HOME
DETAILS

'കാറില്‍ പോകണോ? നടന്നാല്‍ പോരെ...';വഴിയടച്ച് സമ്മേളനം നടത്തിയതിന് വിചിത്രന്യായവുമായി എ. വിജയരാഘവന്‍

  
December 19 2024 | 09:12 AM

a-vijayaraghavan-controversial-justification-for-vanchiyoor-road-blockade

തൃശൂര്‍: വഞ്ചിയൂര്‍ സി.പി.എം ഏരിയാ സമ്മേളനത്തിന് റോഡില്‍ സ്‌റ്റേജ് കെട്ടിയതിനെ ന്യായീകരിച്ച് പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന്‍. അല്ലെങ്കില്‍ ട്രാഫിക് ജാം ഇല്ലേ? എല്ലാവരും കാറില്‍ പോകേണ്ട ആവശ്യമുണ്ടോ നടന്നു പോയാല്‍ പോരെ എന്ന് അദ്ദേഹം ചോദിച്ചു. കാര്‍ ഉള്ളവര്‍ കാറില്‍ പോകുന്നതുപോലെ പാവപ്പെട്ടവര്‍ക്ക് ജാഥ നടത്താനും അവകാശം അനുവദിച്ച് നല്‍കണമെന്ന് എ വിജയരാഘവന്‍ പറഞ്ഞു.

വിഷയത്തില്‍ കോടതിയുടെ ഇടപെടലിന് പിന്നാലെ പൊലിസ് കേസെടുത്തിരുന്നു. ഇതിനെ വിമര്‍ശിച്ചാണ് എ വിജയരാഘവന്റെ പരാമര്‍ശം. തൃശൂര്‍ കേച്ചേരിയില്‍ കുന്നംകുളം ഏരിയാ സമ്മേളനത്തിലായിരുന്നു വിചിത്രവാദം. 

ഗ്രൗണ്ട് കിട്ടാത്തതുകൊണ്ട് റോഡ് വക്കത്ത് ഒരു സ്റ്റേജ് കെട്ടി. അതിന്റെ പേരില്‍ കേസെടുക്കാന്‍ സുപ്രീംകോടതിയില്‍ പോയി. അല്ലെങ്കില്‍ നാട്ടില്‍ ട്രാഫിക് ജാമില്ലേ? 10 കാര്‍ പോകാന്‍ എത്ര സ്ഥലം വേണം? ഇവരെല്ലാരും കൂടി കാറില്‍ പോകേണ്ട കാര്യണ്ടോ, നടന്ന് പോയാല്‍ പോരേ? പണ്ടൊക്കെ നമ്മള്‍ നടന്നുപോകാറില്ലേ? ഇത്ര വല്യ കാറ് വേണോ? ചെറിയ കാറില്‍ പോയാ പോരേ?. വിജയരാഘവന്‍ ചോദിച്ചു.

മെല്ലെ ഇങ്ങനെ ഉരുട്ടി പോണുണ്ടാകും. ഞായറാഴ്ച തിരക്ക് കുറവാണ്. അമ്മായിയമ്മയുടെ വീട്ടിലും മറ്റും പോവുകയാണ്. കാര്യം പറഞ്ഞും സല്ലപിച്ചും പതിയെ പോകും. അത്യാവശ്യത്തിന് പോകുന്നവര്‍ വളരെ കുറവാണ്. ഞാനതിന് എതിരൊന്നുമല്ല. കാറുള്ളവന്‍ കാറില്‍ പോകും. കാറുള്ളവന്‍ കാറില്‍ പോകുന്നതുപോലെ തന്നെ പാവങ്ങള്‍ക്ക് ഒരു ജാഥ നടത്താനുള്ള സ്വാതന്ത്ര്യം അനുവദിച്ചുതരണമെന്ന് വളരെ വിനയപൂര്‍വം ഞാന്‍ അഭ്യര്‍ഥിക്കുകയാണ്.- വിജയരാഘവന്‍ പറഞ്ഞു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് പിന്നില്‍ മറ്റൊരു കാറിടിച്ചു; 54 കാരിക്ക് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

ഇന്ത്യന്‍ മുട്ടകള്‍ക്ക് ഒമാനില്‍ നിരോധനം; വിഷയം പാര്‍ലമെന്റിലും ചര്‍ച്ചയായി

oman
  •  3 days ago
No Image

പി.എസ്.സി വിവരച്ചോർച്ച:  മാധ്യമപ്രവർത്തകനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം

Kerala
  •  3 days ago
No Image

'വാ തുറന്നാല്‍ വര്‍ഗീയത പറയുന്ന വര്‍ഗീയ രാഘവന്‍,  കാക്കി ട്രൗസറിട്ട് വടിയും പിടിച്ച് ആര്‍.എസ്.എസ് ശാഖയില്‍ പോയി നില്‍ക്കുന്നതാണ് മോഹനന് നല്ലത്'- തുറന്നടിച്ച് കെ.എം ഷാജി

Kerala
  •  3 days ago
No Image

ഇന്നത്തെ രൂപ- UAE ദിര്‍ഹം വ്യത്യാസം | UAE സ്വര്‍ണ നിരക്കും അറിയാം

uae
  •  3 days ago
No Image

അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്താന്‍ സാധിച്ചില്ലെന്ന്; എ.ഡി.ജി.പി അജിത് കുമാറിന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ് 

Kerala
  •  3 days ago
No Image

സ്ഥിരം ടോള്‍ അനുവദിക്കില്ലെന്ന് സുപ്രിംകോടതി

National
  •  3 days ago
No Image

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കെ ബിഎംഡബ്ല്യു കാറിന് തീ പിടിച്ചു; നാട്ടുകാർ ഇടപ്പെട്ടത്തിനാൽ വലിയോരു അപകടം ഒഴിവായി

Kerala
  •  3 days ago
No Image

ഗള്‍ഫ് തൊഴിലവസരങ്ങള്‍; യുവാക്കള്‍ക്ക് വമ്പന്‍ സാധ്യതകള്‍

uae
  •  3 days ago
No Image

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

National
  •  3 days ago