നിഖാബ് നിരോധനം: പി എസ് എം ഒ മാനേജ്മെന്റ് നിലപാട് പ്രതിഷേധാര്‍ഹം : എസ് കെ എസ് എസ് എഫ്
കോഴിക്കോട് : ക്യാമ്പസിന് അകത്തേക്ക് പ്രവേശിക്കാന്‍ മുഖം വെളിവാക്കണമെന്ന തിരൂരങ്ങാടി പി എസ് എം ഒ കോളേജ് മാനേജ്മെന്റിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും തിരുത്തപ്പെടാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ നേരിടേണ്ടി വരുമെന്നും എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി മുന്നറിയിപ്പ് നല്കി.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷ എഴുതി പുറത്തിറങ്ങിയ വെളിമുക്ക് ക്രസന്റ് എസ്. എന്‍. ഇ. സി വിദ്യാര്‍ത്ഥിനികള്‍ക്ക് കോളജ് പ്രിന്‍സിപ്പളില്‍ നിന്ന് നേരിടേണ്ടി വന്ന അനുഭവം വിചിത്രവും ആവര്‍ത്തിക്കാന്‍ പാടില്ലാത്തതുമാണ്.
കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷകളില്‍ പോലും വിശ്വാസഭംഗം വരാത്ത വസ്ത്ര രീതികള്‍ അനുവദനീയമാണെന്നിരിക്കെ ഇസ്ലാമിക വിശ്വാസപ്രകാരമുള്ള വസ്ത്രധാരണയെ തടയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും വ്യക്തി സ്വാതന്ത്ര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന സ്ഥാപനത്തിന്റെ നിലപാടിനെതിരെ പ്രബുദ്ധ സമൂഹം പ്രതികരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു, അയ്യൂബ് മുട്ടില്‍, സയ്യിദ് ഫഖ്റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തള്ളി, സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി ,അന്‍വര്‍ മുഹിയദ്ധീന്‍ ഹുദവി ,പാണക്കാട് അബ്ദുറഷീദലി ശിഹാബ് തങ്ങള്‍,ആഷിഖ് കുഴിപ്പുറം, അലി മാസ്റ്റര്‍ വാണിമേല്‍ , പാണക്കാട സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, അനീസ് ഫൈസി മാവണ്ടിയൂര്‍, റിയാസ് റഹ്മാനി മംഗലാപുരം,ഇസ്മയില്‍ യമാനി പുത്തൂര്‍,ഫാറൂഖ് ദാരിമി കൊല്ലമ്പാടി,സുഹൈര്‍ അസ്ഹരി പള്ളങ്കോട്,സുറൂര്‍ പാപ്പിനിശ്ശേരി,അലി അക്ബര്‍ മുക്കം,നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ,അബ്ദുല്‍ സത്താര്‍ ദാരിമി തിരുവത്ര ,ഫാറൂഖ് ഫൈസി മണിമൂളി,ഡോ അബ്ദുല്‍ ഖയ്യൂം കടമ്പോട്, ഷാഫി മാസ്റ്റര്‍ ആട്ടീരി,അന്‍വര്‍ സാദിഖ് ഫൈസി കാഞ്ഞിരപ്പുഴ,ശമീര്‍ ഫൈസി കോട്ടോപ്പാടം, അസ്ലം ഫൈസി ബംഗ്ല എന്നിവര്‍ പങ്കെടുത്തു.ജനറല്‍ സെക്രട്ടറി ഒ പി അഷ്റഫ് കുറ്റിക്കടവ് സ്വാഗതവും, വര്‍ക്കിംഗ് സെക്രട്ടറി ബഷീര്‍ അസ്അദി നമ്പ്രം നന്ദിയും പറഞ്ഞു.
skssf on niqab ban in psmo college thirurangadi
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."