ഉത്തരാഖണ്ഡില്‍ മുസ്‌ലിം പള്ളി പൊളിക്കാന്‍ മഹാപഞ്ചായത്ത്; ജില്ലാ ഭരണകൂടത്തിന്റെ അനുമതി, അനുവദിച്ചത് വര്‍ഗീയ പ്രസ്താവന നടത്തരുതെന്ന വ്യവസ്ഥയോടെയെന്ന്
ഉത്തരഖണ്ഡിലെ ഉത്തരകാശിയില്‍ മുസ്‌ലിം പള്ളി പൊളിക്കാന്‍ മഹാപഞ്ചായത്ത്. ഡിസംബര്‍ ഒന്നിനാണ് മഹാപഞ്ചായത്ത്. 55 വര്‍ഷം പഴക്കമുള്ള പൊളിക്കുന്നതുമായി ബന്ധപ്പെട്ട ി എതിര്‍പ്പുകള്‍ക്കിടെ ജില്ലാ ഭരണകൂടമാണ് പഞ്ചായത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ബി.ജെ.പി എം.എല്‍.എയടക്കം പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. വര്‍ഗീയ പ്രസ്താവനകള്‍ നടത്തരുതെന്ന വ്യവസ്ഥയിലാണ് അനുമതി നല്‍കിയതെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് (എസ്ഡിഎം) മുകേഷ് റമോള വ്യക്തമാക്കി. ക്രമസമാധാനത്തിന് എന്തെങ്കിലും തടസ്സമുണ്ടായാല്‍ പരിപാടി റദ്ദാക്കുമെന്നും റമോള കൂട്ടിച്ചേര്‍ത്തു.
1969 ല്‍ നിര്‍മിച്ചതാണ് ഉത്തരകാശിയിലെ മസ്ജിദ്. പള്ളി നിര്‍മിച്ചത് സര്‍ക്കാര്‍ ഭൂമിയിലാണെന്നും ഇത് നേരത്തെ ഹിന്ദു വിഭാഗത്തില്‍പ്പെട്ടയാളുടെ സ്ഥലമായിരുന്നുവെന്നാണ് സംഘപരിവാറിന്റെ വാദം. എന്നാല്‍ പള്ളി നിയമാനുസൃതമായി ഉണ്ടാക്കിയതാണെന്നും അതിന്റെ രേഖകള്‍ ഉണ്ടെന്നും ഉത്തരകാശി ജില്ലാ മജിസ്‌ട്രേറ്റ് വാര്‍ത്താസമ്മേളനം വിളിച്ചു വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞവര്‍ഷം പുരോള നഗരത്തില്‍നിന്നും മുസ്‌ലിംകള്‍ ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് ദേവ്ഭൂമി രക്ഷ അഭിയാന്‍ ആഭിമുഖ്യത്തില്‍ അക്രമം അഴിച്ചുവിട്ടിരുന്നു. ഭയന്ന് നിരവധി കുടുംബങ്ങള്‍ ഇവിടെനിന്നും പലായനംചെയ്തിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ഇടപ്പെട്ടാണ് സമാധാനാന്തരീക്ഷം പുനസ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."