HOME
DETAILS
MAL
നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; റോഡില്‍ സംയുക്ത പരിശോധനയ്ക്ക് എം.വി.ഡിയും പൊലിസും
December 16 2024 | 11:12 AM
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ തടയുന്നത് ലക്ഷ്യമിട്ട് റോഡില്‍ സംയുക്ത പരിശോധന നടത്താന്‍ പൊലീസും മോട്ടര്‍ വാഹന വകുപ്പും. അമിത വേഗം, മദ്യപിച്ച് വാഹനമോടിക്കല്‍, അശ്രദ്ധമായ ഡ്രൈവിങ്, ഹെല്‍മറ്റ്‌സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെയുള്ള യാത്ര എന്നിവയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും എ.ഡി.ജി.പി മനോജ് എബ്രഹാം വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനമായി.
അപകട മേഖലകളില്‍ പൊലീസും എംവിഡിയും ചേര്‍ന്ന് പരിശോധന നടത്തും. ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും. കാല്‍നട യാത്രക്കാര്‍ക്കും വലിയ പരിഗണന നല്‍കുമെന്നും യോഗം പറഞ്ഞു. എഐ ക്യാമറ ഇല്ലാത്ത റോഡുകളില്‍ ഉടന്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ ട്രാഫിക് ഐജിക്കും യോഗം നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് റോഡപകടങ്ങളും അപകടമരണങ്ങളും വര്‍ധിച്ച സാഹചര്യത്തിലാണ് പൊലീസും എംവിഡിയും ഇടപെടല്‍ ശക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."