ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്
കൊച്ചി:സ്വന്തം മൈതാനത്ത് നടന്ന സതേൺ ഡർബിയിൽ ചെന്നൈയിന്‍ എഫ്‌സിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലില്‍ വിജയ വഴിയില്‍ തിരിച്ചെത്തി. സ്വന്തം മൈതാനത്ത് കൊമ്പന്‍മാര്‍ ചെന്നൈയിനെ എതിരില്ലാത്ത 3 ഗോളുകള്‍ക്ക് വീഴ്ത്തി.
തുടരെ മൂന്ന് തോല്‍വികള്‍ നേരിട്ട ശേഷമാണ് ബ്ലാസ്റ്റേഴ്‌സിൻ്റേ ഉജ്ജ്വലമായ തിരിച്ചു വരവ്. ജീസസ് ജിമനെസ്, നോഹ് സദോയ്, രാഹുല്‍ കെപി എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോൾ കണ്ടെത്തിയത്.ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത് . ജിമനെസ് ആണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. ജിമനെസ് 56ാം മിനിറ്റില്‍ ലീഡ് സമ്മാനിച്ചു. 70ല്‍ സദോയ് ഗോള്‍ വന്നു. രാഹുല്‍ ഇഞ്ച്വറി ടൈമിൽ മൂന്നാം ഗോള്‍ വലയിലെത്തിച്ചു പട്ടിക പൂർത്തിയാക്കി.
3 ജയങ്ങളുമായി ബ്ലാസ്‌റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ് ഇപ്പോൾ. ടീമിന് 11 പോയിന്റുകളാണ്. ചെന്നൈയിന്‍ ആറാം സ്ഥാനത്ത്. അവര്‍ക്കും നിലവില്‍ മൂന്ന് ജയമാണുള്ളത്. 12 പോയിന്റുകളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."