അംബേദ്കർക്കെതിരായ വിവാദ പരാമർശം; കോൺഗ്രസ് തൻ്റെ വാക്കുകൾ വളച്ചൊടിച്ചെന്ന് അമിത് ഷാ
ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അംബേദ്കർക്കെതിരായ പരാമർശത്തിൽ തൻ്റെ വാക്കുകൾ കോൺഗ്രസ് വളച്ചൊടിച്ചെന്ന് അമിത് ഷാ വ്യക്തമാക്കി. 'ഇന്നലെ മുതൽ കോൺഗ്രസ് വസ്തുതകൾ വളച്ചൊടിച്ച് അവതരിപ്പിക്കുകയാണ്, അതിനെ അപലപിക്കുന്നു. കോൺഗ്രസ് വീർ സവർക്കറെ അപമാനിച്ചു. അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതിലൂടെ അവർ എല്ലാ ഭരണഘടനാ മൂല്യങ്ങളും ലംഘിച്ചു. കോൺഗ്രസ് ഭരണഘടന, സംവരണ വിരുദ്ധ പാർട്ടി.'- അമിത് ഷാ പറഞ്ഞു. അംബേദ്‌കർക്കെതിരായ പരാമർശത്തിൽ അമിത് ഷാ മാപ്പുപറയണമെന്ന് നേരത്തെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗ പറഞ്ഞിരുന്നു.
'ഇന്ത്യൻ ഭരണഘടനയുടെ 75 വർഷത്തെ മഹത്തായ യാത്ര' എന്ന ചർച്ചക്ക് പാർലമെന്റിൽ മറുപടി നൽകുമ്പോഴായിരുന്നു അമിത് ഷാ വിവാദ പരാമർശം നടത്തിയത്. അംബേദ്‌കറുടെ പേര് പറയുന്നത് കോൺഗ്രസിനിപ്പോൾ ഫാഷനായെന്നും ഭരണഘടനയെ കോൺഗ്രസ് ഒരു കുടുംബത്തിന്റെ സ്വകാര്യ സ്വത്തായി കണക്കാക്കുകയും അധികാരത്തിൽ തുടരാൻ അത് ഭേദഗതി വരുത്തുകയും ചെയ്തെന്നും അമിത് ഷാ കുറ്റപ്പെടുത്തിയിരുന്നു.
Union Home Minister Amit Shah's comments on B R Ambedkar have ignited a firestorm of protests in Parliament, with Opposition MPs accusing him of disrespecting the Constitution's architect.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."