Weather Updates in Saudi: സഊദിയില്‍ ശനിയാഴ്ച വരെ ഇടിമിന്നലും മഴയും; ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പ് അറിയാം
റിയാദ്: സൗദി അറേബ്യയില്‍ ശനിയാഴ്ച വരെ നേരിയതോ മിതമായതോ ആയ തോതില്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജിയും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സുമാണ് ഈ കാര്യം പുറത്തുവിട്ടത്. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള താഴ്‌വരകളിലേക്കും താഴ്ന്ന വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലേക്കും പോവുന്നത് ഒഴിവാക്കാനും ഔദ്യോഗിക പോര്‍ട്ടലുകള്‍ളിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുളിലൂടെയും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി ജനങ്ങള്‍ പാലിക്കണമെന്നും അധികാരികള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇതിനു പുറമെ ശനിയാഴ്ച വരെ രാജ്യത്ത് മഴയും ഇടിമിന്നലും തുടരാന്‍ സാധ്യതയുള്ളതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് പറഞ്ഞു.
സൗദിയില്‍ ഇന്ന് മുതല്‍ ശനിയാഴ്ച വരെയാണ് മഴ പെയ്യുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. മക്ക, അബഹ, മദീന, തബൂക്ക്, ജൗഫ്, ഹായില്‍, വടക്കന്‍ അതിര്‍ത്തികള്‍, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലായിരിക്കും മഴ ലഭിക്കുമെന്നാണ് കേന്ദ്രം അറിയിച്ചത്. മക്ക മേഖലയില്‍ നേരിയതോ മിതമായതോ ആയ രീതിയില്‍ മഴ പെയ്യുന്നതിലൂടെ പ്രദേശത്തു വെള്ളപ്പൊക്കത്തിനും ആലിപഴം പെയ്യുന്നതിനും പൊടിപടലങ്ങളുള്ള കാറ്റ് വീശുന്നതിനും കാരണമായേക്കാമെന്നും കാലാവസ്ഥ നിരീക്ഷകര്‍ പറഞ്ഞു.
സൗദിയുടെ വടക്കന്‍ മേഖലകളില്‍ തണുത്ത ശൈത്യകാലം തുടരുകയാണ്. ഖുറയ്യത്തില്‍ 1 ഡിഗ്രി സെല്‍ഷ്യസും, തുറൈഫില്‍ 0 ഡിഗ്രിയും, റഫ്ഹയില്‍ 1 ഡിഗ്രിയും ആണ് താപനില രേഖപ്പെടുത്തിയിട്ടുള്ളത്. അരാര്‍ 2 ഡിഗ്രി, സകാക്ക ആന്‍ഡ് ഹെയില്‍ 3 ഡിഗ്രി, തബൂക്ക് 5 ഡിഗ്രി എന്നിങ്ങനെയാണ് മറ്റ് പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയ താപനിലയുടെ അളവുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."