കുന്നംകുളം കീഴൂർ വിവേകാനന്ദ കോളേജിലെ ക്രിസ്മസ് ആഘോഷത്തിനിടെ എസ്എഫ്ഐ, എബിവിപി സംഘർഷം; നാല് പേർക്ക് പരിക്ക്
തൃശൂർ: കുന്നംകുളം കീഴൂർ വിവേകാനന്ദ കോളേജിലെ ക്രിസ്മസ് ആഘോഷത്തിനിടയിലുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ, എബിവിപി പ്രവർത്തകർക്ക് പരുക്ക്. രണ്ട് എസ്എഫ്ഐ പ്രവർത്തകർക്കും രണ്ട് എബിവിപി പ്രവർത്തകർക്കുമാണ് പരുക്കേറ്റത്. എസ്എഫ്ഐ പ്രവർത്തകരായ ശ്രീലക്ഷ്മി ഉണ്ണി, അഫ്സൽ, എബിവിപി പ്രവർത്തകരായ ദേവജിത്ത്, സനൽകുമാർ എന്നിവർക്കാണ് പരുക്കേറ്റത്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഘർഷമുണ്ടായത്.
കോളേജിലെ ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ വാക്ക് തർക്കത്തിനിടെയാണ് സംഘർഷമുണ്ടായത്. എസ്എഫ്ഐ -എബിവിപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളം പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
A clash broke out between Students' Federation of India (SFI) and Akhil Bharatiya Vidyarthi Parishad (ABVP) members at Vivekananda College in Kunnamkulam, Kerala, during a Christmas celebration, leaving four people injured.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."