വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല
ഡൽഹി:വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തിന് തിരിച്ചടിയായി വീണ്ടും കേന്ദ്രസർക്കാരിൻ്റെ തീരുമാനം. വയനാട് ദുരന്തത്തെ അതിതീവ്ര ദുരന്തമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചില്ല. കൂടാതെ വയനാടിന് പ്രത്യേക പാക്കേജിനെ കുറിച്ചും ആഭ്യന്തര സഹമന്ത്രി പ്രതികരിച്ചില്ല. ദുരന്ത നിവാരണ നിയമഭേദഗതി ബില്ലിൽ പാർലമെന്റിൽ മറുപടി നൽകുകയായിരുന്നു മന്ത്രി. അതിനിടെ, വയനാടിന് പ്രത്യേക പാക്കേജ് നൽകാത്ത കേന്ദ്രത്തിൻ്റെ നിലപാടിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് വന്നു.എന്നാൽ പ്രതിപക്ഷ ബഹളത്തിനിടയിലും ദുരന്ത നിവാരണ നിയമ ഭേദഗതി ബിൽ ലോക്സഭയിൽ പാസായി.
വയനാടിനായി കേന്ദ്രസർക്കാർ കൃത്യമായ ഇടപെടലുകൾ നടത്തി. ദുരന്ത ശേഷം എസ്ഡി ആർഎഫിൽ നിന്ന് സഹായം നൽകി. നവംബറിൽ എൻ ഡി ആർ ഫിൽ നിന്ന് പണം നൽകി. എസ് ഡി ആർ ഫിൽ 700 കോടിയിലധികം തുകയുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി അവിടെയെത്തി ആശ്വാസം നൽകി. ദുരന്തത്തെ രാഷ്ട്രീയവത്ക്കരിക്കാനാണ് സംസ്ഥാന സർക്കാരും പ്രതിപക്ഷവും ശ്രമിക്കുന്നത്. എയർ ഫോഴ്സും, എൻഡിആർഫും വയനാട്ടിലെത്തി കൃത്യമായ രക്ഷാപ്രവർത്തനം നടത്തി. കേന്ദ്ര സംഘം സാഹചര്യം വിലയിരുത്തി. അതിൻ്റെ അടിസ്ഥാനത്തിലാണ് സഹായം നൽകി വരുന്നതെന്നും ആഭ്യന്തര സഹമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."