HOME
DETAILS

കന്നഡ മണ്ണില്‍ വീണ്ടും കരുത്തുയർത്തി സമസ്ത

  
അശ്‌റഫ് കൊണ്ടോട്ടി
December 18 2024 | 03:12 AM

Samasta once again strengthened the Kannada soil

ബംഗളൂരു: കന്നഡ മണ്ണിൽ വീണ്ടും ആദർശത്തിന്റെ ആത്മബലത്തിൽ കരുത്തുയർത്തി സമസ്ത. ഇസ്‌ലാംമത പ്രബോധനത്തിന്റെ ധ്വജവാഹകരായ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ നിരവധി സമ്മേളനങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച കര്‍ണാടകയില്‍ മത-ഭൗതിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി വേറിട്ട പാതയിലാണ് സംഘടനയും പോഷക ഘടകങ്ങളും. 
2024 ജനുവരി 28ന് സമസ്ത നൂറാം വാര്‍ഷിക ഉദ്ഘാടന സമ്മേളനത്തിനു പിന്നാലെ കര്‍ണാടകയിലെ സമസ്ത പ്രവര്‍ത്തകര്‍ക്ക് ആവേശമായി കഴിഞ്ഞ ഡിസംബർ 15ന് മൈസൂരുവില്‍ നടന്ന സമ്മേളനം ചരിത്രത്തിന്റെ ഭാഗമായി. സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളായിരുന്നു സമ്മേളനത്തിന്റെ ഉദ്ഘാടകൻ.

സമസ്തയുടെ പ്രവര്‍ത്തനങ്ങൾക്ക്  കര്‍ണാടക സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ട്.  സമസ്ത 90ാം വാര്‍ഷിക ഉദ്ഘാടനം (മംഗളൂരു), നൂറാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം (ബംഗളൂരു), എസ്.കെ.എസ്.എസ്.എഫ് 35ാം വാര്‍ഷിക കാംപയിനിന്റെ ഭാഗമായുള്ള കാംപസ് യാത്രയുടെ സമാപനം (മംഗളൂരു), എസ്.കെ.എസ്.എസ്.എഫ് മുന്നേറ്റയാത്ര സമാപനം (മംഗളൂരു), എസ്.കെ.എസ്.എസ്.എഫ് വിമോചനയാത്ര ഉദ്ഘാടനം (മംഗളൂരു) തുടങ്ങിയവയ്ക്കെല്ലാം കര്‍ണാടകയുടെ മണ്ണ് ആതിഥ്യമരുളിയിട്ടുണ്ട്. മത-ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തനങ്ങളുമായി ഇതര സംഘടനകളില്‍നിന്ന് വേറിട്ട മുന്നേറ്റമാണ് സമസ്തയും പോഷക സംഘടനകളും നടത്തുന്നത്. കേരളത്തിലെ സമസ്തയുടെ സ്വാധീനം കര്‍ണാടകയുടെ മണ്ണിലും അലിഞ്ഞു ചേരുകയാണ്.   

സമസ്ത കേരള ജംഇയ്യതുല്‍ ഉലമയ്ക്കു കീഴില്‍ 731 മദ്‌റസകളാണ് കര്‍ണാടകയില്‍ മാത്രം പ്രവര്‍ത്തിക്കുന്നത്. ഇതിനുപുറമെ സമസ്തയുടെ രജിസ്‌ട്രേഷനായി കാത്തിരിക്കുന്ന നൂറിനടുത്ത് മദ്‌റസകളുമുണ്ട്. ദക്ഷിണ കന്നഡ, കൊടക്, ഉഡുപ്പി, മംഗളൂരു, ഹാസൻ, ചിക്മംഗളൂരു, ഹുബ്ലി ദാര്‍വാര്‍ഡ്, ശിവമോഖ, ഉത്തര കന്നഡ, ഹാവേരി, മൈസൂരു തുടങ്ങിയ ജില്ലകളിലാണ് മദ്‌റസകള്‍ കൂടുതലും പ്രവര്‍ത്തിക്കുന്നത്. സമസ്ത സിലബസില്‍ തന്നെയാണ് ഭാഷാ വ്യത്യാസത്തിൽ  മദ്‌റസകളുടെ പ്രവർത്തണം. അറബി, ഉറുദു, മലയാളം, കന്നഡ ഭാഷകളിലാണ് മദ്‌റസകളില്‍ ക്ലാസെടുക്കുന്നത്.


മത-ഭൗതിക സമന്വയ വിദ്യാഭ്യസ സ്ഥാപനങ്ങളും കര്‍ണാടകയില്‍ സമസ്തയ്ക്ക് കീഴിലുണ്ട്. എസ്.എന്‍.ഇ.സിക്കു കീഴില്‍ രണ്ട് സ്ഥാപനങ്ങളാണുള്ളത്. തോടാറിലെ കര്‍ണാടക ഇസ്‌ലാമിക് അക്കാദമി (കെ.ഐ.സി കുമ്പ്ര)യാണ് ഇതില്‍ ആദ്യത്തേത്. കിനയയിലെ വാദി ത്വയ്യിബ അക്കാദമി രണ്ടാമത്തേതും. ദാറുല്‍ ഹുദാക്കു കീഴില്‍ ഹാവേലിയില്‍ ഓഫ് കാംപസ്, കാഷിപാറ്റനയിലെ ദാറുന്നൂര്‍, നൂറുല്‍ ഹുദാ മാടന്നൂര്‍ എന്നിവയും പ്രവർത്തിക്കുന്നു. പട്ടിക്കാട് ജാമിഅ നൂരിയ്യക്കു കീഴില്‍ അഫിലിയേറ്റ് ചെയ്ത തോടാര്‍ ശംസുല്‍ ഉലമ ഇസ്‌ലാമിക് അക്കാദമി, മുഹമ്മദലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ജൂനിയര്‍ കോളജ് ഷുന്‍ഡിക്കൊപ്പ കുടകിലും പ്രവര്‍ത്തിക്കുന്നുണ്ട്. 

