HOME
DETAILS

പാലക്കാട് തെരഞ്ഞെടുപ്പ് പരസ്യം: വീഴ്ച വരുത്തിയവര്‍ക്ക് ശാസന

  
Web Desk
December 04 2024 | 04:12 AM

Reprimand for those who failed in Suprabhaatham daily advertisement issue

കോഴിക്കോട്: കഴിഞ്ഞ നവംബര്‍ 19ന് സുപ്രഭാതം പാലക്കാട് എഡിഷന്‍ പ്രസിദ്ധീകരിച്ച ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് പരസ്യവുമായി ബന്ധപ്പെട്ട് സുപ്രഭാതത്തിനു വലിയ വീഴ്ചയും ശ്രദ്ധക്കുറവും സംഭവിച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി. 

ഇത് സുപ്രഭാതത്തെ സ്‌നേഹിക്കുന്നവരെ ദുഃഖിപ്പിച്ചിട്ടുമുണ്ട്. സുപ്രഭാതത്തിന്റെ നിലവിലെ നയം അനുസരിച്ച് എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ അനുവാദമുണ്ട്. തദടിസ്ഥാനത്തില്‍ കഴിഞ്ഞ പല തെരഞ്ഞെടുപ്പുകളിലും ഇരുമുന്നണികളുടെയും പരസ്യങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍, പാലക്കാട് എഡിഷനില്‍ ഇടതു മുന്നണിയുടേതായി അച്ചടിച്ചു വന്ന പരസ്യത്തിന്റെ ഉള്ളടക്കം സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെയും സുപ്രഭാതത്തിന്റെയും നയനിലപാടുകള്‍ക്ക് നിരക്കാത്തതായിരുന്നു.

ബഹുജനമധ്യത്തില്‍ പത്രത്തിന്റെ നിലവാരം തകര്‍ക്കുയോ ഏതെങ്കിലും പാര്‍ട്ടിയെ സഹായിക്കുകയോ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ ആരും പ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും ജീവനക്കാരില്‍ ബന്ധപ്പെട്ടവര്‍ക്ക് അശ്രദ്ധമായ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. 

അവരെ വിളിച്ചുവരുത്തി സുപ്രഭാതത്തിന്റെ കാര്യത്തില്‍ നയലംഘനം അനുവദിക്കില്ലെന്ന് കര്‍ശന ഭാഷയില്‍ ശാസന നല്‍കിയതായി ചെയര്‍മാന്‍ അറിയിച്ചു. ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കുന്ന പക്ഷം മുന്നിറിയിപ്പില്ലാത്ത ശിക്ഷണ നടപടി ഉറപ്പായിരിക്കുമെന്ന് താക്കീത് ചെയ്തിട്ടുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.


Suprabhaatham daily Palakkad election advertisement Reprimand for those who failed



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  9 hours ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  10 hours ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  10 hours ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  11 hours ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  11 hours ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  11 hours ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  12 hours ago
No Image

സാങ്കേതിക തകരാര്‍; ഒരുമണിക്കൂറിലേറെയായി ഷൊര്‍ണൂരില്‍ കുടുങ്ങി വന്ദേഭാരത്

Kerala
  •  13 hours ago
No Image

വിലങ്ങാട്ടെ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുമെന്ന് മന്ത്രി കെ.രാജന്‍

Kerala
  •  13 hours ago
No Image

സഹകരണം ശക്തിപ്പെടുത്താൻ സഊദിയും ഫ്രാൻസ്; സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൺസിൽ രൂപവത്കരിക്കാൻ തീരുമാനം

Saudi-arabia
  •  13 hours ago