HOME
DETAILS

ഡോ. ഹുസാം അബൂ സഫിയ ഗസ്സയുടെ പോരാട്ട വീര്യത്തിന്റെ മറ്റൊരു പേര് 

  
Web Desk
January 01 2025 | 10:01 AM

Gaza hospital director held at notorious Israeli military detention center

ഇസ്‌റാഈല്‍ സൈന്യത്തിന് നേരെ തെല്ലും കൂസാതെ തല ഉയര്‍ത്തി പിടിച്ച് നടന്ന് മുന്നേറിയ മനുഷ്യന്‍. വെള്ള കോട്ടണിഞ്ഞ് തകര്‍ന്നടിഞ്ഞ കെട്ടിടാവാശിഷ്ടങ്ങള്‍ക്കിടയിലൂടെ തന്റെ നാടിനും നാട്ടുകാര്‍ക്കും വേണ്ടി ഇസ്‌റാഈല്‍ സൈനികര്‍ക്കു മുന്നിലേക്ക് നടന്നു കയറിയ പോരാളി. എന്തുവന്നാലും ഞാനെന്റെ ആശുപത്രി വിടില്ല... എന്റെ ജനങ്ങള്‍ക്ക് എന്നെ ആവശ്യമുണ്ടെന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടാണ് അദ്ദേഹം ഇസ്‌റാഈല്‍ ടാങ്കറുകള്‍ക്ക് മുന്നിലേക്ക് നടന്നടുത്തത്. 

 വടക്കന്‍ ഗസ്സയിലെ അവസാനത്തെ ആശുപത്രിയായ കമാല്‍ അദ്വാന്‍ ആശുപത്രിയുടെ ജനറല്‍ ഡയറക്ടറും ശിശുരോഗ വിദഗ്ധനുമായ ഡോ. ഹുസാം അബൂ സഫിയ. ഇസ്‌റാഈല്‍ തടവിലാക്കുന്നതിന് മുന്‍പ് ക്യാമറയില്‍ പതിഞ്ഞ ചിത്രമാണ് മുകളില്‍ പറഞ്ഞത്. ഗസ്സയിലെ കമാല്‍ അദ്‌വാന്‍ ആശുപത്രിയിലെ പീഡിയാട്രീഷ്യന്‍ ആണ് അദ്ദേഹം..ഇദ്ദേഹം തന്നെയാണ് ആ ആശുപത്രിയുടെ ഡയറക്ടറും.

'ഒരിക്കലും ഓടിപ്പോകില്ല, എന്റെ ജനങ്ങള്‍ക്കൊപ്പം ഞാനുണ്ടാകും, ഗസ്സ ഞങ്ങളുടെ മാതൃഭൂമിയാണ്. ഞങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതും എല്ലാമെല്ലാമാണ്. ഈ ഭൂമിയിലെ എല്ലാ മനുഷ്യരെയും പോലെ ഗസ്സയിലെ ജനങ്ങള്‍ക്കും സ്വാതന്ത്ര്യം വേണം. ഇവിടെ ഈ ആശുപത്രിയില്‍ തുടരുന്നതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നറിയാം... എങ്കിലും അവസാനം വരെയും ഇവിടം വിട്ടുപോകില്ല'- സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ ഡോ. ഹുസാം പറയുന്നത് ഇങ്ങനെ.

1973 നവംബര്‍ 21 ന് വടക്കന്‍ ഗാസ മുനമ്പിലെ ജബാലിയ അഭയാര്‍ത്ഥി ക്യാംപിലാണ് അദ്ദേഹത്തിന്റെ ജനനം. 1948 അഷ്‌കെലോണ്‍ ജില്ലയിലെ ഫലസ്തീന്‍ പട്ടണമായ ഹമാമയില്‍ നിന്ന് കുടിയിറക്കപ്പെട്ടതാണ് അദ്ദേഹത്തിന്റെ കുടുംബം. പീഡിയാട്രിക്‌സിലും നിയോനറ്റോളജിയിലും ബിരുദാനന്തര ബിരുദവും ഫലസ്തീന്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേഷനും അദ്ദേഹം നേടിയിട്ടുണ്ട്.

2023 ഡിസംബറില്‍ അദ്ദേഹത്തിന്റെ ആശുപത്രിക്ക് മേല്‍ ഇസ്‌റാഈല്‍ ബോംബിട്ടു. ആശുപത്രി ഒഴിയണമെന്ന് നിരവധി തവണ ഇസ്‌റാഈല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, കമാല്‍ അദ്വാന്‍ ഒഴിയാന്‍ ഹുസാം അബൂ സഫിയ കൂട്ടാക്കിയില്ല. വ്യോമാക്രമണം നടത്തുന്നതിനിടെ പ്രദേശത്തെ ഫലസ്തീനികള്‍ക്കുള്ള ഭക്ഷണവും വെള്ളവും ഇസ്‌റാഈല്‍ നിര്‍ത്തലാക്കിയിരുന്നു. ഷെല്ലാക്രമണം നടത്തി നൂറുകണക്കിന് സാധാരണക്കാരെയും കൊന്നൊടുക്കി.

