HOME
DETAILS

തലസ്ഥാനത്തെ ബാറിലെ സംഘർഷം; ഗുണ്ടാനേതാവ് ഓംപ്രകാശ് പിടിയിൽ

  
December 16 2024 | 17:12 PM

Brawl at Capital City Bar Gangster Omprakash Taken into Custody

തിരുവനന്തപുരം: തലസ്ഥാനത്ത് ബാറിൽ നടന്ന സംഘർഷത്തിൽ ഗുണ്ടാനേതാവ് ഓംപ്രകാശ് ഉൾപ്പെടെ 12 പേരെ പൊലിസ് പിടികൂടി. കഴക്കൂട്ടത്തെ ഫ്ലാറ്റിൽനിന്നാണ് ഇവർ പിടിയിലായത്. ഈഞ്ചയ്ക്കലിലെ ബാറിൽ ഞായറാഴ്ച്‌ചയായിരുന്നു സംഭവം. ഓംപ്രകാശും എയർപോർട്ട് സാജൻ എന്നയാളും തമ്മിൽ ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. നഗരത്തിൽ സിറ്റി പൊലിസിൻ്റെ പ്രത്യേക പരിശോധന നടന്ന ദിവസമായിരുന്നു ഏറ്റുമുട്ടൽ.

സംഭവത്തിൽ ഫോർട്ട് പൊലിസ് കേസെടുത്തിരുന്നു. സാജൻ്റെ മകൻ ഡാനി ഹോട്ടലിൽ നടത്തിയ ഡി.ജെ. പാർട്ടി തടസ്സപ്പെടുത്തിയതിനെ തുടർന്നായിരുന്നു സംഘർഷം. പാർട്ടിയിലെത്തിയ ഓംപ്രകാശും സുഹൃത്തും അസഭ്യം പറഞ്ഞതോടെ ഇരുകൂട്ടരും തമ്മിൽ വക്കേറ്റമുണ്ടായി. ഇതറിഞ്ഞ് സാജനും സ്ഥലത്തെത്തിയതോടെ സംഭവം ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്കെത്തി.
 
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഡാനി. സുഹൃത്തുക്കളായിരുന്ന ഓംപ്രകാശും സാജനും വർഷങ്ങൾക്ക് മുൻപ് പിരിഞ്ഞു. അതിനുശേഷം പലതവണ ഇവർ തമ്മിൽ സംഘർഷങ്ങളുണ്ടായിട്ടുണ്ട്. നിശാക്ലബ് അധികൃതരുടെ പരാതിയെ തുടർന്നാണ് പൊലിസ് കേസെടുത്തത്. സംഘർഷത്തിന് കാരണം മദ്യപാനത്തിനിടെയുണ്ടായ വാക്കേറ്റമാണെന്നും കണ്ടാലറിയാവുന്ന പത്തു പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും ഫോർട്ട് പൊലിസ് പറഞ്ഞു.

ബാറിലെ സി.സി.ടി.വി. ദൃശ്യങ്ങളും പൊലിസ് പരിശോധിച്ചു. പിന്നീട് ശനിയാഴ്ച ചലച്ചിത്രമേളയുടെ പ്രധാനവേദിയായ ടാഗോർ തിയേറ്ററിലും ഓംപ്രകാശും സംഘവും എത്തിയിരുന്നു. രണ്ടു മണിക്കൂറോളം അവിടെ ചെലവഴിച്ചാണ് ഇവർ മടങ്ങിയത്.

A violent altercation broke out at a bar in the capital city, resulting in the arrest of notorious gangster Omprakash.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടത്തിൽ ഒരാൾ മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു

Kerala
  •  2 days ago
No Image

​ഗാസയിലെ വെടി നിർത്തൽ കരാറിന് ഇസ്രാഈൽ സുരക്ഷാ കാബിനറ്റിന്റെ അം​ഗീകാരം

International
  •  2 days ago
No Image

നെടുമങ്ങാട് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

Kerala
  •  2 days ago
No Image

എത്ര മികച്ച പ്രകടനമാണെങ്കിലും ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി ടീമിലേക്ക് അവനെ പരി​ഗണിച്ചേക്കില്ല; ദിനേശ് കാർത്തിക്

Cricket
  •  2 days ago
No Image

കാഞ്ഞങ്ങാട് സി എച്ച്‌ സെന്റർ കുവൈത്ത് ചാപ്റ്റർ 2025-2027 കമ്മിറ്റി നിലവിൽ വന്നു

latest
  •  2 days ago
No Image

ദുബൈ ഡ്യൂട്ടി ഫ്രീയിൽ ഇന്ത്യൻ യാത്രക്കാർക്ക് ഇനിമുതൽ യുപിഐ പേയ്മെന്റ് സൗകര്യം ലഭിക്കും

uae
  •  2 days ago
No Image

​മലപ്പുറത്ത് ലോറിയിൽ നിന്ന് മരം ഇറക്കുന്നതിനിടെ അപകടം; ചുമട്ടു തൊഴിലാളിക്ക് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

മസ്കത്ത് നൈറ്റ്സ് ഫെബ്രുവരി 1 വരെ നീട്ടി

oman
  •  2 days ago
No Image

വിതുര താലൂക്ക് ആശുപത്രിയിൽ ശ്വാസംമുട്ടലിന് നല്‍കിയ ഗുളികയില്‍ മൊട്ടുസൂചി, അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്

Kerala
  •  2 days ago
No Image

തിരൂരങ്ങാടി താലൂക്കാശുപത്രിയിലെ ഡോക്ടർമാരെ ഭീഷണിയുമായി യൂത്ത് ലീ​ഗ് നേതാവ്

Kerala
  •  2 days ago