ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി സഊദി കിരീടാവകാശി
റിയാദ്: സഊദി സന്ദര്‍ശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍. തിങ്കളാഴ്ച വൈകുന്നേരം റിയാദിലെ അല്‍യമാമ കൊട്ടാരത്തില്‍ വെച്ചാണ് ഇരുവരും തമ്മിലുള്ള ചര്‍ച്ചകള്‍ നടന്നത്.
കൂടിക്കാഴ്ചയില്‍ സഊദി അറേബ്യയും ഫ്രാന്‍സും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ രാജകുമാരനും മാക്രോണും അവലോകനം ചെയ്യുകയും വിവിധ മേഖലകളിലെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. പരസ്പര താല്‍പ്പര്യങ്ങള്‍ നേടിയെടുക്കുന്നതിനായി ഇരു രാജ്യങ്ങളിലും ലഭ്യമായ വിഭവങ്ങള്‍ വിനിയോഗിക്കുന്നതിനും അവസരങ്ങള്‍ ഒരുക്കുന്നതും ചര്‍ച്ചയായി.
പ്രാദേശികവും അന്തര്‍ദേശീയവുമായ സംഭവവികാസങ്ങള്‍, പൊതുവായ ആശങ്കകള്‍, അവ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ എന്നിവയും ചര്‍ച്ചാവിഷയമായി.
സഊദി അറേബ്യയിലെയും ഫ്രാന്‍സിലെയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. കൊട്ടാരത്തില്‍ നടന്ന ഔദ്യോഗിക സ്വീകരണ ചടങ്ങിനിടെ കിരീടാവകാശി സഊദി മന്ത്രിമാര്‍ക്ക് ഫ്രഞ്ച് പ്രസിഡന്റിനെ പരിചയപ്പെടുത്തി.
സഊദി അറേബ്യയുടെയും ഫ്രാന്‍സിന്റെയും സര്‍ക്കാരുകള്‍ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്ത കൗണ്‍സില്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പിടുന്ന ചടങ്ങില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഫ്രഞ്ച് പ്രസിഡന്റും പങ്കെടുത്തു. സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ നോയല്‍ ബറോട്ടും കരാറില്‍ ഒപ്പുവച്ചു.
കിരീടാവകാശിയുടെ ക്ഷണപ്രകാരം മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി തിങ്കളാഴ്ച രാവിലെയാണ് മാക്രോണ്‍ റിയാദിലെത്തിയത്. കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മാക്രോണിനെ റിയാദ് ഡെപ്യൂട്ടി അമീര്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ സ്വീകരിച്ചു. വാണിജ്യ മന്ത്രി മജീദ് അല്‍ ഖസാബി, റിയാദ് മേയര്‍ ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ അയ്യാഫ്, ഫ്രാന്‍സിലെ സഊദി അംബാസഡര്‍ ഫഹദ് അല്‍ റുവൈലി, സഊദിയിലെ ഫ്രഞ്ച് അംബാസഡര്‍ പാട്രിക് മൈസോണേവ് തുടങ്ങി നിരവധി ഉദ്യോഗസ്ഥരും വിമാനത്താവളത്തിലെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."