ആശുപത്രിയിലെ ഓക്‌സിജന്‍ നല്‍കുന്ന ജനറേറ്റര്‍ അവര്‍ ഓഫ് ചെയ്തു...ഐസിയുവില്‍ കിടക്കുന്ന രണ്ടു കുഞ്ഞുങ്ങളുടെ ജീവനെടുത്തു. ഇതെല്ലാം കഴിഞ്ഞ് എല്ലാ രോഗികളെയും ആശുപത്രിയുടെ ഒരു ഭാഗത്തേക്ക് കൊണ്ടു വരാന്‍ സൈനികര്‍ ആവശ്യപ്പെട്ടു. ആശുപത്രി ജീവനക്കാരെ അറസ്റ്റ് ചെയ്തു. ഇക്കൂട്ടത്തില്‍ അബൂ സഫിയയെയും അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. അന്ന് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ 21കാരനായ മകന്‍ ഇബ്രാഹിമിനെ കൊലപ്പെടുത്തി. ആശുപത്രി വിടാന്‍ വിസമ്മതിച്ചതിന് ശിക്ഷയായി മകനെ കൊലപ്പെടുത്തിയെന്നായിരുന്നു അബൂ സഫിയയുടെ പ്രതികരണം. ആശുപത്രി വളപ്പിലെ താത്കാലിക ശ്മാശാനത്തില്‍ മകനെ ഖബറടക്കുകയും ചെയ്തു.

ദിവസേന ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണങ്ങളെ കുറിച്ച് വീഡിയോയിലൂടെ ലോകത്തെ അറിയിക്കുകയും ആക്രമണം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര ഇടപെടലിനായി അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു ഹുസാം അബൂ സഫിയ.

Husam-Abu-Safiya.jpg

നവംബറില്‍ ഇസ്‌റാഈല്‍ വീണ്ടും ആശുപത്രി ആക്രമിച്ചു.അതൊരു ഡ്രോണ്‍ ആക്രമണമായിരുന്നു.അത് സഫിയയുടെ ഓഫിസിന്റെ നേര്‍ക്കായിരുന്നു, അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു.ആശുപത്രിക്കിടക്കയില്‍ കിടക്കും നേരം സഫിയ വാട്‌സാപ്പില്‍ ഇപ്രകാരം സന്ദേശം കുറിച്ചു.

'ഇതൊന്നും ഞങ്ങളെ തടഞ്ഞു നിര്‍ത്താന്‍ പോകുന്നില്ല. എന്റെ ജോലിസ്ഥലത്തു നിന്നാണ് എനിയ്ക്ക് പരിക്ക് പറ്റിയിരിക്കുന്നത്. ഇത് ഞാന്‍ ബഹുമതിയായി കാണുന്നു...എന്റെ ചോരയ്ക്ക് എന്റെ സഹപ്രവര്‍ത്തകരുടെയോ ഞങ്ങള്‍ ചികിത്സിക്കുന്ന ആളുകളുടെയോ ചോരയേക്കാള്‍ യാതൊരു മേന്മയും ഇല്ല...ഞാന്‍ സുഖം പ്രാപിച്ചാല്‍ ഉടനേ തന്നെ ഞാന്‍ എന്റെ രോഗികളുടെ അടുത്തെത്തും...'അദ്ദേഹം അന്ന് പറഞ്ഞത് വെറും വാക്കുകളായിരുന്നില്ല.

ഡിസംബര്‍ 23ന് ആശുപത്രി വീണ്ടും ആക്രമിക്കപ്പെട്ടു. ഐസിയുവിലേക്ക് വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞു കയറി...പ്രസവ വാര്‍ഡും ഓപ്പറേഷന്‍ വാര്‍ഡുകളും ഒക്കെ തകര്‍ക്കപ്പെട്ടു. ആശുപത്രിയുടെ നഴ്‌സറി, പ്രസവ വാര്‍ഡ് എന്നിവയെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. എന്നിട്ടും ആശുപത്രി അടയ്ക്കില്ല എന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

അടുത്ത ദിവസം ഇസ്‌റാഈല്‍ സൈന്യം വീണ്ടും ആശുപത്രിയില്‍ എത്തി.ആശുപത്രിയില്‍ നിന്ന് എത്രയും വേഗം രോഗികളെ മുഴുവനും പുറത്താക്കണം എന്നാവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹവും മറ്റു ജീവനക്കാരും ഭീഷണിക്ക് വഴങ്ങിയില്ല. സൈന്യം
ഓക്‌സിജന്‍ സപ്ലൈ ഓഫ് ചെയ്തു. ഐസിയുവില്‍ കിടന്നിരുന്ന രോഗികള്‍ ശ്വാസം കിട്ടാതെ അപ്പോള്‍ തന്നെ മരിച്ചു...
തൊട്ടടുത്ത ദിവസം സൈന്യം ഡോ. ഹുസാം അബു സഫിയയെ പിടിച്ചു കൊണ്ടുപോയി. 

