കേരളത്തിലെ ആശുപത്രി മാലിന്യങ്ങൾ തമിഴ്നാട്ടിൽ തള്ളുന്നു; നടപടിയെടുത്ത് ദേശീയ ഹരിത ട്രൈബ്യൂണൽ, കേസെടുക്കും
ചെന്നൈ: ആശുപത്രി മാലിന്യങ്ങൾ തമിഴ്നാട്ടിൽ തള്ളുന്നതിൽ കേരളത്തിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ ഹരിത ട്രൈബ്യൂണൽ. കേരളാ മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥർ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് കോടതി അറിയിച്ചു. ഹരിത ട്രൈബ്യൂണൽ ചെന്നൈ ബഞ്ച് കേസെടുക്കും. കേസെടുക്കുന്നതിന് അനുമതി തേടി പ്രിൻസിപ്പൽ ബഞ്ചിന് കത്ത് നൽകി. തിരുവനന്തപുരത്തെ രണ്ട് ആശുപത്രികൾ മാലിന്യം തള്ളിയ സംഭവം ഗൗരവമായി കാണുന്നുവെന്നും എത്ര ടൺ ആശുപത്രി മാലിന്യമാണ് കേരളത്തിൽ ഉത്പാദിപ്പിക്കുന്നതെന്നറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു. എങ്ങനെയാണ് മതിയായ സൗകര്യം ഇല്ലാതെ ആശുപത്രി നിർമാണത്തിന് അനുമതി നൽകുന്നതെന്നും കോടതി ചോദിച്ചു.
The National Green Tribunal (NGT) has taken cognizance of the illegal dumping of hospital waste from Kerala in Tamil Nadu, and has vowed to take action against those responsible.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."