ഖത്തർ ദേശീയദിനം നാളെ
ദോഹ: ഖത്തർ ദേശീയദിനം നാളെ. ഐക്യത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും ആഘോഷമാണ് ഖത്തറിന് ദേശീയദിനം. ദേശീയദിനാഘോഷത്തിൻ്റെ സ്ഥിരം വേദിയായ ദർബ് അൽസാഇയിൽ ഒരാഴ്‌ച മുമ്പ് തന്നെ ആഘോഷ പരിപാടികൾ തുടങ്ങിയിരുന്നു. അതേസമയം കോർണിഷിൽ നടക്കേണ്ടിയിരുന്ന ദേശീയ ദിന പരേഡ് ഇത്തവണയും ഒഴിവാക്കി. അതേസമയം ആഘോഷപരിപാടികൾക്ക് ഒട്ടും കുറവുണ്ടാകില്ല.
ദർബ് അൽസാഇയ്ക്ക് പുറമെ ലുസൈൽ ബൊലേവാദ്, കതാറ, ഓൾഡ് ദോഹ പോർട്ട്, മുശൈരിബ് ഡൗൺടൗൺ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ആഘോഷ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. രാജ്യത്ത് രണ്ട് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. വാരാന്ത്യ അവധി കഴിഞ്ഞ് ഞായറാഴ്ചയാണ് ഇനി പ്രവൃത്തി ദിനം ആരംഭിക്കുക. ഖത്തർ നൽകുന്ന സുരക്ഷിതത്വത്തിനും അവസരങ്ങൾക്കും ആഘോഷവേളയിൽ നന്ദി പറയുകയാണ് പ്രവാസികൾ. അതേസമയം, വിവിധ സൗഹ്യ രാഷ്ട്രങ്ങൾ ഖത്തറിന് ദേശീയ ദിനാശംസകൾ നേർന്നു.
Qatar is set to celebrate its National Day tomorrow, commemorating the country's independence and rich cultural heritage.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."