സമസ്തയുടെ വിദ്യാർഥി സംഘടന എസ്.കെ.എസ്.എസ്.എഫ് മത-ഭൗതിക രംഗത്ത് നടത്തുന്ന പ്രവര്‍ത്തനം കര്‍ണാടക സര്‍ക്കാര്‍ പോലും പ്രകീര്‍ത്തിച്ചതാണ്. 12 ജില്ലകളിൽ ജില്ലാ കമ്മിറ്റികള്‍ സജീവം. ഇവയ്ക്കു കീഴില്‍ 400ലേറെ യൂനിറ്റുകളുണ്ട്. വിദ്യാഭ്യാസ മുന്നേറ്റത്തിനാണ് സംഘടന ഊന്നല്‍ നല്‍കുന്നത്. വിഖായയുടെ പ്രവര്‍ത്തനങ്ങളും കര്‍ണാടകയില്‍ കർമനിരതമാണ്. 3000ത്തിലേറെ വിജലന്റ് വിഖായ പ്രവര്‍ത്തകരെയാണ് നൂറാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തില്‍  കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ സമര്‍പ്പിച്ചത്. കര്‍ണാടകയുടെ നോര്‍ത്ത് ഭാഗത്താണ് സന്നദ്ധ സേവകരുടെ പ്രവര്‍ത്തനം.

കഴിഞ്ഞ ഡിസംബർ 14, 15 തീയതികളില്‍ എസ്.കെ.എസ്.എഫ് കര്‍ണാടക സ്റ്റേറ്റ്തല സര്‍ഗലയം വിദ്യാര്‍ഥികളാലും മത്സരങ്ങളാലും സമ്പന്നമായിരുന്നു. 20 ജില്ലകളില്‍ നിന്നായി നിരവധി വിദ്യാര്‍ഥികൾ മത്സരത്തില്‍ മാറ്റുരയ്ക്കാനെത്തി. 
സമസ്തയുടെ കീഴിലുള്ള ഫാളില, ഫളീല സ്ഥാപനങ്ങളും കര്‍ണാടകയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  എസ്.വൈ.എസ് പ്രവര്‍ത്തനങ്ങള്‍  ബംഗളൂരു, ദക്ഷിണ കന്നഡ, കൊടക്, മൈസൂരു, ഉഡുപ്പി, ഹാസൻ, ചിക്മംഗളൂരു തുടങ്ങിയ ജില്ലകളിൽ സജീവമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടത്തിൽ ഒരാൾ മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു

Kerala
  •  2 days ago
No Image

​ഗാസയിലെ വെടി നിർത്തൽ കരാറിന് ഇസ്രാഈൽ സുരക്ഷാ കാബിനറ്റിന്റെ അം​ഗീകാരം

International
  •  2 days ago
No Image

നെടുമങ്ങാട് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

Kerala
  •  2 days ago
No Image

എത്ര മികച്ച പ്രകടനമാണെങ്കിലും ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി ടീമിലേക്ക് അവനെ പരി​ഗണിച്ചേക്കില്ല; ദിനേശ് കാർത്തിക്

Cricket
  •  2 days ago
No Image

കാഞ്ഞങ്ങാട് സി എച്ച്‌ സെന്റർ കുവൈത്ത് ചാപ്റ്റർ 2025-2027 കമ്മിറ്റി നിലവിൽ വന്നു

latest
  •  2 days ago
No Image

ദുബൈ ഡ്യൂട്ടി ഫ്രീയിൽ ഇന്ത്യൻ യാത്രക്കാർക്ക് ഇനിമുതൽ യുപിഐ പേയ്മെന്റ് സൗകര്യം ലഭിക്കും

uae
  •  2 days ago
No Image

​മലപ്പുറത്ത് ലോറിയിൽ നിന്ന് മരം ഇറക്കുന്നതിനിടെ അപകടം; ചുമട്ടു തൊഴിലാളിക്ക് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

മസ്കത്ത് നൈറ്റ്സ് ഫെബ്രുവരി 1 വരെ നീട്ടി

oman
  •  2 days ago
No Image

വിതുര താലൂക്ക് ആശുപത്രിയിൽ ശ്വാസംമുട്ടലിന് നല്‍കിയ ഗുളികയില്‍ മൊട്ടുസൂചി, അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്

Kerala
  •  2 days ago
No Image

തിരൂരങ്ങാടി താലൂക്കാശുപത്രിയിലെ ഡോക്ടർമാരെ ഭീഷണിയുമായി യൂത്ത് ലീ​ഗ് നേതാവ്

Kerala
  •  2 days ago