വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കാനാവില്ല, രാഷ്ട്രീയക്കളി അവസാനിപ്പിച്ചാല്‍ മതിയെന്ന് ഹൈക്കോടതി
കൊച്ചി: വിദ്യാര്‍ഥി രാഷ്ട്രീയം അവസാനിപ്പിക്കേണ്ടതില്ലെന്നും ക്യാമ്പസിനുള്ളിലെ രാഷ്ട്രീയക്കളി അവസാനിപ്പിച്ചാല്‍ മതിയെന്നും കേരളാ ഹൈക്കോടതി. കോളജുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ എ. മുഹമ്മദ് മുഷ്താഖ്, പി കൃഷ്ണകുമാര്‍ എന്നിവരുടെ ബെഞ്ച് ഇക്കാര്യം വാക്കാല്‍ അഭിപ്രായപ്പെട്ടത്.
രാഷ്ട്രീയത്തിന്റെ പേരില്‍ അധ്യാപകരും വിദ്യാര്‍ഥികളും പരസ്പരം മുറിവേല്‍പ്പിക്കുന്നതും സമരങ്ങളിലൂടെ ക്ലാസുകള്‍ തടസ്സപ്പെടുത്തുന്നതുമാണ് നിരോധിക്കേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു.
മതത്തിന്റെ പേരില്‍ ചെയ്യുന്ന പ്രവര്‍ത്തിക്ക് മതം നിരോധിക്കാറില്ല. രാഷ്ട്രീയത്തിന്റെ പേരില്‍ ചെയ്യുന്നതിന് രാഷ്ട്രീയം നിരോധിക്കാന്‍ കഴിയില്ല. രാഷ്ട്രീയ അവകാശത്തെക്കുറിച്ചും ജനങ്ങള്‍ക്കുള്ള അവകാശത്തെക്കുറിച്ചുമൊക്കെ അവബോധമുണ്ടാകണമെന്നും കോടതി പറഞ്ഞു.
ജനുവരി 23ന് ഹൈക്കോടതി വീണ്ടും ഇതുസംബന്ധിച്ച ഹരജി പരിഗണിക്കും, അതിനു ശേഷം അന്തിമ ഉത്തരവ് ഉണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."