ഇസ്‌റാഈലിന്റെ തടങ്കല്‍ പാളയത്തിലാണ് ഡോ.ഹുസാം അബൂ സഫിയ എന്നാണ് റിപ്പോര്‍ട്ടുകള്‍. കമാല്‍ അദ്വാനില്‍ നിന്ന് ഇസ്‌റാഈല്‍ സൈന്യം പിടികൂടിയ ശേഷം അദ്ദേഹത്തെ പുറംലോകം കണ്ടിട്ടില്ല . മനുഷ്യാവകാശ സംഘടനകളടക്കം അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെടുമ്പോള്‍ ഹമാസ് തീവ്രവാദിയെന്ന പതിവ് വാദങ്ങള്‍ നിരത്തുകയാണ് ഇസ്‌റാഈല്‍. 

സ്വന്തം മകന്‍ കണ്‍മുന്നില്‍ കൊല്ലപ്പെട്ടു കിടക്കുന്നതു കണ്ടിട്ടും, തനിക്ക് ഗുരുതരമായ മുറിവുകള്‍ സംഭവിച്ചിട്ടും, കൂടെ ഉണ്ടായിരുന്ന ഡോക്ടര്‍മാരെ പട്ടാളം പിടിച്ചു കൊണ്ടു പോയിട്ടും, അര ഡസനോളം തവണ പട്ടാളം ആശുപത്രി ആക്രമിച്ചിട്ടും രോഗികളെ ചികിത്സിക്കാന്‍ വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച മനുഷ്യനാണ് അദ്ദേഹം. ഫലസ്തീന്‍ പോരാട്ട വീര്യത്തിന്റെ അനേകായിരം നേര്‍ചിത്രങ്ങളില്‍ ഒന്ന്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാറശാല ഷാരോണ്‍ വധക്കേസ്: ശിക്ഷാവിധി ഇന്ന് 

Kerala
  •  a day ago
No Image

അപകടമുണ്ടായത് കൊടുംവളവില്‍; ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ കസ്റ്റഡിയില്‍

Kerala
  •  a day ago
No Image

Oman Traffic Law | ഒമാനിൽ ട്രാഫിക് പിഴ അടച്ചില്ലെങ്കിൽ ബിസിനസിനെ ബാധിക്കും, ഗതാഗത ലംഘനങ്ങൾ  തൊഴിൽ മന്ത്രാലയ ഡാറ്റയുമായി ലിങ്ക് ചെയ്യും

oman
  •  a day ago
No Image

നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടത്തിൽ ഒരാൾ മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു

Kerala
  •  2 days ago
No Image

​ഗാസയിലെ വെടി നിർത്തൽ കരാറിന് ഇസ്രാഈൽ സുരക്ഷാ കാബിനറ്റിന്റെ അം​ഗീകാരം

International
  •  2 days ago
No Image

നെടുമങ്ങാട് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

Kerala
  •  2 days ago
No Image

എത്ര മികച്ച പ്രകടനമാണെങ്കിലും ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി ടീമിലേക്ക് അവനെ പരി​ഗണിച്ചേക്കില്ല; ദിനേശ് കാർത്തിക്

Cricket
  •  2 days ago
No Image

കാഞ്ഞങ്ങാട് സി എച്ച്‌ സെന്റർ കുവൈത്ത് ചാപ്റ്റർ 2025-2027 കമ്മിറ്റി നിലവിൽ വന്നു

latest
  •  2 days ago
No Image

ദുബൈ ഡ്യൂട്ടി ഫ്രീയിൽ ഇന്ത്യൻ യാത്രക്കാർക്ക് ഇനിമുതൽ യുപിഐ പേയ്മെന്റ് സൗകര്യം ലഭിക്കും

uae
  •  2 days ago
No Image

​മലപ്പുറത്ത് ലോറിയിൽ നിന്ന് മരം ഇറക്കുന്നതിനിടെ അപകടം; ചുമട്ടു തൊഴിലാളിക്ക് ദാരുണാന്ത്യം

Kerala
  •  2 days ago