HOME
DETAILS
MAL
എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കും; സെമിത്തേരിയില്‍ സംസ്‌കരിക്കണമെന്ന മകളുടെ ഹരജി തള്ളി കോടതി
Web Desk
December 18 2024 | 05:12 AM
കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കാന്‍ വിട്ട് നല്‍കണമെന്ന പെണ്‍മക്കളുടെ ഹരജി ഹൈക്കോടതി തള്ളി. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജ് ഏറ്റെടുത്ത നടപടി ഹൈക്കോടതി ശരിവച്ചു. മൃതദേഹം ഇപ്പോള്‍ കളമശേരി മെഡിക്കല്‍ കോളജിലാണ് സൂക്ഷിച്ചിരിക്കുന്നത്.
നേരത്തെ രണ്ട് സാക്ഷികളുടെ സാന്നിധ്യത്തില്‍ മകന്‍ എംഎല്‍ സജീവനോട്, ലോറന്‍സ് പറഞ്ഞതായുള്ള മൊഴികളുടെ അടിസ്ഥാനത്തില്‍ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കണമെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്. എന്നാല്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി മൃതദേഹം പളളിയില്‍ സംസ്‌കരിക്കാനായി വിട്ടു നല്‍കണമെന്നാണ് പെണ്‍മക്കളുടെ അപ്പീലിലെ ആവശ്യം. വിഷയത്തില്‍ ഹൈക്കോടതി നേരത്തെ മധ്യസ്ഥനെ നിയോഗിച്ചെങ്കിലും പരിഹാരമുണ്ടായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."