HOME
DETAILS

ഇസ്‌റാഈലിനെ പിന്തുണച്ച കാരിഫോറിനെതിരായ ബഹിഷ്‌കരണം ഫലം കണ്ടു; ജോര്‍ദാനിലെയും ഒമാനിലെയും എല്ലാ ശാഖകളും അടച്ചുപൂട്ടി | Carrefour closure of Oman branches

  
Web Desk
January 11 2025 | 07:01 AM

A boycott against Carrefour which supported Israel paid off All branches in Jordan and Oman were closed

മസ്‌കത്ത്: ഗസ്സയില്‍ കുഞ്ഞുങ്ങളെയും സ്ത്രീകളെയും അടക്കം കൂട്ടക്കൊല ചെയ്യുന്ന സയണിസ്റ്റ് രാജ്യത്തിന് സാമ്പത്തിക സഹായം നല്‍കിയ ഫ്രഞ്ച് റീട്ടെയില്‍ ഭീമന്‍മാരായ കാരിഫോര്‍ ശൃംഖലയുടെ (Carrefour) ഒമാനിലെ എല്ലാ ശാഖകളും അടച്ചുപൂട്ടി. നവംബറില്‍ ജോര്‍ദാനിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതിന് ശേഷമാണ് ഇസ്‌റാഈല്‍ അനുകൂല നിലപാടിന്റെ പേരില്‍ കാരിഫോറിന് ഇപ്പോള്‍ ഒമാനിലെ എല്ലാ ശാഖകളും അടച്ചുപൂട്ടേണ്ടിവന്നത്. യു.എ.ഇയിലെ വമ്പന്‍ ഗ്രൂപ്പായ അല്‍ഫുതൈം ആണ് കാരിഫോറിന്റെ ഷോപ്പുകള്‍ ഒമാനില്‍ നടത്തിയിരുന്നത്. 

കഴിഞ്ഞദിവസമാണ് ഒമാനിലെ എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചതായും ഉപഭോക്താക്കള്‍ക്ക് നന്ദി പറയുന്നതായും അറിയിച്ച് കാരിഫോര്‍ പ്രസ്താവന ഇറക്കിയത്. ഗള്‍ഫ് മേഖലയിലെ ഏറ്റവും പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളില്‍ ഒന്നാണ് കാരിഫോര്‍. പതിറ്റാണ്ടുകളിലുടനീളം തുടരുന്ന പിന്തുണയ്ക്ക് കമ്പനി സോഷ്യല്‍മീഡിയയിലൂടെ നന്ദി പറയുകയും ചെയ്തു. ഇസ്‌റാഈല്‍ ഗസ്സയില്‍ നടത്തിവരുന്ന വംശഹത്യക്ക് സഹായം നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ ബഹിഷ്‌കരണ കാംപയിന്‍ ആണ് ഇതോടെ വിജയം കണ്ടതെന്ന് ബഹിഷ്‌കരണാഹ്വാനം നടത്തിയ ബി.ഡി.എസ് മൂവ്‌മെന്റ് (Boycott, Divestment and Sanctions (BDS) അറിയിച്ചു. ഇസ്‌റാഈല്‍ ഭരണകൂടത്തിന് പിന്തുണ നല്‍കുന്ന കമ്പനികളെ അന്താരാഷ്ട്ര നിയമം പാലിക്കാന്‍ നിര്‍ബന്ധിക്കുന്ന പ്രസ്ഥാനമാണ് ബി.ഡി.എസ്. അതേസമയം, ഗള്‍ഫ് രാഷ്ട്രത്തിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനത്തെക്കുറിച്ച് കാരിഫോര്‍ പ്രത്യേകിച്ചൊരു കാരണവും പറഞ്ഞിട്ടില്ല. 

 

2025-01-1112:01:77.suprabhaatham-news.png
 
 

ഫലസ്തീനില്‍ ഇസ്‌റാഈല്‍ തുടരുന്നത് നിയമവിരുദ്ധമാണെന്നും അതിന് പിന്തുണ നല്‍കുന്നത് തടയണമെന്നും ഹേഗ് ആസ്ഥാനമായ രാജ്യാന്തര കോടതി (ICJ) 2024 ജൂലൈയില്‍ ഉത്തരവിറക്കിയിരുന്നു. ഈ സാഹചര്യത്തില്‍ അധിനിവേശ സൈന്യത്തിന് നല്‍കുന്ന ഓരോ സഹായവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് BDS കാരിഫോറിനെ ബഹിഷ്‌കരിക്കേണ്ട കമ്പനികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ബഹിഷ്‌കാരണാഹ്വാനം ഉണ്ടായതോടെ വിവിധ രാജ്യങ്ങളിലെ കാരിഫോര്‍ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ ഫലസ്തീന്‍ അനുകൂലികള്‍ പ്രതിഷേധിച്ചിരുന്നു. ഇതോടെ കാരിഫോറിന്റെ പ്രതിദിന ബിസിനസ് ഗണ്യമായി കുറയുകയുംചെയ്തു. അറബ് ലോകത്തുള്‍പ്പെടെയുള്ള ഔട്ട്‌ലെറ്റുകളില്‍ ആളുകള്‍ കയറാതെയുമായതോടെയാണ് അടച്ചുപൂട്ടേണ്ടിവന്നത്. ലോകമെമ്പാടും 3400 ഷോപ്പുകളാണ് ഈ കമ്പനിക്കുള്ളത്.

