HOME
DETAILS
MAL
ഗവർണറുടെ ക്രിസ്തുമസ് വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തില്ല, സർക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി
December 17 2024 | 16:12 PM
തിരുവനന്തപുരം: ഗവർണ്ണറുടെ ക്രിസ്തുമസ് വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തില്ല. രാജ്ഭവനിലെ ആഘോഷത്തിൽ സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി പങ്കെടുത്തു. സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ.വി തോമസും വിരുന്നിൽ പങ്കെടുത്തു. മതമേലധ്യക്ഷന്മാരും സാമുദായിക നേതാക്കളും വിരുന്നിൽ പങ്കെടുത്തു. ഗവർണ്ണറും സർക്കാരുമായുള്ള ഭിന്നത മൂലം മുഖ്യമന്ത്രി കഴിഞ്ഞ വർഷവും ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുത്തിരുന്നില്ല. ക്രിസ്തുമസ് ആഘോഷത്തിനായി രാജ്ഭവന് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നു.
The Chief Secretary is the topmost executive official in a state government, responsible for coordinating various departments and advising the Chief Minister.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."