HOME
DETAILS

ആറ് കളികളിൽ നിന്നും ലോക റെക്കോർഡ്; ഇന്ത്യൻ ക്രിക്കറ്റിൽ ഇനി പ്രതികയുടെ കാലം  

  
January 16 2025 | 03:01 AM

prathika rawal historical achievement in odi cricket

രാജ്കോട്ട്: അയർലാൻഡ് വിമാനസിനെതിരായ ഏകദിന പരമ്പര 3-0ത്തിന് സർവ്വാധിപത്യത്തോടെ സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. പരമ്പരയിലുടനീളം തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ താരം പ്രതിക റാവൽ നടത്തിയത്. അവസാന മത്സരത്തിൽ സെഞ്ച്വറി നേടിയാണ് പ്രതിക തിളങ്ങിയത്. 129 പന്തിൽ 154 റൺസാണ് പ്രതീക നേടിയത്. 20 ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. ഈ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെ ലോകക്രിക്കറ്റിന്റെ ചരിത്രത്തിൽ തന്റെ പേര് എഴുതി ചേർക്കാനും പ്രതികക്ക് സാധിച്ചു. 

വനിതാ ഏകദിനത്തിൽ ആദ്യ ആറ് ഇന്നിങ്‌സുകളിൽ നിന്നും ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായാണ് പ്രതിക മാറിയത്. ആറ് ഇന്നിഗ്‌സുകളിൽ നിന്നുമായി 444 റൺസാണ് പ്രതിക അടിച്ചെടുത്തത്. 434 റൺസ് നേടിയ മുൻ ഇംഗ്ലണ്ട് താരം ചാർലോട്ടെ എഡ്വേർസിന്റെ റെക്കോർഡാണ് പ്രതിക തകർത്തത്. 322 റൺസ് നേടിയ തായ്‌ലൻഡിൻ്റെ നത്തങ്കൻ ചന്തത്താണ് മൂന്നാം സ്ഥാനത്തുള്ളത്. 

അവസാന ഏകദിനത്തിൽ 304 റൺസിന്റെ വമ്പൻ വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 435 എന്ന കൂറ്റൻ ടോട്ടലാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന അയർലാൻഡ് 131 റൺസിന്‌ പുറത്താവുകയായിരുന്നു.  

ഇന്ത്യക്കായി പ്രതികക്ക് പുറമെ സ്‌മൃതി മന്ദാനയും സെഞ്ച്വറി നേടി. 80 പന്തിൽ നിന്നും 135 റൺസാണ് സ്‌മൃതി നേടിയത്. 12 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. റിച്ച ഘോഷ് അർദ്ധ സെഞ്ച്വറിയും നേടി. 42 പന്തിൽ 59 റൺസാണ് റിച്ച നേടിയത്. 10 ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്‍ക്കത്ത ആര്‍.ജി.കര്‍ ബലാത്സംഗ കൊലപാതക കേസ്: പ്രതി സഞ്ജയ് റോയ് കുറ്റക്കാരന്‍

National
  •  a day ago
No Image

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസം ഡെന്നിസ് ലോ അന്തരിച്ചു; വിട പറഞ്ഞത് യുണൈറ്റഡിന്റെ സുവര്‍ണത്രയത്തിലെ അവസാനത്തെ കണ്ണി

Football
  •  a day ago
No Image

കൊച്ചി മെട്രോ ബസ് സർവിസിന് വൻ സ്വീകാര്യത ; ആദ്യദിനം ഒരു ലക്ഷത്തിലേറെ വരുമാനം

Kerala
  •  a day ago
No Image

അബൂദബിയില്‍ ഇനിമുതല്‍ ഒരു ദിവസം പ്രായമുള്ള നവജാതശിശുക്കളെയും നഴ്‌സറിയില്‍ ചേര്‍ക്കാം ; Abu Dhabi Residents React to New Nursery Law

uae
  •  a day ago
No Image

തനിക്ക് പഠനം തുടരണമെന്ന് ഗ്രീഷ്മ; ചെകുത്താന്റെ ചിന്തയെന്ന് പ്രോസിക്യൂഷന്‍; ശിക്ഷാവിധി തിങ്കളാഴ്ച്ച

Kerala
  •  a day ago
No Image

വരുന്നത് മൂന്ന് വ്യവസായ ഇടനാഴികൾ ; പ്രധാന പ്രശ്‌നം അടിസ്ഥാന വികസനം

Kerala
  •  a day ago
No Image

നിറമില്ലെന്ന് അധിക്ഷേപിച്ചതിനെ തുടര്‍ന്ന് നവവധു ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിന് കുരുക്ക് മുറുകുന്നു; കൂടുതല്‍ വകുപ്പുകള്‍ ചുമത്തി

Kerala
  •  a day ago
No Image

വയനാട് ചൂരല്‍മല പുനരധിവാസം; ധനസമാഹരണാര്‍ഥം മുംബൈ മാരത്തണില്‍ പങ്കെടുക്കാന്‍ കെഎം എബ്രഹാം

Kerala
  •  a day ago
No Image

നയപ്രഖ്യാപന  പ്രസംഗം; ആരോഗ്യത്തിനും അതിദാരിദ്ര്യ നിർമാർജനത്തിനും മുൻഗണന

Kerala
  •  a day ago
No Image

യുഎഇ; വളര്‍ത്തുപൂച്ച വില്‍ക്കാനെന്ന വ്യാജേന തട്ടിപ്പ്, യുവാവിന് 16,200 ദിര്‍ഹം പിഴ വിധിച്ച് കോടതി

uae
  •  a day ago