 

boycott divestment and sanctions (bds) movement
boycott divestment and sanctions (bds) movement
 

ഗസ്സയില്‍ കൂട്ടക്കൊല നടത്തിവരുന്ന സയണിസ്റ്റ് സൈനികര്‍ക്ക് കാരിഫോര്‍ സമ്മാനപൊതികള്‍ കൊടുത്തയച്ചത് വലിയ വിവാദമായിരുന്നു. കമ്പനി സൈനികര്‍ക്കായി സംഭാവന പിരിക്കാനും തുടങ്ങിയതോടെയാണ് ബഹിഷ്‌കരണം ശക്തിപ്പെട്ടത്.

അമേരിക്കന്‍ കമ്പനിയായ എച്ച്.പി, ഷെവ്‌റോണ്‍, പിസ്സ ഹട്ട്, കാള്‍ട്ടെക്‌സ്, ജര്‍മന്‍ കമ്പനിയായ സീമെന്‍സ്, പുമ, ഇന്‍ഷുറന്‍സ് കമ്പനിയായ എഎക്‌സ്എ, ഇന്റല്‍, ഹുണ്ടായ്, വോള്‍വോ, കാറ്റ്, ജെസിബി, ബാര്‍ക്ലേയ്‌സ്, ഗൂഗ്ള്‍, ആമസോണ്‍, എയര്‍ബിഎന്‍ബി, എക്‌സ്പീഡിയ, ഡിസ്‌നി, മക്‌ഡൊണാള്‍ഡ്‌സ്, ബര്‍ഗര്‍ കിങ്, പാപ്പ ജോണ്‍സ് തുടങ്ങിയവയാണ് ബഹിഷ്‌കരണം നേരിടുന്ന BDS ന്റെ പട്ടികയിലുള്ള മറ്റു കമ്പനികള്‍.

Carrefour closes all branches in Jordan and Oman



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കപ്പ് കിട്ടിയില്ല, പക്ഷെ റൊണാൾഡോയെ കടത്തിവെട്ടി; കണ്ണുനീരിലും റെക്കോർഡിട്ട് റയൽ താരം

Football
  •  a day ago
No Image

കോഴിക്കോട് യുവാവിനെ മര്‍ദിച്ചു കൊന്നു

Kerala
  •  a day ago
No Image

കശ്മീരിലെ മട്ടൺ ഗോഷിന്റെ ഉപ്പ് മധുരമായി മാറി; 11 അംഗ മലയാളി കുടുംബം പഹൽഗാം ഭീകരാക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

National
  •  a day ago
No Image

മഞ്ഞൾപ്പൊടിയിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന മായംചേർക്കൽ വ്യാപകം; നടപടിയെടുക്കാതെ ഭക്ഷ്യസുരക്ഷാ വകുപ്പ്

Kerala
  •  a day ago
No Image

ഹജ്ജ് യാത്രകൾക്കായുള്ള വിമാനം ഷെഡ്യൂളായി; കേരളത്തിൽ നിന്നും 81 സർവിസുകൾ

Kerala
  •  a day ago
No Image

പഹൽഗാം ഭീകരാക്രമണം: മുസ്‌ലിംകൾക്കെതിരെ വിദ്വേഷവും ആക്രമണവും കൂടുന്നു; രാജസ്ഥാനിൽ പള്ളിയുടെ പടവിൽ പോസ്റ്റർ പതിച്ച് ബിജെപി എംഎൽഎ, കേസ് എടുത്തതോടെ മാപ്പ് പറഞ്ഞു

National
  •  a day ago
No Image

കാലടി സർവകലാശാലക്ക് മുന്നിൽ പ്രധാനമന്ത്രിയെ വിമർശിച്ച് ഫ്ലെക്സ് വെച്ച സംഭവം; അന്വേഷണം ശക്തമാക്കി പൊലിസ്

Kerala
  •  a day ago
No Image

പാകിസ്താനെതിരെ തിരിച്ചടി തുടർന്ന് ഇന്ത്യ; മുന്നറിയിപ്പില്ലാത്ത ഉറി ഡാം തുറന്നുവിട്ടു, ഝലം നദിയിൽ വെള്ളപൊക്കം

International
  •  a day ago
No Image

രണ്ട് പ്രശസ്ത സംവിധായകർ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ; ജാമ്യത്തിൽ വിട്ടു

Kerala
  •  a day ago
No Image

എഡിജിപി മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം; ഇനിമുതൽ അഗ്നിരക്ഷാസേന മേധാവി

Kerala
  •  a day ago