഗസ്ഥന്‍ മരിച്ചു. കെ ജി പ്രദീപാണ് മരിച്ചത്. ഇന്ന് മൂന്ന് മണിയോടെയാണ് സംഭവം.
മണ്ണുത്തി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അക്കരപ്പുറം എന്ന സ്ഥലത്ത് പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട് കമാനം വെച്ചിട്ടുണ്ടായിരുന്നു. ഈ കമാനത്തിലിടിച്ചാണ് പൊലീസ് ഉദ്യോഗസ്ഥന്‍ ബൈക്കില്‍ നിന്ന് തെറിച്ച് വീണ് അപകടത്തില്‍ പെട്ടത്. അക്കരപ്പുറം സ്വദേശിയാണ്. മൃതദേഹം ഇപ്പോള്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."