HOME
DETAILS

2034 ലോകകപ്പ്: സഊദിയില്‍ തന്നെ; പ്രഖ്യാപനം 11ന്, പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ മനുഷ്യാവകാശ ആരോപണം ഫിഫ പരിഗണിച്ചില്ല; സഊദി നേടിയത് റെക്കോഡ് റേറ്റിങ്

  
December 01 2024 | 06:12 AM

FIFA Flags Saudi Arabias 2034 World Cup Bid

റിയാദ്: 2034ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സഊദി അറേബ്യയുടെ നീക്കങ്ങള്‍ വിജയം കണ്ടു. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ, അര്‍ജന്റീന, ഉറുഗ്വേ, പരാഗ്വേ എന്നീ രാജ്യങ്ങളും ലോക മാമാങ്കത്തിന് ശ്രമിച്ചെങ്കിലും അവരെയെല്ലാം പിന്നിലാക്കിയാണ് ഫിഫ സഊദിയുടെ ആതിഥേത്വത്തെ പിന്തുണച്ചത്. ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന റേറ്റിങ് ആണ് ലോകകപ്പ് ഒരുക്കങ്ങള്‍ക്കായി സഊദി നേടിയത്. ശനിയാഴ്ച അനാച്ഛാദനം ചെയ്ത മൂല്യനിര്‍ണ്ണയ റിപ്പോര്‍ട്ടില്‍ 500ല്‍ 419.8 എന്ന റെക്കോഡ് റേറ്റിങ് നേടിയാണ് സഊദിയെ തെരഞ്ഞെടുത്തതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2030, 2034 ലോകകപ്പുകള്‍ക്കുള്ള ആതിഥേയരെ ഡിസംബര്‍ 11ന് ഫിഫ പ്രഖ്യാപിക്കും. മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ സഊദി അറേബ്യയില്‍ ലോകകപ്പ് നടക്കുന്നതിനെതിരായ കാംപയിന്‍ നടത്തിയെങ്കിലും ഫിഫ ഇത്തരം ആരോപണങ്ങള്‍ തള്ളുകയായിരുന്നു. കൂടാതെ സഊദിയിലെ കാലാവസ്ഥയും യൂറോപ്യന്‍ ക്ലബ് ഫുട്‌ബോള്‍/ ലീഗ് സീസണുകളും തമ്മിലുള്ള പൊരുത്തക്കേടുകളും പ്രശ്‌നമായി മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാണിച്ചിരുന്നു. അവസാനമായി നടന്ന 2022ലെ ഖത്തര്‍ ലോകകപ്പ് കാലത്തും ഒരുവിഭാഗം പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ ഖത്തറില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുകയാണെന്ന് ആരോപിച്ചിരുന്നു.

എന്നാല്‍ സഊദിയിലെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടെന്നും മനുഷ്യാവകാശങ്ങള്‍ പരിപാലിക്കാന്‍ ലോകകപ്പ് നടത്തിപ്പ് ഗുണകരമായ സംഭാവനകള്‍ നല്‍കുമെന്നും ഫിഫ വിലയിരുത്തി. റമദാന്‍ മാസവും ഹജ്ജ് കര്‍മങ്ങളും അടക്കമുള്ളവ കൂടി പരിഗണിച്ചാകും ലോകകപ്പ് ഷെഡ്യൂള്‍ തയാറാക്കുക. ഇക്കാരണത്താല്‍ 2034 ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവിലാകും ലോകകപ്പ് ഒരുക്കുകയെന്നാണ് പുറത്തുവരുന്ന വിവരം.

2024-12-0111:12:38.suprabhaatham-news.png
 
 

 

സഊദി നോട്ടമിട്ടത് ഖത്തര്‍ ലോകകപ്പോടെ

വേദി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ ഫിഫ ലോകകപ്പിന് ആതിഥ്യമരുളുന്ന നാലാമത്തെ ഏഷ്യന്‍ രാജ്യമാകും സഊദി. ബ്രസീല്‍ അവസാനമായി ലോകകപ്പ് നേടിയ 2002ലെ ഫിഫ ലോകകപ്പ് ജപ്പാനും ദക്ഷിണകൊറിയയും സംയുക്തമായി ആതിഥ്യം വഹിക്കുകയായിരുന്നു. 2022 ലോകകപ്പിന് ഖത്തറും ആതിഥ്യമരുളി. ഖത്തര്‍ വിജയകരമായി ലോകകപ്പ് ആതിഥ്യമരുളിയതോടെയാണ് ലോകകപ്പ് വേദിക്കായി രംഗത്തുവരാന്‍ സഊദിയെ പ്രേരിപ്പിച്ചത്. ഖത്തറിന്റെ ലോകകപ്പ് നടത്തിപ്പ് പരക്കെ പ്രശംസിക്കപ്പെട്ടിരുന്നു. ജൂലൈ 29ന് കായികമന്ത്രിയും സഊദി ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസല്‍, സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് യാസര്‍ അല്‍ മിസെഹല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സൗദി പ്രതിനിധി സംഘമാണ് ലോകപ്പ് ആതിഥേയത്വം വഹിക്കാനുള്ള താല്‍പ്പര്യം ഔദ്യോഗികമായി അറിയിച്ചത്.

ഇതുപ്രകാരം ഒക്ടോബറില്‍ ലേലത്തിന്റെ വിശദാംശങ്ങള്‍ അവലോകനം ചെയ്യാന്‍ ഫിഫ പ്രതിനിധി സംഘം സഊദി സന്ദര്‍ശിച്ചു. ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാന്‍ നിര്‍ദ്ദേശിച്ച നഗരങ്ങള്‍ സന്ദര്‍ശിച്ച പ്രതിനിധി സംഘം ആതിഥേയത്വനീക്കങ്ങളില്‍ ഉള്‍പ്പെടുത്തിയ പദ്ധതികളും സൗകര്യങ്ങളും പരിശോധിക്കുകയും മറ്റ് തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യുകയും ചെയ്തു.

2024-12-0111:12:23.suprabhaatham-news.png
 
 


സഊദിയില്‍ വന്‍ ഒരുക്കങ്ങള്‍

2034 ലോകകപ്പ് ലക്ഷ്യമാക്കി വന്‍ ഒരുക്കങ്ങളാണ് സഊദി നടത്തിവരുന്നത്. ഭൂമിയില്‍നിന്നും 350 മീറ്റര്‍ ഉയരത്തിലുള്ള നിയോം സിറ്റി സ്റ്റേഡിയമടക്കമുള്ള ആഡംബര സ്റ്റേഡിയങ്ങളാണ് സൗദി ഒരുക്കുന്നത്. സഊദി അറേബ്യയിലുടനീളമുള്ള മറ്റ് പത്ത് ഹോസ്റ്റിംഗ് സൈറ്റുകള്‍ക്ക് പുറമേ, റിയാദ്, ജിദ്ദ, അല്‍ഖോബാര്‍, അബഹ എന്നിവിടങ്ങളിലെ 15 സ്റ്റേഡിയങ്ങളില്‍ മത്സരങ്ങള്‍ നടക്കും. ചരിത്രത്തിലാദ്യമായി ടൂര്‍ണമെന്റില്‍ 48 ടീമുകള്‍ ആകും പങ്കെടുക്കുക. 

FIFA Flags Saudi Arabia's 2034 World Cup Bid



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  3 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  3 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  3 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  3 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  3 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  3 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  3 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  3 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  3 days ago